1 GBP = 85.80 INR                       

BREAKING NEWS

ഈ അഞ്ചു നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം വീതം നല്‍കാന്‍ നിങ്ങള്‍ തുണയ്ക്കുമോ? നാളെ അര്‍ദ്ധ രാത്രിയില്‍ ഈസ്റ്റര്‍-വിഷു അപ്പീലിന് സമാപനം

Britishmalayali
kz´wteJI³

ഞ്ചു പാവപ്പെട്ട രോഗികളുടെ ദുരിതപൂര്‍ണ്ണമായ ജീവിത കഥ ഞങ്ങള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. നാളെ അര്‍ദ്ധ രാത്രിയില്‍ ഈസ്റ്റര്‍ - വിഷു അപ്പീലിനു സമാപനം കുറിക്കുമ്പോള്‍ ആശ്വാസമാകുന്നത് രണ്ട് അജ്ഞാത വായനക്കാര്‍ നല്‍കിയ 3443 പൗണ്ടാണ്. നിങ്ങള്‍ മനസ്സു വച്ചാല്‍ ഓരോ കുടുംബത്തിനും ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ പറ്റും. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഈസ്റ്റര്‍ - വിഷു അപ്പീലില്‍ 5041 പൗണ്ട് വിര്‍ജിന്‍ മണി വഴി സംഭാവന നല്‍കിയപ്പോള്‍ ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ അത് 6009.75 പൗണ്ട് ആകുകയും ബാങ്ക് വഴി നേരിട്ട് 295 പൗണ്ട് ലഭിക്കുകയും ചെയ്തു. അങ്ങനെ മൊത്തം 6304.75 പൗണ്ട് ആണ് ഇതുവരെ ലഭിച്ചത്. 

സഹായ അഭ്യര്‍ത്ഥനയുമായി നിരവധി അപേക്ഷകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇമെയിലിലേക്ക് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റോ കമ്പ്യുട്ടറോ തുടങ്ങിയ സൗകര്യങ്ങള്‍ പോലുമില്ലാത്ത മിക്ക അപേക്ഷകരും മറ്റുള്ളവരുടെ സഹായത്തോടെയാണ് ആവശ്യമായ രേഖകള്‍ സഹിതം ട്രസ്റ്റിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് തന്നെ. നിരന്തരം അലട്ടുന്ന മാറാരോഗങ്ങളും കുടുംബത്തിന്റെ പട്ടിണിയും തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലാത്ത ഈ പാവങ്ങള്‍ ഒരു പക്ഷെ അവസാന അത്താണിയായി വളരെ പ്രതീക്ഷയോടെയാണ് യുകെ മലയാളികളെ ബ്രിട്ടീഷ് മലയാളി ചാരിറ്റിയിലൂടെ സമീപിക്കുന്നത്.
 
എല്ലാ അപേക്ഷകര്‍ക്കും എന്തെങ്കിലും കൊടുക്കുവാന്‍ സാധിക്കുന്നില്ലല്ലോ എന്ന സങ്കടമാണ് ചാരിറ്റി ഫൗണ്ടേഷന്റെ ഭാരവാഹികളെയും ട്രസ്റ്റിമാരെയും സ്ഥിരം അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. അപേക്ഷയുടെ ബാഹുല്യവും ലഭിക്കുന്ന ഫണ്ടിന്റെ പരിമിതിയും മൂലം കുറെ കേസുകളെങ്കിലും മാറ്റിവെയ്ക്കപ്പെടേണ്ടിവരിയോ അഥവാ ഒഴിവാക്കപ്പെടുക തന്നെയോ വേണ്ടി വരുന്നു. അതേ സമയം കണ്ണുനീരില്‍ കുതിര്‍ന്ന ജീവിതാനുഭവങ്ങളാണ് ഓരോ അപേക്ഷയിലും നിറഞ്ഞു നില്‍ക്കുന്നത്. ചുരുങ്ങിയത് ഒരു പത്തു കേസെങ്കിലും എടുക്കണമെന്നുള്ള ആഗ്രഹത്തിലാണ് ചാരിറ്റി ഫൗണ്ടേഷന്‍ ഈസ്റ്റര്‍ വിഷു അപ്പീലിന് തുടക്കം കുറിക്കുന്നത്.

പക്ഷേ, തുടക്കത്തില്‍ അഞ്ച് അപേക്ഷകരുടെ വിവരങ്ങള്‍ അറിയിച്ചു യുകെ മലയാളികളെയും ബ്രിട്ടീഷ് മലയാളി വായനക്കാരെയും സമീപിച്ചപ്പോള്‍ ഇതുവരെ ഏകദേശം 6000 പൗണ്ടോളം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. പേര് വെളിപെടുത്തുവാന്‍ ആഗ്രഹിക്കാത്ത രണ്ടു വ്യക്തികള്‍ നല്‍കിയ ഗണ്യമായ സംഭാവനകളാണ് ഈ അപ്പീലിന് ആക്കം കൂട്ടി. ഇന്നും നാളെയും കൂടി ലഭിക്കുന്ന തുക കൂടി ചേര്‍ക്കുമ്പോള്‍ അഞ്ചു പേര്‍ക്കും ഓരോ ലക്ഷം രൂപ നല്‍കാന്‍ സാധിക്കുമെന്ന ട്രസ്റ്റിമാരുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ചാണ് അപ്പീല്‍ നാളെ കൊണ്ട് അവസാനിപ്പിക്കുവാന്‍ ട്രസ്റ്റ് തീരുമാനിച്ചത്.

ഇന്നും നാളെയുമായി സ്‌നേഹസമ്പന്നരായ നിങ്ങള്‍ നല്‍കുന്ന ഓരോ പെന്‍സും കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന അഞ്ച് കുടുംബങ്ങളുടെ കണ്ണുനീര്‍ തുടച്ചു കളയുവാന്‍ കൂടുതല്‍ സഹായകരമാകുന്നതാണ്.

അഞ്ചു പേരാണ് ഈസ്റ്റര്‍ - വിഷു അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാല്‍പ്പത്തെട്ട് വയസുകാരി, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിനിയായ ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചവര്‍.

പൊന്നമ്മ കഴിയുന്നത് വേദനയുടെ ലോകത്ത്
അവിവാഹിതയായ കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ ജന്മനാ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവായതിനാല്‍ മരുന്നിന്റെ സഹായത്തോടെയാണ് കഴിഞ്ഞ് വന്നിരുന്നത്. ഞരമ്പുകളിലേക്ക് രക്തയോട്ടം കുറവായതിനാല്‍ എപ്പോഴും തലചുറ്റല്‍ പൊന്നമ്മയുടെ കൂടെപ്പിറപ്പാണ്. അടുത്തിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്ന് നിലത്തു വീണ പൊന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചതോടെ ഇടത് കൈ മുതല്‍ താഴോട്ട് ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൊന്നമ്മയ്ക്ക് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശരീരത്തിന്റെ പകുതിയോളം സ്ഥലത്ത് പൊള്ളലേറ്റ് തൊലികള്‍ നശിച്ചിരിക്കുന്ന പൊന്നമ്മയ്ക്ക് എണീറ്റ് നടക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്.

ലഭിക്കുന്ന ഓരോ നാണയത്തുട്ടിലും പ്രതീക്ഷ അര്‍പ്പിച്ച് അഭിലാഷ്
അഞ്ചാം വയസ്സിലാണ് കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷിന് തളര്‍വാതം പിടിപെടുന്നത്. തളര്‍വാതം കീഴ്പ്പെടുത്തിയ ശരീരവുമായി മറ്റുള്ളവരുടെ സഹായം കൊണ്ട് സ്‌കൂളിലും കോളേജിലും എത്തി രണ്ടാം ക്ലാസ്സോടെ പ്രീ ഡിഗ്രി വിജയിക്കുകയും ചെയ്തു. പ്രാഥമിക കാര്യങ്ങള്‍ക്കൊക്കെ ഇഴഞ്ഞും വലിഞ്ഞും കഴിവതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന അഭിലാഷിന് ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു വേദനയുടെ കാഠിന്യത്താല്‍ സ്വന്തമായി ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ്. അവിവാഹിതനായ അഭിലാഷ് പ്രായമായ മാതാപിതാക്കളോടൊപ്പമാണ് ചെറിയൊരു ഷെഡില്‍ താമസിക്കുന്നത്. മാതാപിതാക്കളും രോഗികളാണ്.

ജീവിതത്തിന്റെ നിറം കെടുത്തിയത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദിനം
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ പ്ലസ് ടു പഠനത്തിനിടയിലെ ഒരു ദിവസം അന്ന് രാവിലെ ആഹാരം കഴിച്ചപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുക ആയിരുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അവിടെ നടന്ന പരിശോധനയില്‍ ആണ് തന്റെ ഇരു വൃക്കകളും തകരാറില്‍ ആയ വിവരം അറിയുന്നത്. ഉടന്‍ ഡയാലിസിസ് ആരംഭിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് കിഡ്‌നി മാറ്റിവെക്കുകയും ചെയ്തു. 15 ലക്ഷത്തോളം രൂപയാണ് ചെലവായത്. എന്നാല്‍ മാറ്റിവച്ച കിഡ്നിയില്‍ ഇന്‍ഫെക്ഷന്‍ ആയതിനെ തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് ചെയ്ത വൃക്ക എടുത്തു മാറ്റുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷത്തില്‍ ഏറെ ആയി കോട്ടയം മെഡിക്കല്‍ സെന്ററില്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വീതം നടത്തിയാണ് സുബിന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. 

ബിന്ദുവിന് മരിക്കാന്‍ പേടിയില്ല; ഭയം കുഞ്ഞുങ്ങളെ ഓര്‍ത്ത്
വണ്ണപ്പുറം സ്വദേശിയായ ബിജു എബ്രഹാമിന്റെ ഭാര്യയായ ബിന്ദുവിന് കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് ലങ്സില്‍ ക്യാന്‍സറാണെന്നു തിരിച്ചറിയുന്നത്. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ആണ് ബിന്ദു ചികിത്സയിലുള്ളത്. രോഗം അതിന്റെ നാലാം സ്റ്റേജില്‍ ആയതിനാല്‍ ബിന്ദുവിന്റെ രോഗം നിയന്ത്രിക്കാന്‍ 16 കീമോതെറാപ്പി നിലവില്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടേയും സുമസുകളുടെയും സഹായത്താല്‍ ഇതുവരെ 8 കീമോതെറാപ്പി ചെയ്യാന്‍ സാധിച്ചു. 20 ദിവസം ഇടവിട്ടു കീമോതെറാപ്പി ചെയ്താല്‍ മാത്രമേ ബിന്ദുവിന്റെ ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ പറ്റുകയുള്ളൂ. ഓരോ കീമോതെറാപ്പിക്കും 15000 രൂപയോളം ചിലവുണ്ട്. ഇതു കൂടാതെ ഓരോ തവണയും 25000 രൂപയോളം സ്‌കാനിഗിനും മറ്റു മരുന്നുകള്‍ക്കുമായി ആവശ്യമുണ്ട്. കാന്‍സര്‍ കൂടാതെ വയറില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ കൂടി ബിന്ദുവിനെ പിടിമുറിക്കിയിരിക്കുന്നതിനാല്‍ ഈ 35 വയസുകാരി മരണത്തെ മുന്നില്‍ കണ്ടാണ് ജീവിക്കുന്നത് തന്നെ.

നാലംഗ കുടുംബത്തിന്റെ ഏക അത്താണിയെ തിരിച്ചു കൊണ്ടുവരാം നമുക്ക്
ഭാര്യ വിനീതകുമാരിയും രണ്ടു മക്കളുമായി പത്തനാപുരത്തെ മൂന്നു സെന്റ് സ്ഥലത്തിലുള്ള ഒരു ചെറിയ വീട്ടിലാണ് രാജന്‍ കഴിയുന്നത്. പ്രമേഹവും കിഡ്‌നി സ്റ്റോണും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അടക്കം പലവിധ അസുഖങ്ങളാല്‍ കഴിയുന്ന രാജന്റെ പ്രധാന അസുഖം ഹൃദയത്തിലേക്കുള്ള രക്ത ധമനികളില്‍ അഞ്ചു ബ്ലോക്ക് ആയിരുന്നു. ബ്ലോക്ക് മാറ്റുവാന്‍ രണ്ടു കാലില്‍ നിന്നും വെയിന്‍ എടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ തുടര്‍ ചികിത്സക്കും നിത്യവൃത്തിക്കുമായി നന്നേ കഷ്ടപ്പെടുകയാണ് ഈ കുടുംബം.
 
ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ...
വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം. പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുക തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.

ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category