1 GBP = 93.50 INR                       

BREAKING NEWS

യുകെയില്‍ മെഡിസിന്‍ പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയില്ലേ? എങ്കില്‍ കുറഞ്ഞ ഫീസില്‍ ബള്‍ഗേറിയയില്‍ പഠിക്കാം; ഈ വര്‍ഷം അപേക്ഷരുടെ എണ്ണന്‍ വമ്പന്‍ വര്‍ദ്ധന

Britishmalayali
kz´wteJI³

ലണ്ടന്‍: മക്കള്‍ എംബിബിഎസ് പഠിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. യുകെയില്‍ പക്ഷേ എംബിബിഎസിന് അഡ്മിഷന്‍ കിട്ടാന്‍ പാടാണ്. നല്ല മാര്‍ക്കില്ലെങ്കില്‍ നഴ്‌സിങിന് പോലും ഇവിടെ അഡ്മിഷന്‍ കിട്ടിയെന്നു വരില്ല. അതുകൊണ്ടാണ് യുകെയില്‍ അംഗീകാരമുള്ള ബള്‍ഗേറിയന്‍ എംബിബിഎസ് പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തേണ്ടത്. ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേഷിച്ചു അത്യപൂര്‍വ തിരക്കാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. 

ഓരോ വര്‍ഷവും കഴിയുന്തോറും യുകെയില്‍ നിന്ന് ബള്‍ഗേറിയ മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്കു പോകുന്നവരുടെ എണ്ണം വന്‍ തോതില്‍ കൂടി വരുന്നതായി യൂണിവേഴ്‌സിറ്റികളുടെ അധികാരികള്‍ സാക്ഷിപ്പെടുത്തുന്നു. യുകയില്‍ മെഡിസിനു അഡ്മിഷന്‍ കിട്ടാതെ വന്നാല്‍ 'ബാക്ക് അപ്പ്' ആയി ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ കാണുന്നതും യുകെയിലെ ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാസങ്ങള്‍ക്കു മുമ്പേ അവരുടെ മക്കളുടെ സീറ്റ് രജിസ്റ്റര്‍ ചെയ്തതാണ് തിരക്കിന് ഒരു കാരണം. ബള്‍ഗേറിയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ സീറ്റുകള്‍ കുറവായതു കാരണം നേരത്തെ സീറ്റ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഈ വര്‍ഷം അവസാന സമയം സീറ്റു കിട്ടാതെ പ്രയാസ പെടേണ്ടിവരുമെന്നു ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ അംഗീകൃത കണ്‍സള്‍ട്ടന്‍സി ആയ വിസ്റ്റാമെഡ് അധികൃതര്‍ അറിയിച്ചു.

ബള്‍ഗേറിയയില്‍ മെഡിക്കല്‍ പഠനത്തിന് അവസരം ഒരുക്കുന്നതില്‍ റാങ്കിങ്ങില്‍ യൂറോപ്പിലെ തന്നെ മുന്‍പന്തിയിലുള്ള വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ളവയിലേക്ക് അനേകം മലയാളി വിദ്യാര്‍ഥികള്‍ ആണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനത്തിനെത്തിയത്. യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ചിലവില്‍, മികവാര്‍ന്ന പാഠ്യപദ്ധതിയുമായി മക്കളെ എംബിബിസ് പഠിപ്പിക്കാന്‍ ഇവിടെ സാധ്യമാവുന്നുവെന്ന കണ്ടെത്തല്‍ ആണ് ഇന്ത്യന്‍ വംശജരടക്കമുള്ള രക്ഷിതാക്കള്‍ക്ക് ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രിയങ്കരമാവുന്നത്.

വളരെ സുരക്ഷിതമായ നഗരവും യൂണിവേഴ്സിറ്റിക്ക് തൊട്ടടുത്ത് ലഭ്യമാകുന്ന താമസ സൗകര്യം, ഹൈ ടെക് പഠന സൗകര്യങ്ങള്‍ എന്നിവ മറ്റ് ആകര്‍ഷണങ്ങള്‍ ആണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആകര്‍ഷക പാക്കേജുകളുമായാണ് വിസ്റ്റാമെഡ് ഈ വര്‍ഷം എത്തുന്നത്. വര്‍ഷങ്ങള്‍ ആയി ഈ രംഗത്തുള്ള പ്രവര്‍ത്തന പരിചയം കാരണം പുതുതായി വരുന്ന കുട്ടികള്‍ക്ക് വലിയ പ്രയോജനങ്ങള്‍ ആണ് കിട്ടുന്നത്.

എന്തുകൊണ്ട് വിസ്റ്റാമെഡ്?
  • 800 പൗണ്ടിനു മുകളില്‍ വിലയുള്ള ഇ-മെഡിക്കല്‍ ബുക്കുകള്‍ തികച്ചും സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം
  • യുകെയിലും അയര്‍ലണ്ടിലും നടത്തുന്ന ഒന്നില്‍ കുടുതല്‍ പ്രവേശന പരീക്ഷകള്‍
  • പ്രവേശന പരീക്ഷക്ക് 100% മാര്‍ക്ക് വാങ്ങി വിജയിക്കാന്‍ പറ്റുന്ന മെഡിക്കല്‍ വിദഗ്ധര്‍ തയാറാക്കിയ സ്റ്റഡി മെറ്റീരിയല്‍സ്
  • പഠിക്കാന്‍ പ്രയാസം ഉള്ള കുട്ടികള്‍ക്ക് ഒന്നാം വര്‍ഷം സൗജന്യ ട്യൂഷന്‍
  • പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കാനുള്ള സൗകര്യം
  • യൂണിവേഴ്‌സിറ്റിയില്‍ നിന്നും നടന്നുപോകുവാനുള്ള ദൂരത്തില്‍ (മാക്‌സിമം) താമസ സൗകര്യം ഗ്യാരണ്ടി ചെയ്യുന്നു (വര്‍ണ യൂണിവേഴ്‌സിറ്റി)
  • ബള്‍ഗേറിയയില്‍ ഉള്ള മറ്റു യൂണിവേഴ്‌സിറ്റികളിലേക്കും ഒന്നിച്ച് അപേക്ഷിക്കാനുള്ള സൗകര്യം.
  • കോഴ്‌സ് തീരുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നതിനുവേണ്ടി വിസ്റ്റാമെഡിന്റെ ഒരു ഓഫീസ് ബള്‍ഗേറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റുഡന്റസ് കോര്‍ഡിനേറ്റേഴ്‌സിന്റെയും ലൈസണ്‍ ഓഫീസേഴ്സിന്റെയും സേവനം.
  • അഡ്മിഷന്‍ന്റെ തുടക്കം മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയി പ്രാക്ടീസ് ചെയ്യുന്നതുവരെ ഉള്ള എല്ലാ സഹായങ്ങളും
  • ജൂനിയര്‍ ഡോക്ടര്‍മാര്‍ യുകെയില്‍ സേവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ലഭിക്കുവാനുള്ള എല്ലാ സഹായവും

യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കും, കൂടാതെ ഇന്ത്യയില്‍ പ്ലസ് ടു കഴിഞ്ഞ ഇന്ത്യന്‍ പൗര വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മെഡിസിന്‍ പഠിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം പരിമിതമാണ് എന്നതിനാല്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളിലേക്കും ഇപ്പോള്‍ ഒറ്റ അപേക്ഷയില്‍ അപേക്ഷിക്കാം. പഠനശേഷം യുകെ, അയര്‍ലന്റ്, ഇന്ത്യ തുടങ്ങി ലോകത്തെവിടെയും ഡോക്ടര്‍ ആയി സേവനം ആരംഭിക്കാനും കഴിയും. ഡബ്ല്യുഎച്ച്ഒയുടെയും ഐഎംഇഡിയുടെയും അംഗീകാരമുള്ളവയാണ് ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍. മലയാളികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ ഉള്ള വിസ്റ്റാമെഡ് പ്രവേശനത്തിന്റെ അപേക്ഷഘട്ടം മുതല്‍ പഠനം പൂര്‍ത്തീകരിക്കുന്നതു വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഗ്യാരണ്ടി നല്‍കുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ജോഷി ജോസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
(നിയമപരമായ അറിയിപ്പ്: വിസ്റ്റാമെഡ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രമെ പണ ഇടപാടുകള്‍ നടത്താവൂ. ഈ മാര്‍ക്കറ്റിങ്ങ് ഫീച്ചര്‍ വായിച്ചു എന്നതിന്റെ പേരില്‍ നിങ്ങള്‍ പണം നല്‍കരുത്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തിയ ശേഷം മാത്രം ഫീസും മറ്റും അടയ്ക്കുക. യൂണിവേഴ്സിറ്റിയില്‍ നേരിട്ട് ഫീസ് അടയ്ക്കാന്‍ സൗകര്യം ഉണ്ടോ എന്ന് തിരക്കുന്നത് ഉചിതമാകും. ഈ ഏജന്‍സി ഈടാക്കുന്ന ഫീസ് എത്ര എന്നതും ആദ്യം തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക. ഈ ഫീച്ചര്‍ വഴി ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടുകള്‍ക്കും ബ്രിട്ടീഷ് മലയാളിയോ അതിന്റെ പത്രാധിപരോ ഉത്തരവാദി ആയിരിക്കുന്നതല്ല.)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category