1 GBP = 87.00 INR                       

BREAKING NEWS

പ്രശസ്ത നോവലിസ്റ്റ് കുമുദം സുകുമാരന്‍ അന്തരിച്ചു; ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വീട്ടിലേക്കുള്ള വഴി തുടങ്ങിയവയുടെ രചയിതാവ് എഴുത്തുകാരന്‍ വി സുകമാരന്റെ ഭാര്യ

Britishmalayali
kz´wteJI³

കോഴിക്കോട്: പ്രശസ്ത കഥാകാരിയും നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകയുമായ കുമുദം സുകുമാരന്‍ (77) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് സാഹിത്യ വിമര്‍ശകനും വാഗ്മിയുമായ പ്രൊഫസര്‍ വി സുകമാരന്‍ ആണ് ഭര്‍ത്താവ്. ശവസംസ്‌ക്കാരം ബുധനാഴ്ച മാവൂര്‍ റോഡ് ശ്മാശനത്തില്‍ നടക്കും. മക്കള്‍: ഡോ അജിത് സുകുമാരന്‍ (യു കെ), അനൂപ് സുകുമാരന്‍ (ബാങ്കോക്ക്) മരുമക്കള്‍: ഡോ രജിത അജിത്, ദീപ അനൂപ് 

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വീട്ടിലേക്കുള്ള വഴി, ആരോ ഒരു സ്ത്രീ, പുന്നമര പൂക്കള്‍, സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാന്‍, ഒബ്രിഗാദ് ദമൗ, ഏക താരകത്തിന്റെ പ്രകാശരശ്മികള്‍, എന്നിവയാണ് മുഖ്യ കുതികള്‍.

മികച്ച സാമൂഹ്യ സേവനത്തിന് ഇന്ദിരാ പ്രിയദര്‍ശിനി ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാ വനിതാ കോണ്‍ഫറന്‍സിന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ദമന്‍ ബാലഭവന്‍ ഡയറകടറായി ഏറെക്കാലം പ്രവര്‍ത്തിച്ചു. നൈജീരിയയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category