1 GBP = 97.60 INR                       

BREAKING NEWS

ഒന്നിച്ചു പിറന്നവര്‍ മൂവരും ഒന്നിച്ചു നഴ്സിങ് പഠിക്കാന്‍ എത്തിയപ്പോള്‍ ഞെട്ടിയത് സഫോക്ക് യൂണിവേഴ്സിറ്റി; നഴ്സിങ് അനാകര്‍ഷകം എന്ന് ബ്രിട്ടീഷുകാര്‍ പറയുമ്പോള്‍ അങ്ങനെയല്ലെന്ന് മലയാളികള്‍ പറയാന്‍ കാരണം ഇവര്‍ കൂടിയാണ്; അമ്മമാരുടെ വഴിയേ മലയാളി പെണ്‍കുട്ടികള്‍ സഞ്ചരിക്കുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ബ്രിട്ടനിലെ ഏറ്റവും അനാകര്‍ഷക ജോലികളില്‍ ഒന്നായാണ് നഴ്സിങ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നഴ്സിങ് ഉപേക്ഷിച്ചവരുടെ കണക്കു രണ്ടു ലക്ഷമായി ഉയരുകയാണ്. ഈ പോക്ക് എങ്ങോട്ടാണെന്ന് സര്‍ക്കാരിനും പിടിയില്ല. ഒടുവില്‍ ഗതികെട്ട് ഐഇഎല്‍ടിഎസ് ഉള്‍പ്പെടെയുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എങ്ങനെയും വിദേശത്തു നിന്നും ആളെ എത്തിച്ചു പിടിച്ചു നില്‍ക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ എന്‍എച്ച്എസ് പയറ്റുന്നത്.

അതിന്റെ ഭാഗമായി ദിവസവും നൂറുകണക്കിന് നഴ്സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ബ്രിട്ടനില്‍ നിന്നും കൂടുതല്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ കണ്ടെത്താനാകുന്നില്ല എന്നതാണ് ഏറെ പ്രയാസകരം. ഇതിനു പ്രധാനമായും തദ്ദേശ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത് നഴ്സിങ് രംഗത്തെ അനാകര്‍ഷകമായ വേതനം തന്നെയാണ്, കൂടാതെ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്ന തൊഴില്‍ സാഹചര്യവും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സഫോള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം തേടിയെത്തിയ മൂന്നു യുവതികള്‍ അധികൃതരെ ഞെട്ടിച്ചു കളഞ്ഞു. ഒരൊറ്റ പ്രസവത്തില്‍ പിറന്ന നാല് കുട്ടികള്‍ വളര്‍ന്നു വലുതായപ്പോള്‍ മൂന്നു പേരും നഴ്സിങ് പഠന വിഷയമായി തിരഞ്ഞെടുത്തതാണ് യൂണിവേഴ്സിറ്റി അധികൃതരെ ഞെട്ടിച്ചത്. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. അതിനാല്‍ യൂണിവേഴ്സിറ്റി വെബ് സൈറ്റിലും പ്രാദേശിക പത്രങ്ങളിലും ഒക്കെ മലയാളി പെണ്‍കുട്ടികളായ ഈ സഹോദരിമാര്‍ നിറഞ്ഞു നിന്നു.

ഇതേകാരണം കൊണ്ട് തന്നെയാണ് ഇപ്പോള്‍ ഇവര്‍ യുകെയിലെ മികച്ച നേഴ്സിങ് അവാര്‍ഡ് തേടിയുള്ള യാത്രയില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കണ്ണില്‍ ഉണ്ടാക്കിയതും അവാര്‍ഡ് നോമിനേഷനില്‍ ഇടം പിടിച്ചതും. രണ്ടാം കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ഭൂരിഭാഗം പേരും നഴ്സിങ് രംഗത്തുള്ളവര്‍ ആയതിനാല്‍ അമ്മമാരുടെ പാത പിന്തുടര്‍ന്ന് നേഴ്സിങ് തിരഞ്ഞെടുത്ത നൂറു കണക്കിന് മലയാളി പെണ്‍കുട്ടികള്‍ ഇപ്പോള്‍ യുകെയിലുണ്ട്.

ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനം ആകട്ടെ എന്ന ലക്ഷ്യത്തോടെയാണ് സഫോള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളായ അനീറ്റ, ആന്‍ജെല്‍, അലീന എന്നിവരെ മികച്ച നഴ്സിങ് അവാര്‍ഡ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. തീര്‍ച്ചയായും എ ലെവല്‍ പരീക്ഷ എഴുതുന്ന അനേകം വിദ്യാര്‍ത്ഥികള്‍ ഭാവിയുടെ പഠന വിഷയം തിരഞ്ഞെടുക്കാന്‍ തയ്യാറാകുന്ന സമയം കൂടിയാണിത്.

അതിനാല്‍ പഠന വിഷയം കണ്ടെത്താന്‍ വിഷമിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളോട് അനീറ്റയും അന്‍ജെലും അലീനയും ഒരേ പോലെ പറയുന്നത് ധൈര്യമായി നഴ്സിങ് പഠന വിഷയമായി തിരഞ്ഞെടുക്കാം എന്നതാണ്. പഠനം അത്ര ഈസി അല്ലെങ്കിലും പ്ലേസ്‌മെന്റ് അടക്കം രോഗികളുമായി അടുത്തിടപഴകാന്‍ കിട്ടുന്ന സാഹചര്യം മൂലം തൊഴിലുമായി ഏറ്റവും വേഗത്തില്‍ അടുക്കാന്‍ കഴിയും എന്നത് നേട്ടമാണ്.

കൂടാതെ ജോലി ലഭിച്ചാല്‍ എത്ര വേണമെങ്കിലും ഉയരത്തിലേക്കു ചവിട്ടു പടികള്‍ കയറാന്‍ മറ്റു തൊഴിലുകളെ അപേക്ഷിച്ചു ഏറെ സാധ്യതകളും മുന്നിലുണ്ട്. ജോലി ചെയ്തുകൊണ്ട് തന്നെ തുടര്‍ പഠനവും സാധ്യമാണ്. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കും മുന്നേ ജോലിക്കുള്ള ഓഫറും കയ്യില്‍ കിട്ടിയിരിക്കും. കൂടാതെ ഇഷ്ടമുള്ള സ്ഥലത്തു ജോലി കണ്ടെത്താന്‍ ഉള്ള സാഹചര്യവും നഴ്സിങ് പോലെ മറ്റൊരു തൊഴില്‍ മേഖലയും യുകെയില്‍ വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് സത്യം. ഇത്തരം അനുകൂല ഘടകങ്ങള്‍ മറ്റു തൊഴില്‍ മേഖലകളില്‍ ഇല്ലെന്നതാണ് വസ്തുത.
ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ യുകെയിലെ ഏറ്റവും ആകര്‍ഷക തൊഴില്‍ മേഖലയാണ് നഴ്സിങ് എന്നും പറയേണ്ടി വരും. ഞങ്ങളെ പോലെ വല്ലാത്ത ഹോം സിക്‌നെസ് ഉള്ളവര്‍ക്ക് വീട്ടില്‍ നിന്നും പോയി വരാന്‍ കഴിയും വിധം തൊട്ടടുത്ത യൂണിവേഴ്സിറ്റി കണ്ടെത്തി പഠിക്കാന്‍ കഴിയും എന്നതും നേട്ടമാണ്. ഇതിലൂടെ മാതാപിതാക്കള്‍ക്ക് ഒട്ടേറെ പണവും ലാഭിക്കാന്‍ കഴിയും. നഴ്സിങ് ഇഷ്ട വിഷയമായി തിരഞ്ഞെടുത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവരും വാചാലകരാകുകയാണ്.

ഇപ്സ്വിച്ച് തോമസ് മില്‍ ഹൈസ്‌കൂളില്‍ നിന്നാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം എ ലെവല്‍ പൂര്‍ത്തിയാക്കിയത്. ജിസിഎസ്ഇക്കും എ ലെവലിനും മികച്ച മാര്‍ക്ക് ഉണ്ടായിട്ടും നഴ്സിങ് എന്ന ഇഷ്ട ജോലി തിരഞ്ഞെടുക്കാന്‍ ആയിരുന്നു മൂന്നു പേരുടെയും മോഹം. തങ്ങളുടെ വീട്ടില്‍ അന്നം എത്തുന്നത് നഴ്സിങ് വഴിയായതിനാല്‍ തങ്ങളുടെ വഴിയും അതാകുന്നതാണ് നല്ലതെന്നു നേരത്തെ തീരുമാനിച്ചിരുന്നതായി മൂവരും പറയുന്നു. പഠനത്തിന്റെ ഭാഗമായി ഫാര്‍മസിയില്‍ വളണ്ടിയര്‍ ജോലിക്കു എത്തിയതാണ് അനീഷയെ ഫിസിയോതെറാപ്പിയില്‍ എത്തിക്കാന്‍ പ്രധാന കാരണമായത്. മറ്റുള്ളവര്‍ നഴ്സിങ് ഹോമുകളിലാണ് വളണ്ടിയര്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തതും. മാത്രമല്ല, അമ്മ പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദം എടുക്കാന്‍ സാധിക്കുന്നതും ഇവര്‍ക്ക് ആവേശമായി.
മസ്‌കറ്റില്‍ നിന്നും ഇപ്സ്വിച്ചില്‍ എത്തിയ ജോബി മക്കളുടെ പ്രസവശേഷമാണ് സഫോള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് നഴ്സിങ് ബിരുദം പൂര്‍ത്തിയാക്കിയത്. വ്യക്തിപരമായതും പ്രൊഫഷണലായും ഉയരങ്ങള്‍ താണ്ടാന്‍ നഴ്സിംഗില്‍ ഏറെ അവസരം ഉണ്ടെന്നതും മൂവര്‍ക്കും ഈ മേഖല തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണമാണ്. ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, മലയാളി സമൂഹത്തിലും ചെറുപ്പക്കാര്‍ക്ക് മാതൃകയും ആവേശവും ആകാന്‍ ഈ സഹോദരങ്ങള്‍ വഴി ഒരുക്കുകയാണ്. ഇത്തരം ഒരു സംഭവം സഫോള്‍ക്ക് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ഡീന്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് പോള്‍ ഡ്രിസ്‌കോള്‍ ഇവാന്‍സ് വ്യക്തമാക്കി.

കായംകുളം സ്വദേശികളായ ഷിബു മാത്യുവിന്റെയും ജോബി ഷിബുവിന്റെയും മക്കളായി പിറന്ന ഇവര്‍ക്കൊപ്പം ഒരാള്‍ കൂടിയുണ്ട്. ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ അനീഷ. ഒരു പ്രസവത്തില്‍ പിറന്ന നാലു പേരും ഉണ്ടതും ഉറങ്ങിയതും പഠിച്ചതും ഒക്കെ ഒന്നിച്ചു. കഴിഞ്ഞ വര്‍ഷം എ ലെവല്‍ പൂര്‍ത്തിയാക്കും വരെ നാലു പേരും ഒന്നിച്ചായിരുന്നു. സഹോദരങ്ങളെ മിസ് ചെയ്യുന്നു എന്ന് തോന്നിയാല്‍ അനീഷ ഓടിയെത്തും വീട്ടില്‍. ഇപ്പോള്‍ നാലുപേരും കേരളത്തില്‍ അവധിക്കാല ആഘോഷത്തിലാണ്.
പുതു തലമുറയ്ക്ക് ദിശാബോധം നല്‍കും വിധം നഴ്സിങ് മേഖല തിരഞ്ഞെടുത്ത ഈ മൂന്നു പെണ്‍കുട്ടികളും ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കു മുന്നില്‍ ഏറെ പ്രചോദനം പകരുന്ന വിധം ശ്രദ്ധ നേടിക്കഴിഞ്ഞു. സ്വന്തം മക്കള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ ഇവരെ ഉദാഹരണമാക്കും മുന്നേ ഇവര്‍ക്കായി, ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍ ഒരു വോട്ടു കൂടി നല്‍കാന്‍ മറക്കണ്ട. കാരണം, ആ വോട്ടാണ് അവരുടെ കരിയറിലെ ആദ്യ വിജയ സമ്മാനമായി മാറുക.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category