1 GBP = 92.00 INR                       

BREAKING NEWS

ബിജെപിയുടെ ഹെലികോപ്ടറിന് അനുമതി ലഭിച്ചില്ല; കല്യാണ്‍ ജൂവലറിയുടെ ഹെലികോപ്ടര്‍ എത്തിയപ്പോള്‍ വൈകി; നിരാശയോടെ വോട്ട് വേണ്ടെന്ന് വച്ച് സുരേഷ് ഗോപി; മലേഷ്യയില്‍ നിന്നും പ്രൈവറ്റ് ജെറ്റില്‍ പറന്നെത്തി യൂസഫലി വോട്ട് ചെയ്തപ്പോള്‍ അമേരിക്കയില്‍ നിന്നും വോട്ട് ചെയ്യാന്‍ പാഞ്ഞെത്തിയ നടന്‍ ജോജു ജോര്‍ജിന് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടില്ല; വോട്ട് ചെയ്യാതെ സുരേന്ദ്രനും മുരളീധരനും; ഇന്നലെ കേരളം സാക്ഷ്യം വഹിച്ച രസകരമായ ചില വോട്ടിങ് കാഴ്ചകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ വോട്ട് ചെയ്തില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലായിരുന്നു വോട്ട്. പോളിങ് ദിവസം മണ്ഡലത്തില്‍ നിന്നു മാറിനില്‍ക്കേണ്ടെന്നു കരുതിയാണു യാത്ര വേണ്ടെന്നുവച്ചത്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു കോഴിക്കോട് മൊടക്കല്ലൂര്‍ എയുപിയിലായിരുന്നു വോട്ടെങ്കിലും മണ്ഡലത്തിലെ തിരക്കുമൂലം വോട്ട് ചെയ്യാനെത്തിയില്ല. മണ്ഡലത്തില്‍ നിറയാനായിരുന്നു ഇതും. എന്നാല്‍ എന്തു വന്നാലും വോട്ട് ചെയ്യാനുറച്ചായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. എന്നാല്‍ നിരാശയായിരുന്നു ഒടുവില്‍ ഫലം

തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്തായിരുന്നു. ഇവിടെ ശക്തമായ ത്രികോണ മത്സരമാണ്. ബിജെപിയുടെ കുമ്മനം രാജശേഖരന് ഓരോ വോട്ടും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ എന്തു വന്നാലും വോട്ട് ചെയ്യാനായിരുന്നു സുരേഷ് ഗോപി എടുത്ത തീരുമാനം. നാല് മണിവരെ തൃശൂരില്‍ നിറഞ്ഞ് വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് എത്തുക. എന്നാല്‍ തൃശൂരില്‍ നിന്നു ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുന്‍പ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയില്‍ നിന്നു ഫ്ളൈറ്റില്ലാത്തതിനാല്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ വരാന്‍ പദ്ധതിയിട്ടു. എന്നാല്‍, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഇന്ന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പ്രചരണത്തിനും മറ്റും സുരേഷ് ഗോപി ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. ഇത് നിഷേധിച്ചതോടെ എല്ലാം പാളി. പോളിങ് സമയത്തിനു മുന്‍പ് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു. പിന്നീട് കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കോപ്റ്റര്‍ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാല്‍ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു. വോട്ട് ചെയ്യാനെത്തി തൃശൂരില്‍ താരമായത് യൂസഫലിയായിരുന്നു. സ്വകാര്യ ജെറ്റിലാണ് യൂസഫലി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്ടറില്‍ നാട്ടികയിലെ വീട്ടിന് മുമ്പില്‍. പിന്നെ കുടുംബവുമെത്തി പോളിങ് സ്റ്റേഷനിലേക്കും. അങ്ങനെ ശതകോടീശ്വരന്റെ വോട്ട് ചെയ്യലല്‍ നാട്ടികയില്‍ സംസാരമായി.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ ജോജു ജോര്‍ജ് തൃശൂരിലെ മാളയില്‍ എത്തിയത് അമേരിക്കയില്‍ നിന്നാണ്. കുഴൂര്‍ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല. കുഴൂരിലെ താമസക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ മാളയിലേക്കു താമസം മാറിയതിനാല്‍ അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നു കരുതി മാള സ്നേഹഗിരിയിലെത്തിയെങ്കിലും അവിടെയും പേരില്ലാത്തതിനാല്‍ നിരാശനായി മടങ്ങി. ജോജുവിന്റെ അച്ഛന്‍, അമ്മ എന്നിവരുടെ പേരു പട്ടികയിലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു കുഴൂരില്‍ തന്നെ വോട്ട് ചെയ്യാനായി. ജോജുവിന്റെ ഭാര്യ അബ്ബയുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ്. മമ്മൂട്ടി ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിനൊപ്പവും കോണ്‍ഗ്രസിന്റെ ഹൈബിക്കൊപ്പം എത്തിയതും ശ്രദ്ധേയമായി.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മുടവന്മുഗള്‍ സ്‌കൂളിലും മമ്മൂട്ടി പനമ്പള്ളിനഗറിലെ ഗവ. ജിഎച്ച്എസിലും ആണ് വോട്ട് രേഖപ്പെടുത്തിയത്. യുവതാരം ടൊവിനോ തോമസ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എച്ച് എസില്‍ ആദ്യ വോട്ടറായി സമ്മതിദാന അവകാശം വിനിയോഗിച്ചു. കേരള സംഗീത നാടക അക്കാദമി- ചെയര്‍പേഴ്സണ്‍- കെപിഎസി ലളി-ത വടക്കാഞ്ചേരി എങ്കക്കാട് സ് കൂളിലും നടി- മഞ്ജുവാര്യര്‍ തൃശൂര്‍ പുള്ള്-എഎല്‍പി സ്‌കൂളിലും- വോട്ട് ചെയ്തു. എം ടി വാസുദേവന്‍ നായര്‍ കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി സ്‌കൂളിലും യു എ ഖാദര്‍ പൊക്കുന്ന് ഗണപത് യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ ഇന്നസെന്റ് തൃശ്ശൂരില്‍ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി.സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തി ഫാസിലും മകന്‍ ഫഹദ് ഫാസിലും.  നടന്‍ ഗോവിന്ദ് പത്മസൂര്യ പട്ടാമ്പി ഗവ: ഹൈസ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തി . അജു വര്‍ഗീസ്, ലെന, അപര്‍ണാ ബാലമുരളി, ഉണ്ണി മുകുന്ദന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലാണ് തന്റെ കന്നി വോട്ട് ഭാമ രേഖപ്പെടുത്തിയത്. തൃക്കാക്കര ഭാരതമാതാ കോളജില്‍ എത്തിയാണ് ഭാമ വോട്ട് ചെയ്തത്.

ബ്രെയില്‍ ലിപിയില്‍ ഒരു വോട്ടും രേഖപ്പെടുത്തി. ബത്തേരി നെന്മേനിക്കുന്ന് ശ്രീജയ എച്ച്എസ്എസില്‍ ബ്രെയില്‍ ലിപിയിലെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ട്. നെന്മേനിക്കുന്ന് ബേസര്‍ ഹോമില്‍ സെല്‍വരാജ് ആണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറില്‍ നോക്കി സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍ മനസ്സിലാക്കിയ ശേഷം ബ്രെയില്‍ ലിപി രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യുന്ന രീതിയാണു കാഴ്ചശക്തിയില്ലാത്ത സെല്‍വരാജ് അവലംബിച്ചത്. കാഴ്ചശക്തിയില്ലാത്തവര്‍ക്കായി ബ്രെയില്‍ ലിപി ബാലറ്റ് പേപ്പര്‍ ഉണ്ടെങ്കിലും മിക്കവരും ഉറ്റവരുടെ സഹായത്താലാണ് വോട്ട് രേഖപ്പെടുത്താറെന്ന് സെല്‍വരാജ് പറയുന്നു.

പോളിങ് ബൂത്തിലെ ക്യൂവില്‍ നിന്നു പെരുംപാമ്പിനെ കാണാന്‍ പുരുഷ വോട്ടര്‍മാര്‍ കൂട്ടതോടെ ഇറങ്ങിയോടിയത് പീരുമേട് കോഴിക്കാനം എസ്റ്റേറ്റിലാണ്. തേയിലത്തോട്ടത്തിലെ പുല്ലിനിടയില്‍ പെരുംപാമ്പിനെ കണ്ട വാര്‍ത്ത പ്രചരിച്ചതോടെയാണ് വോട്ടു ചെയ്യാന്‍ കാത്തു നിന്നവര്‍ ഒന്നടങ്കം മുങ്ങിയത്. വനപാലകര്‍ എത്തി പാമ്പിനെ പിടികൂടി കൊണ്ടു പോയതിനു ശേഷമാണ് വോട്ടര്‍മാര്‍ ബൂത്തിലേക്ക് മടങ്ങി എത്തി സമ്മതിദാനവകാശം വിനിയോഗിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category