1 GBP = 86.00INR                       

BREAKING NEWS

പ്രഭാഷണ പരമ്പരകളുമായി സി രവിചന്ദ്രനും വൈശാഖന്‍ തമ്പിയും യുകെയില്‍; മെയ് നാലിന് ഡബ്ലിനിലും, ആറിന് ലണ്ടനിലും; ആവേശത്തോടെ യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: വിവിധ രാജ്യങ്ങളില്‍ പ്രഭാഷണ പരമ്പരയുമായി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി. രവിചന്ദ്രനും, ശാസ്ത്രപ്രഭാഷകനായ ഡോ.വൈശാഖന്‍ തമ്പിയും യൂറോപ്പില്‍ എത്തുന്നു. മെയ് നാലിന് ഡബ്ലിനിലും, മെയ് ആറിന് ലണ്ടനിലും, ഇവര്‍ പ്രഭാഷണം നടത്തും. കേരളത്തില്‍ ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ സജീവ സാന്നിധ്യമായ ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബലിന്റെ യൂറോപ്പിലെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തുന്നത്. ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള രവിചന്ദ്രന്‍  നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 

ആയിരത്തിലധികം വേദികളില്‍ ശാസ്ത്ര പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള സ്വതന്ത്ര ചിന്തകനാണ് രവിചന്ദ്രന്‍. കഴിഞ്ഞ മേയില്‍ യുകെയിലെ ആറു സ്ഥലങ്ങളിലും അയര്‍ലണ്ടില്‍ ഡബ്ലിനിലും അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. ചേര്‍ത്തല എന്‍എസ്എസ് കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്ന ഡോ.വൈശാഖന്‍ തമ്പി എസ്സന്‍സ് ഗ്ലോബലിന്റെ സ്ഥിരം പ്രഭാഷകരില്‍ ഒരാളാണ്. ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന അദ്ദേഹം നടത്തിയ പരന്നഭൂമി, മയിലിന്റെ കണ്ണുനീര്‍, ആധുനിക മയിലെണ്ണ, എന്നിവ കപടശാസ്ത്രത്തെ കണക്കറ്റു വിമര്‍ശിക്കുന്ന പ്രശസ്തങ്ങളായ ശാസ്ത്രപ്രഭാഷണങ്ങളാണ്. 

കഴിഞ്ഞ തവണത്തെ സി രവിചന്ദ്രന്റെ യൂറോപ്യന്‍ പര്യടനത്തിലും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഇത്തരണയും പരിപാടിക്കായി വിപുലമായ മുന്നൊരുക്കങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. മറ്റ് ഒരു രാജ്യത്ത് എത്തിയാലും അവിടുത്തെ രീതികള്‍ സ്വാശീകരിക്കാതെ മതവും അന്ധവിശ്വാസവം അവിടേക്കുകൂടി ഇറക്കുമതി ചെയ്യുന്നവരായിട്ടാണ് മലയാളി സമൂഹം പലപ്പോഴും പ്രതികരിക്കുന്നതെന്നും, ഇതിനെല്ലാം എതിരായി ശാസ്ത്രബോധം വളര്‍ത്താനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും എസ്സന്‍സ് ഗ്ലോബല്‍ ഭാരവാഹികള്‍ പറയുന്നത്. ശാസ്ത്രീയ ചിന്താരീതികള്‍ പ്രചരിപ്പിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണ് എന്ന് എഴുതിവെച്ച ഭരണഘടനയുള്ള മഹാരാജ്യത്താണ് ഏറ്റവുമധികം അശാസ്ത്രീയ ചിന്താഗതികള്‍ പുലര്‍ത്തുന്നത് എന്നത് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിരോധാഭാസമാണ്. ഒരു ജീവിയുടെ വിസര്‍ജ്യത്തില്‍ സ്വര്‍ണ്ണം ഉണ്ടെന്നും, അത് ഓക്സിജന്‍ പുറം തള്ളുന്നു എന്നും, അതിന്റെ മൂത്രത്തിന് ക്യാന്‍സര്‍ വരെ മാറ്റാന്‍ കഴിവുണ്ട് എന്നും ശാസ്ത്രം എന്ന ലേബലില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു രാജ്യത്ത് നിന്നും ശാസ്ത്രബോധമുള്ള തലമുറ വളര്‍ന്നു വരിക എന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. ഇന്നു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടെയും പിന്നില്‍ ശാസ്ത്രത്തിന്റെ സംഭാവനകളാണ് എന്നത് മറന്നുകൊണ്ട് ശാസ്ത്രബോധത്തെ തള്ളിപ്പറയുന്ന ഒരു യുഗത്തിലൂടെ കടന്നുപോകുമ്പോള്‍, അവയ്ക്കിടയിലൂടെ സാമാന്യ ജനത്തിന് പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രാവബോധം ഉണ്ടാക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. എസ്സെന്‍സ് അയര്‍ലണ്ട്, യുകെ, സ്വിറ്റ്സര്‍ലണ്ട് എന്നീ ഘടകങ്ങളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മെയ് നാലിന് ഡബ്ലിനില്‍ Tallaght Scientology Auditorium വച്ച് നടത്തുന്ന പ്രഭാഷണത്തില്‍ വൈശാഖന്‍ തമ്പി 'ആ പറക്കും തളിക' (ഭൂമിക്കു വെളിയില്‍ ജീവനുണ്ടാകാനുള്ള സാധ്യതകള്‍ എന്ന വിഷയത്തിലും, സി രവിചന്ദ്രന്‍ 'മയാനകള്‍' (വിശ്വാസി സമൂഹത്തില്‍ അവിശ്വാസികള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും) എന്ന വിഷയത്തിലും സംസാരിക്കും. മെയ് ആറിന് ലണ്ടനില്‍ Spring West Academy, Feltham TW137EF, വെച്ച് വൈശാഖന്‍ തമ്പി 'പാളിപ്പോയ പരികല്‍പ്പന' എന്ന വിഷയത്തിലും, സി രവിചന്ദ്രന്‍ 'സ്വപ്നാടനം' എന്ന വിഷയത്തിലും സംസാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ +353899690190, +447786991078 എന്നീ നമ്പറുകളില്‍നിന്നറിയാം. എസ്സെന്‍സ് അയര്‍ലണ്ട്, എസന്‍സ് ഗ്ലോബല്‍ യുകെ എന്നീ ഫേസ്ബുക്ക് പേജുകളിലും വിശദാംശങ്ങളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category