1 GBP = 94.40 INR                       

BREAKING NEWS

പുറത്തുതൂക്കിയ ബാഗില്‍ ബോംബ് നിറച്ച് അവന്‍ കുര്‍ബാനയ്ക്കിടെ പളളിക്കകത്തേക്ക് ശാന്തനായി കയറിവരുന്ന വീഡിയോ പുറത്ത്; കൂട്ടക്കല നടത്തിയ ഇസ്ലാമിക സംഘടനയെ ഇതിന് മുമ്പാരും കേട്ടിട്ടില്ല; ലോകത്തെ ഭയപ്പെടുത്തി നേടാനിറങ്ങിയ ഐസിസ് ഭീകരതയുടെ നിഷ്‌കളങ്കരായ ഇരകളെയോര്‍ത്ത് തേങ്ങി ലോകം

Britishmalayali
kz´wteJI³

സ്‌ഫോടന പരമ്പരയിലൂടെ ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊളംബോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ കുര്‍ബാന നടക്കുന്നതിനിടെ ശാന്തനായി പള്ളിക്കത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വലിയൊരു ബാക്ക്പാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് ഇയാള്‍ അനായാസം പള്ളിക്കകത്തേക്ക് കടന്നുവന്നത്. ഇന്ത്യന്‍ ചാനല്‍ ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങളില്‍ പ്രാര്‍ഥനയ്ക്കായി വലിയൊരു നിര വിശ്വാസികള്‍ പള്ളിക്ക് പുറത്തു കാത്തുനില്‍ക്കുന്നതും കാണാം.

ഏഴ് ചാവേറുകളാണ് ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളും ആഡംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്തിയതെന്ന് ലങ്കന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന  പറഞ്ഞു. ഇന്നലെ അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍വന്നു. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണെന്നാണ് അധികൃതര്‍ കരുതുന്നത്. ഇത്രവലിയ ആക്രമണം സംഘടിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും അധികൃതര്‍ കരുതുന്നു.

മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലാണ് സ്‌ഫോടനമുണ്ടായത്. ഇതില്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലേക്ക് ചാവേര്‍ വരുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് അമ്പത് മീറ്റര്‍ അടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ എട്ട് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ലോകത്തുതന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും ലങ്കന്‍ അധികൃതര്‍ പറയുന്നു.

കൂടുതല്‍ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ എന്‍.ടി.ജെ. പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ സംശയിക്കുന്നുണ്ട്. കൊളംബോയിലെ പ്രധാന ബസ് സ്റ്റാന്‍ഡില്‍നിന്ന് 87 ബോംബ് ഡിറ്റണേറ്ററുകള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോ ദെഹിവെലയിലെ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും ഒരുഗോടെവട്ടയിലുമാണ് സ്‌ഫോടനമുണ്ടായത്.

സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ സ്‌ഫോടനമുണ്ടാക്കിയ ചാവേര്‍ വളരെ ശാന്തനായാണ് പള്ളിക്കകത്തേക്ക് വന്നതെന്ന് ആക്രമണത്തെ അതിജീവിച്ച ദിലീപ് ഫെര്‍ണാണ്ടോ പറഞ്ഞു. പള്ളിക്ക് മുന്നില്‍ വരിനിന്ന ഒരു കുട്ടിയുടെ തലയില്‍ ഇയാള്‍ തലോടുക പോലും ചെയ്തുവെന്നും ദിലീപ് പറയുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ വന്ന ഇയാള്‍ കൂടുതല്‍ തിരക്കുള്ള ഭാഗത്തേക്ക് മാറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മികച്ച തയ്യാറെടുപ്പോടെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണിതെന്ന് ഈ ദൃശ്യങ്ങള്‍ വിലയിരുത്തിയാല്‍ വ്യക്തമാകുമെന്ന് കൊളംബോ പോലീസ് വക്താവ് രജിത സേനാരത്‌നെ പറഞ്ഞു.

അധികമാരും അറിയാത്ത തീവ്രവാദ സംഘടനയാണ് എന്‍ടിജെയെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി സേനാരത്‌നെ പറഞ്ഞു. പുറത്തുനിന്നുള്ള സഹായമില്ലാതെ അവര്‍ക്ക് ഇത്ര വലിയ ആക്രമണം സംഘടിപ്പിക്കാനാവില്ല. ഇസ്ലാമിക ഭീകര സംഘടനകളോട് എന്‍ടിജെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സ്‌ഫോടനം നടന്ന ഹോട്ടലുകളിലൊന്നില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഐസിസ് ഭീകരരില്‍നിന്നുള്ള സഹായത്തോടെയാകാം എന്‍ടിജെ സ്‌ഫോടനം നടത്തിയതെന്നാണ് അധികൃതര്‍ കരുതന്നത്.
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആറായിരം പൗണ്ട് കടന്നു
കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആറായിരം പൗണ്ട് കടന്നു. 6054.75 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5759.75 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 295 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് ആകെ തുക 6054.75 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്.

ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച ഇടുക്കി സ്വദേശിനി ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചവര്‍.

വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം. പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുക തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category