1 GBP = 87.50 INR                       

BREAKING NEWS

31-കാരിയും മൂന്നു കുട്ടികളുടെ അമ്മയുമായ ഓള്‍ഡാം എന്‍എച്ച്എസിലെ നഴ്‌സ് കുത്തേറ്റു മരിച്ചു; എട്ടു വര്‍ഷംമുമ്പ് അനിയത്തി മരിച്ചതും ദുരൂഹമായി; ഒരു കുടിയേറ്റ കുടുംബത്തില്‍ സംഭവിക്കുന്നത്

Britishmalayali
kz´wteJI³

മൂന്ന് കുട്ടികളുടെ അമ്മയും നഴ്‌സുമായ 31-കാരി വീട്ടിനുള്ളില്‍ ഇന്നലെ പുലര്‍ച്ചെ കുത്തേറ്റുമരിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോക്ക്‌ഡേലിലുള്ള വീട്ടില്‍വെച്ചാണ് സൈമ ആബിദ് എന്ന യുവതിക്ക് കുത്തേറ്റത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് 36-കാരനായ യുവാവിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു.

റോയല്‍ ഓള്‍ഡാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സൈമയുടെ സഹോദരിയും ദുരൂഹമായ സാഹചര്യത്തിലാണ് എട്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ടത്. ലിറ്റില്‍ബറോയ്ക്ക് സമീപം ഹോളിങ്‌വര്‍ത്ത് തടാകത്തില്‍ മുങ്ങുമരിച്ച നിലയിലാണ് 2011-ല്‍ സഹോദരി ഛമന്‍ ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ ചമന് 21 വയസ്സായിരുന്നു.

തനിക്ക് ജീവന് ആപത്ത് സംഭവിക്കുമെന്ന് ആശങ്കയുള്ളതായി കാണിച്ച് ചമന്‍ മരിക്കുന്നതിന് ഒരാഴ്ചമുമ്പ് പോലീസിനെ സമീപിച്ചിരുന്നു. തന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അഭയാര്‍ഥിയായി കഴിയേണ്ടിവരുമെന്ന ആശങ്കയും ചമനെ അലട്ടിയിരുന്നു.

എട്ടുവര്‍ഷത്തിനുശേഷം ദുരൂഹമായ സാഹചര്യത്തില്‍ സൈമയ്ക്കും ദുരന്തം നേരിട്ടത് കുടുംബത്തെയാകെ കടുത്ത ദുഃഖത്തിലാഴ്ത്തി. കുട്ടികളോട് വളരെയേറെ സ്‌നേഹമുണ്ടായിരുന്ന അമ്മയും നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമായിരുന്നു സൈമയെന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ഏതാനും ദിവസംമുമ്പ് കാണുമ്പോഴും വളരെയേറെ സന്തോഷവതിയായിരുന്നു സൈമയെന്നും ബന്ധു ഓര്‍മിച്ചു.

സൈമയുടെ സഹോദരിയുടെ മരണം തന്നെ കുടുംബത്തെ വല്ലാതെ ഉലച്ചിരുന്നു. അതില്‍നിന്ന് മുക്തമായി വരുമ്പോഴാണ് ഈ ദുരന്തവും അവരെ തേടിയെത്തിയത്. അയല്‍ക്കാരോടും വളരെയേറെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു സൈമയെന്ന് അയല്‍പക്കത്ത് താമസിക്കുന്ന റസൂല്‍ ഷാ അഭിപ്രായപ്പെട്ടു.

പ്രണയവിവാഹം കഴിച്ച സൈമയ്ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണുള്ളത്. പത്തുവര്‍ഷത്തോളമായി തുടരുന്ന ദാമ്പത്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായ കാര്യം അച്ഛനോടും അമ്മയോടും സൈമ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category