1 GBP = 86.90 INR                       

BREAKING NEWS

കാറിന്റെ മുന്‍ഗ്ലാസ്സില്‍ എവിടെയാണ് നിങ്ങള്‍ സാറ്റലൈറ്റ് നാവിഗേറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്? ലൈസന്‍സില്‍ പോയന്റും പിഴയും ലഭിക്കാതിരിക്കാന്‍ കൃത്യമായ സ്ഥലം എന്നറിയുക; മാഞ്ചസ്റ്റര്‍ പോലീസ് ഒരു യാത്രക്കാരനെ തടഞ്ഞ് പറഞ്ഞത് അറിയണ്ടെ?

Britishmalayali
kz´wteJI³

കാറില്‍ സാറ്റലൈറ്റ് നാവിഗേറ്റര്‍ ഘടിപ്പിക്കുന്നതിന് കൃത്യമായ സ്ഥലമുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ആ സ്ഥാനം തെറ്റിയാല്‍ ലൈസന്‍സില്‍ പോയന്റും പിഴയും ലഭിക്കും. സാറ്റ് നാവ് തെറ്റായ സ്ഥലത്ത് ഘടിപ്പിച്ചതിന്റെ പേരില്‍ ഒരു ഡ്രൈവര്‍ക്കെതിരേ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് നടപടിയെടുത്തത് മറ്റു ഡ്രൈവര്‍മാര്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ്.

സ്റ്റിയറിങ്ങിന്റെ മുന്‍ഭാഗത്തായി മുന്‍വശത്തെ ഗ്ലാസിന്റെ മധ്യഭാഗത്തായാണ് ഇയാള്‍ സാറ്റ് നാവ് ഘടിപ്പിച്ചിരുന്നത്. ഇത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ രീതിയില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഘടിപ്പിക്കുന്നതുകൊണ്ടുള്ള അപകടങ്ങളും ഡ്രൈവറെ പോലീസ് ബോ്ധ്യപ്പെടുത്തിക്കൊടുത്തു.

സാറ്റലൈറ്റ് നാവിഗേഷന്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് അജ്ഞതയായതിനാല്‍, ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചുവെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കി. സാറ്റ് നാവ് ഘടിപ്പിക്കേണ്ട ശരിയായ സ്ഥലമേതെന്ന് വ്യക്തമാക്കിക്കൊടുത്തതായും പോലീസ് അറിയിച്ചു. ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുത്തുന്ന രീതിയിലാകരുത് സാറ്റ് നാവ് ഘടിപ്പിക്കാനെന്ന് പോലീസ് വ്യക്തമാക്കി.
റോഡും മുന്നിലുള്ള വാഹനങ്ങളും വ്യക്തമായി കാണാനാവുന്ന രീതിയിലാകണം മുന്‍വശത്തെ ഗ്ലാസെന്ന് പോലീസ് സൂചിപ്പിച്ചു. ഇതിന് തടസ്സപ്പെടുത്തുന്നതെന്തും ലൈസന്‍സില്‍ പോയന്റും പിഴയും ലഭിക്കാന്‍ ഇടവരുത്തും. രണ്ട് കുട്ടികളുമായി യാത്രചെയ്തയാളുടെ കാറിലാണ് സ്റ്റിയറിങ് വീലിന് മുന്നില്‍ സാറ്റ് നാവ് ഘടിപ്പിച്ചിരുന്നതെന്ന് ലങ്കാഷയര്‍ പോലീസ് പറഞ്ഞു.

ഡ്രൈവര്‍ക്ക് ട്രാഫിക് ഒഫന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാത്ര തുടരാന്‍ പോലീസ് അനുവദിച്ചു. സാറ്റലൈറ്റ് നാവിഗേഷന്‍ ശരിയായ സ്ഥലത്ത് ഘടിപ്പിക്കാനും ആവശ്യപ്പെട്ടു. ഡ്രൈവര്‍ക്ക് പിഴയോ ലൈസന്‍സില്‍ പോയന്റോ നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാറോ ഇരുചക്രവാഹനമോ ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കുന്ന യാതൊന്നും ഉണ്ടാകാന്‍ പാടില്ലെന്നും പോലീസ് സൂചിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category