1 GBP = 87.50 INR                       

BREAKING NEWS

കുടിയേറ്റത്തിന്റെ കഠിന കാണ്ഡം താണ്ടിയ സജിയച്ചന് ഇത് ധന്യതയുടെ 25-ാം വാര്‍ഷികം; സ്നേഹം കൊണ്ടു ശ്വാസം മുട്ടിച്ചു യുകെയിലെ ക്നാനായക്കാര്‍

Britishmalayali
kz´wteJI³

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലം മുതല്‍ക്കു തന്നെ കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറ പാകുന്നതില്‍ ശ്രദ്ധേയ സാന്നിധ്യം വഹിച്ച വൈദികനാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍. ജന്മനാടു വിട്ട് യുകെയിലേക്ക് കുടിയേറിയ വിശ്വാസികളുടെ വേദനകളിലും സങ്കടങ്ങളിലും അവര്‍ക്കൊപ്പം നടന്നാണ് ഈ വൈദികന്‍ വിശ്വാസികളുടെ മനസില്‍ കുടിയേറിയത്. മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകുവാനും ഫാ. സജി മലയില്‍പുത്തന്‍പുരയ്ക്ക് കഴിഞ്ഞു. 

അച്ചന്റെ സ്ഥാനം വിശ്വാസികള്‍ ഉറപ്പിച്ചിരിക്കുന്നത് ഹൃദയത്തില്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു രജതജൂബിലി ആഘോഷ വേളയില്‍ കണ്ട കാഴ്ചകള്‍. ശ്രീലങ്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ നാളുകളില്‍ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ക്രൈസ്തവരെ ഓര്‍മ്മിച്ചുകൊണ്ടും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും വിശുദ്ധ കുര്‍ബ്ബാനയോടു കൂടിയാണ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും, രൂപതയുടെ മറ്റ് വികാരി ജനറാള്‍മാരും, ഷ്രൂസ്‌ബെറി രൂപതയില്‍ നിന്നും, സീറോമലബാര്‍ രൂപതയില്‍ നിന്നുമുള്ള നിരവധി വൈദികരും സജിയച്ചനോടൊപ്പം സഹകാര്‍മികരായ ദിവ്യബലി എല്ലാവര്‍ക്കും ഒരു വലിയ ആത്മീയ വിരുന്നായി മാറി.

പിന്നീട് ക്‌നാനായ പാരമ്പര്യപ്രകാരമുള്ള നടവിളികളും, പുരാതനപ്പാട്ടുകളുമായി വിശ്വാസികള്‍ സജിയച്ചനെയും സ്രാമ്പിക്കല്‍ പിതാവിനെയും ആശംസാ സമ്മേളന വേദിയിലേക്ക് ആനയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, മറ്റു വൈദികരും അല്‍മായ സംഘടനാ ഭാരവാഹികളും സജിയച്ചന്റെ പൗരോഹിത്യ ജീവിതത്തെക്കുറിച്ചു ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 

എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് സംസാരിച്ച സജിയച്ചന്‍ തന്റെ ദൈവികവിളിക്കു കാരണമായ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്‌നേഹനിര്‍ഭരവും, ത്യാഗോജ്വലവും, പ്രാര്‍ത്ഥനാനിരതവുമായ കുടുംബജീവിതത്തെക്കുറിച്ചു വിവരിച്ചപ്പോള്‍ അത് അനേകരുടെ കണ്ണു തുറപ്പിച്ചു. ഒരു നല്ല കുടുംബത്തില്‍ നിന്നാണ് ഒരു നല്ല വൈദികന്‍ ജനിക്കുന്നത് എന്ന യാഥാര്‍ഥ്യം അനേകര്‍ തിരിച്ചറിഞ്ഞു. തന്റെ പൗരോഹിത്യജീവിതത്തില്‍ തന്നെ സഹായിക്കുകയും, പ്രചോദനമാവുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

ആഘോഷത്തില്‍ പങ്കുചേരാന്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുകയും, കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആവേശത്തോടെ ആഘോഷത്തെ ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിനോടുള്ള ആദരവും സ്‌നേഹവും വ്യക്തമാക്കുന്നതായി ചടങ്ങുകള്‍ മാറി.
വിശ്വാസത്തിന്റെ പ്രാധാന്യം വിളിച്ചോരുന്ന രീതിയിലുള്ള കലാപരിപാടികളാണ് സംഘടിപ്പിച്ചത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വേദിയില്‍ എത്തുന്നതിന് സെന്റ് മേരീസ് ക്‌നാനായ മിഷന്‍ നേതൃത്വം നല്‍കിയത് സജിയച്ചന്റെ നേതൃത്വത്തില്‍ ഈ വിശ്വാസി സമൂഹം കൈവരിച്ച ആത്മീയ വളര്‍ച്ചയുടെ അടയാളമാണ്.

കുടുംബങ്ങളില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യം സജിയച്ചന്‍ വിശ്വാസികളെ പഠിപ്പിച്ചിരുന്നു. അതിന്റെ നന്ദിസൂചകമായി ഈ മിഷനിലെ സ്ത്രീകള്‍ ജപമാല നൃത്തരൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട്, അവര്‍ നിര്‍മ്മിച്ച വലിയ ജപമാല പുതിയ തലമുറക്ക് കൈമാറിയത് എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു.
തുടര്‍ന്ന് ട്രാഫൊര്‍ഡ് ക്‌നാനായ നാടക സമിതി അവതരിപ്പിച്ച 'വീഞ്ഞ്' എന്ന നാടകം, കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും മദ്യം വിതയ്ക്കുന്ന വിപത്തുകളെക്കുറിച്ച് അനേകര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതായിരുന്നു. തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category