1 GBP = 87.90 INR                       

BREAKING NEWS

1111 പൗണ്ടുമായി അജ്ഞാതനായ അപ്പാപ്പ വീണ്ടും; ഈസ്റ്റര്‍ വിഷു അപ്പീല്‍ 5697 പൗണ്ടായി: നിങ്ങളുടെ അഞ്ചോ പത്തോ പൗണ്ട് ഇവരുടെ ജീവിതം മാറ്റിമറിക്കട്ടേ

Britishmalayali
kz´wteJI³

സ്റ്റര്‍-വിഷു അപ്പീല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും ലഭിച്ചത് എന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. ഇന്നലെ അപ്പാപ്പ എന്ന അജ്ഞാതനായ വ്യക്തി 1111 പൗണ്ടാണ് വിര്‍ജിന്‍ മണി വഴി നല്‍കിയത്. ഈ വ്യക്തി യുകെയില്‍ അല്ലാത്തതിനാല്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ കഴിയാത്തതിനാലാണ് ഗിഫ്റ്റ് എയ്ഡായി ലഭിക്കേണ്ടിയിരുന്ന തുക നഷ്ടമായത്. ബ്രിട്ടീഷ് മലയാളിയുടെ എല്ലാ അപ്പീലിലേക്കും സംഭാവന നല്‍കുന്ന വ്യക്തിയാണ് അപ്പാപ്പ.

കഴിഞ്ഞ ദിവസവും മറ്റൊരു അജ്ഞാതനായ വ്യക്തി ഈസ്റ്റര്‍ - വിഷു അപ്പീലിലേക്ക് സഹായം നല്‍കിയിരുന്നു. ഗിഫ്റ്റ് എയ്ഡ് അടക്കം 2332 പൗണ്ടാണ് ആ വ്യക്തി നല്‍കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിയ ഈ തുകകളാണ് 5697.25 പൗണ്ട് എന്ന തുകയിലേക്ക് ഈസ്റ്റര്‍ വിഷു അപ്പീലിനെ ഉയര്‍ത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5492.25 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 205 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് ആകെ തുക 5697.25 എന്ന തുകയിലേക്ക് എത്തിയത്.
അഞ്ചു പേരാണ് ഈസ്റ്റര്‍ വിഷു അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാല്‍പ്പത്തെട്ട് വയസുകാരി, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിനിയായ ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചവര്‍.

പൊന്നമ്മ കഴിയുന്നത് വേദനയുടെ ലോകത്ത്
അവിവാഹിതയായ കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ ജന്മനാ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവായതിനാല്‍ മരുന്നിന്റെ സഹായത്തോടെയാണ് കഴിഞ്ഞ് വന്നിരുന്നത്. ഞരമ്പുകളിലേക്ക് രക്തയോട്ടം കുറവായതിനാല്‍ എപ്പോഴും തലചുറ്റല്‍ പൊന്നമ്മയുടെ കൂടെപ്പിറപ്പാണ്. അടുത്തിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്ന് നിലത്തു വീണ പൊന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചതോടെ ഇടത് കൈ മുതല്‍ താഴോട്ട് ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൊന്നമ്മയ്ക്ക് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശരീരത്തിന്റെ പകുതിയോളം സ്ഥലത്ത് പൊള്ളലേറ്റ് തൊലികള്‍ നശിച്ചിരിക്കുന്ന പൊന്നമ്മയ്ക്ക് എണീറ്റ് നടക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്.

ലഭിക്കുന്ന ഓരോ നാണയത്തുട്ടിലും പ്രതീക്ഷ അര്‍പ്പിച്ച് അഭിലാഷ്
ഞ്ചാം വയസ്സിലാണ് കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷിന് തളര്‍വാതം പിടിപെടുന്നത്. തളര്‍വാതം കീഴ്‌പ്പെടുത്തിയ ശരീരവുമായി മറ്റുള്ളവരുടെ സഹായം കൊണ്ട് സ്‌കൂളിലും കോളേജിലും എത്തി രണ്ടാം ക്ലാസ്സോടെ പ്രീ ഡിഗ്രി വിജയിക്കുകയും ചെയ്തു. പ്രാഥമിക കാര്യങ്ങള്‍ക്കൊക്കെ ഇഴഞ്ഞും വലിഞ്ഞും കഴിവതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന അഭിലാഷിന് ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു വേദനയുടെ കാഠിന്യത്താല്‍ സ്വന്തമായി ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ്. അവിവാഹിതനായ അഭിലാഷ് പ്രായമായ മാതാപിതാക്കളോടൊപ്പമാണ് ചെറിയൊരു ഷെഡില്‍ താമസിക്കുന്നത്. മാതാപിതാക്കളും രോഗികളാണ്.

ജീവിതത്തിന്റെ നിറം കെടുത്തിയത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദിനം
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ പ്ലസ് ടു പഠനത്തിനിടയിലെ ഒരു ദിവസം അന്ന് രാവിലെ ആഹാരം കഴിച്ചപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുക ആയിരുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അവിടെ നടന്ന പരിശോധനയില്‍ ആണ് തന്റെ ഇരു വൃക്കകളും തകരാറില്‍ ആയ വിവരം അറിയുന്നത്. ഉടന്‍ ഡയാലിസിസ് ആരംഭിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് കിഡ്നി മാറ്റിവെക്കുകയും ചെയ്തു. 15 ലക്ഷത്തോളം രൂപയാണ് ചെലവായത്. എന്നാല്‍ മാറ്റിവച്ച കിഡ്‌നിയില്‍ ഇന്‍ഫെക്ഷന്‍ ആയതിനെ തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് ചെയ്ത വൃക്ക എടുത്തു മാറ്റുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷത്തില്‍ ഏറെ ആയി കോട്ടയം മെഡിക്കല്‍ സെന്ററില്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വീതം നടത്തിയാണ് സുബിന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. 

ബിന്ദുവിന് മരിക്കാന്‍ പേടിയില്ല; ഭയം കുഞ്ഞുങ്ങളെ ഓര്‍ത്ത്
വണ്ണപ്പുറം സ്വദേശിയായ ബിജു എബ്രഹാമിന്റെ ഭാര്യയായ ബിന്ദുവിന് കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് ലങ്‌സില്‍ ക്യാന്‍സറാണെന്നു തിരിച്ചറിയുന്നത്. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ആണ് ബിന്ദു ചികിത്സയിലുള്ളത്. രോഗം അതിന്റെ നാലാം സ്റ്റേജില്‍ ആയതിനാല്‍ ബിന്ദുവിന്റെ രോഗം നിയന്ത്രിക്കാന്‍ 16 കീമോതെറാപ്പി നിലവില്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടേയും സുമസുകളുടെയും സഹായത്താല്‍ ഇതുവരെ 8 കീമോതെറാപ്പി ചെയ്യാന്‍ സാധിച്ചു. 20 ദിവസം ഇടവിട്ടു കീമോതെറാപ്പി ചെയ്താല്‍ മാത്രമേ ബിന്ദുവിന്റെ ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ പറ്റുകയുള്ളൂ. ഓരോ കീമോതെറാപ്പിക്കും 15000 രൂപയോളം ചിലവുണ്ട്. ഇതു കൂടാതെ ഓരോ തവണയും 25000 രൂപയോളം സ്‌കാനിഗിനും മറ്റു മരുന്നുകള്‍ക്കുമായി ആവശ്യമുണ്ട്. കാന്‍സര്‍ കൂടാതെ വയറില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ കൂടി ബിന്ദുവിനെ പിടിമുറിക്കിയിരിക്കുന്നതിനാല്‍ ഈ 35 വയസുകാരി മരണത്തെ മുന്നില്‍ കണ്ടാണ് ജീവിക്കുന്നത് തന്നെ.

നാലംഗ കുടുംബത്തിന്റെ ഏക അത്താണിയെ തിരിച്ചു കൊണ്ടുവരാം നമുക്ക്
ഭാര്യ വിനീതകുമാരിയും രണ്ടു മക്കളുമായി പത്തനാപുരത്തെ മൂന്നു സെന്റ് സ്ഥലത്തിലുള്ള ഒരു ചെറിയ വീട്ടിലാണ് രാജന്‍ കഴിയുന്നത്. പ്രമേഹവും കിഡ്നി സ്റ്റോണും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അടക്കം പലവിധ അസുഖങ്ങളാല്‍ കഴിയുന്ന രാജന്റെ പ്രധാന അസുഖം ഹൃദയത്തിലേക്കുള്ള രക്ത ധമനികളില്‍ അഞ്ചു ബ്ലോക്ക് ആയിരുന്നു. ബ്ലോക്ക് മാറ്റുവാന്‍ രണ്ടു കാലില്‍ നിന്നും വെയിന്‍ എടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ തുടര്‍ ചികിത്സക്കും നിത്യവൃത്തിക്കുമായി നന്നേ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം. പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുക തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.

ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category