1 GBP = 86.90 INR                       

BREAKING NEWS

ചോരത്തുള്ളികള്‍ തെറിച്ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ രൂപം പോറല്‍പോലും ഏല്‍ക്കാതെ അവിടെത്തന്നെ ഇരുന്നു; പ്രാര്‍ഥനയില്‍ ഇരിക്കവെ കത്തിച്ചാമ്പലായവയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരും ഉണ്ടോയെന്നറിയാന്‍ പരക്കം പാഞ്ഞ് വിശ്വാസികള്‍; ഹോട്ടല്‍ സ്‌ഫോടനം നടന്നത് ബ്രേക്ക്ഫാസ്റ്റ് ബുഫെയ്ക്ക് ക്യൂവില്‍നിന്നയാള്‍ സ്വയം പൊട്ടിത്തെറിച്ച്; അരമണിക്കൂര്‍ നീണ്ട ആ സ്‌ഫോടന പരമ്പര ലോകത്തെ പൊട്ടിക്കരയിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

ശ്രീലങ്കയെ വീണ്ടും ചോരക്കളമാക്കി മാറ്റിയ സ്‌ഫോടനപരമ്പരയുടെ നടുക്കത്തില്‍നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. യേശുക്രിസ്ത്രുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ 215 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണ് ലങ്കയില്‍ നടപ്പാക്കിയതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ഓരോ സ്‌ഫോടനങ്ങളും നടന്നത്. അരമണിക്കൂറിനിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ തകര്‍ന്നടിഞ്ഞത് ലങ്കയുടെ വിനോദ സഞ്ചാരമുള്‍പ്പെടെയുള്ള വലിയ സ്വപ്‌നങ്ങള്‍ കൂടിയാണ്.

ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കവെയാണ് കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളിയില്‍ അതിശക്തമായ സ്‌ഫോടനമുണ്ടായത്. കൊച്ചിക്കടെ ജില്ലയിലെ പ്രശസ്തമായ ദേവായലമാണിത്. അതുകൊണ്ടുതന്നെ വിശേഷദിവസമായ ഞായറാഴ്ച പതിവിലേറെ വിശ്വാസികള്‍ ഇവിടെയെത്തിയിരുന്നു. പള്ളിയുടെ പ്രാര്‍ഥനാ ഹാളിലുണ്ടായ സ്‌ഫോടനത്തില്‍ 104 പേരാണ് കൊല്ലപ്പെട്ടത്. ചിതറിത്തെറിച്ച ചോരത്തുള്ളികള്‍ ഉത്ഥാനത്തിന്റെ ചിഹ്നമായ യേശുക്രിസ്തുവിന്റെ പ്രതിമയെയും പങ്കിലമാക്കി. എങ്കിലും ഇതിനെയും അതിജീവിക്കുമെന്ന മട്ടില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പ്രതിമ ബാക്കിയായി.
സ്‌ഫോടനത്തെത്തുടര്‍ന്ന് ബന്ധുക്കളാരെങ്കിലും അതില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തിരച്ചിലിലായിരുന്നു അതിജീവിച്ചവര്‍. ചിന്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയില്‍ ഉറ്റവരെ തിരക്കിയുള്ള അലച്ചില്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചോരപ്പുഴയായി മാറിയ പള്ളിയിലേക്ക് പെട്ടെന്നുതന്നെയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കൈയില്‍കിട്ടിയ തുണികള്‍ ഉപയോഗിച്ച് മറച്ചു. ചോരയും മാംസവും ചവിട്ടാതെ പള്ളിക്കകത്തേക്ക് കടക്കാനാവുമായിരുന്നില്ലെന്ന് ദേവാലയത്തിന് പുറത്ത് കട നടത്തുന്ന എന്‍.എ. സുമന്‍പാല പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യമോടിയെ്ത്തിയവരില്‍ ഒരാള്‍ സുമന്‍പാലയായിരുന്നു.

തലേന്ന് രാത്രി മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ മുറിയെടുക്കുകയും വ്യാജ മേല്‍വിലാസം നല്‍കുകയും ചെയ്തയാളാണ് സിനമണ്‍ ഗ്രാന്‍ഡ് പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌ഫോടനമുണ്ടാക്കിയത്. റെസ്‌റ്റോറന്റില്‍ പ്രഭാതഭക്ഷണത്തിനുള്ള ക്യൂവില്‍നിന്ന ഇയാള്‍ നിമിഷങ്ങള്‍ക്കകം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂവില്‍ പ്ലേറ്റുമായി കാത്തുനിന്ന ഇയാള്‍ മുന്‍നിരയിലെത്തിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. കുടുംബങ്ങളടക്കം ഒട്ടേറെ അതിഥികള്‍ ആ സമയം റെസ്റ്റോറന്റിലുണ്ടായിരുന്നു. റെസ്‌റ്റോറന്റ് മാനേജരുമായി കുശലം ചോദിച്ച് നിമിഷങ്ങള്‍ക്കകമാണ് ഇയാള്‍ പൊട്ടിത്തെറിച്ചതെന്ന് ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു.

സ്‌ഫോടനത്തിന് ഇരയാകുന്നതില്‍നിന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസ്സര്‍ കീറന്‍ അരശരത്‌നത്തെ രക്ഷിച്ചത് തന്റെ മുറിയില്‍ മറന്നുവെച്ച ഡെബിറ്റ് കാര്‍ഡാണ്. സ്‌ഫോടനം നടന്ന സാന്‍ഗ്രി-ലാ ഹോട്ടലിലെ താമസക്കാരനായിരുന്നു അദ്ദേഹം. മൂന്നാംനിലയിലെ ടേബിള്‍ വണ്‍ റെസ്‌റ്റോറന്റിലെത്തിയ അദ്ദേഹം കാര്‍ഡ് എടുക്കുന്നതിനായി 18-ാം നിലയിലെ മുറിയിലേക്ക് മടങ്ങിയതാണ്. പെട്ടെന്നാണ് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടതും ഹോട്ടല്‍ കുലുങ്ങിവിറച്ചതും. ഒമ്പത് മണിയോടെയായിരുന്നു അത്. മുറിയുടെ കര്‍ട്ടന്‍ നീക്കി നോക്കുമ്പോള്‍ എല്ലാവരും ചിതറിയോടുന്നത് കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. കിങ്‌സ്ബറി ഹോട്ടലിലും റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. ഓഷ്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഹോട്ടലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category