1 GBP = 87.80 INR                       

BREAKING NEWS

ഈസ്റ്റര്‍ കുര്‍ബാനയ്ക്കും കണ്ടില്ല; രാജ്ഞിയുടെ ജന്മദിനാഘോഷത്തില്‍ ഹാരിയെത്തിയത് ഒറ്റയ്ക്ക്; വില്യമിനോട് സംസാരിക്കാന്‍ ശ്രമിക്കാതെ ഹാരിയുടെ നീക്കം; മേഗന്‍ പ്രസവിച്ചു കിടക്കുകയാണെന്ന ഊഹാപോഹത്തിന് ശക്തികൂട്ടി പാപ്പരാസികള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയയാള്‍ പുറത്താരുമറിയാതെ എത്തിയോ? ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും കുഞ്ഞ് ജനിച്ചുകഴിഞ്ഞോ? ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളില്‍ ഊഹാപോഹങ്ങള്‍ നിറയുകയാണ്. കൊട്ടാരം ഡോക്ടര്‍മാരെ ഒഴിവാക്കി സ്വയം തിരഞ്ഞെടുത്ത ഗൈനക്കോളജിസ്റ്റുമാരുടെ പരിചരണയില്‍ കഴിയുന്ന മേഗന്‍ പ്രസവിച്ചുവെന്നു തന്നെയാണ് പപ്പരാസികള്‍ കരുതുന്നത്. രാജ്ഞിയുടെ 93-ാം പിറന്നാള്‍ ആഘോഷത്തിനും ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കും ഹാരി ഒറ്റയ്‌ക്കെത്തിയത് അതിന് തെളിവാണെന്നും അവര്‍ കണക്കുകൂട്ടുന്നു.

സെന്റ് ജോര്‍ജ് ചാപ്പലിലായിരുന്നു ഈസ്റ്റര്‍ പ്രാര്‍ഥനയും ജന്മദിനാഘോഷവും. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മറ്റ് രാജകുടുംബാംഗങ്ങളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തെങ്കിലും മേന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. കെയ്റ്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കൊട്ടാരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുപോലും ഉപേക്ഷിച്ച ഹാരിയും മേഘനും സ്വന്തം നിലയ്ക്കാണ് മുന്നേറുന്നത്. മേഗന്റെ ഇപ്പോഴത്തെ അസാന്നിധ്യത്തിന് കാരണം പ്രസവമാണെന്ന് സംശയിച്ചാല്‍പ്പോലും രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് പ്രകടമാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
മേഗനൊഴികെയുള്ള രാജകുടുംബാംഗങ്ങളെല്ലാം പ്രാര്‍ഥനയ്ക്കും ജന്മദിനാഘോഷത്തിനുമെത്തിയിരുന്നു. വില്യം, ഭാര്യ കെയ്റ്റ്, സാറ, മൈക്കന്‍ ടിന്‍ഡാല്‍, ആന്‍ഡ്രു രാജകുമാരന്‍, ബിയാട്രിസ് രാജകുമാരി, സോഫി കൗ്ണ്ടസ,് മകന്‍ ജയിംസ് വിസ്‌കൗണ്ട് സെവേണ്‍ തുടങ്ങിയെല്ലാവരും ചടങ്ങിനെത്തിയിരുന്നു. ചാപ്പലിന് പുറത്തുകാത്തുനിന്നാണ് കെയ്റ്റ് രാജകുമാരി രാജ്ഞിയെ ഉപചാരപൂര്‍വം വരവേറ്റത്. അലക്‌സാണ്ടര്‍ മക്ക്വീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ഈ ചടങ്ങിനായി കെയ്റ്റ് തിരഞ്ഞെടുത്തത്. 2014-ലെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് സന്ദര്‍ശനത്തില്‍ അവര്‍ അണിഞ്ഞിരുന്ന വസ്ത്രമാണത്.

നേരിട്ടെത്തിയില്ലെങ്കിലും മേഗന്‍ രാവിലെതന്നെ ഇന്‍സ്റ്റഗ്രാമിലൂടെ രാജ്ഞിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ദിനം ആശംസിക്കുന്നുവെന്നായിരുന്നു മേഗന്റെയും ഹാരിയുടെയും സന്ദേശം. ആനി രാജകുമാരിക്കൊപ്പമാണ് ഹാരി രാജകുമാരന്‍ ചാപ്പലിലേക്ക് വന്നത്. തനിച്ചെത്തുക മാത്രമല്ല, വില്യമുമായുള്ള സാമീപ്യം കഴിയുന്നത്ര ഒഴിവാക്കാനും ഹാരി ശ്രമിച്ചതായി ശ്രമിച്ചുവെന്ന് പപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാപ്പലിലേക്ക് നേരത്തെ തന്നെയെത്തിയ ഹാരി, വേറിട്ടുതന്നെ നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വിശകലനം ചെയ്ത് ജൂഡി ജയിംസ് പറഞ്ഞു.

ചാപ്പലിലേക്ക് തനിച്ചുവന്നതും പോയതും ഹാരി മനപ്പൂര്‍വം ചെയ്തതാണെന്ന് വ്യക്തമാണെന്ന് ജൂഡി ജെയിംസ് പറഞ്ഞു. ഇരുവര്‍ക്കുമിടയിലെ അകലം വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങള്‍. മുഖാമുഖം വരാതിരിക്കാനുള്ള കരുതലാണ് അതിനുപിന്നില്‍. ഇത്തരം ചടങ്ങുകളില്‍ മുന്‍കാലങ്ങളില്‍ സഹോദരനൊപ്പം നില്‍ക്കാനായിരുന്നു ഹാരി ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോള്‍ അതൊഴിവാക്കുമ്പോള്‍ ഭിന്നത പ്രകടമാണെന്ന് ശരീരഭാഷയില്‍നിന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category