1 GBP = 87.50 INR                       

BREAKING NEWS

ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാമതാകുമെന്ന് ഉറപ്പായതോടെ ഒരു ബ്രക്‌സിറ്റ് ബില്‍ കൂടി അവതരിപ്പിക്കാന്‍ നീക്കം നടത്തി തെരേസ മേ; പാര്‍ട്ടി ഭരണഘടന മാറ്റി മേയെ പുറത്താക്കാന്‍ ടോറി എംപിമാര്‍

Britishmalayali
kz´wteJI³

പാര്‍ട്ടിയുടെ ഭരണഘടനയില്‍ മാറ്റം വരുത്തി തെരേസ മേയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെ, നാലാം തവണ ബ്രക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് തെരേസ. മൂന്നുവട്ടം പാര്‍ലമെന്റ് തള്ളിയ ബ്രക്‌സിറ്റ് ബില്‍ ഇക്കറു കരകയറുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും മെയ് 23-ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കലാണ് തെരേസയുടെ ലക്ഷ്യം. പത്തുദിവസത്തിനുള്ളില്‍ ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കാനാണ് തെരേസ ശ്രമിക്കുന്നത്.

നേതൃത്വത്തെ മാറ്റുന്നതിന് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ സമയപരിധി ഒരുവര്‍ഷത്തില്‍നിന്ന് ആറുമാസമായി ചുരുക്കാനാണ് ടോറി വിമത എംപിമാര്‍ ശ്രമിക്കുന്നത്. ഇതിനായി അവര്‍ കഴിഞ്ഞദിവസം യോഗം ചേരുകയും ചെയ്തിരുന്നു. അങ്ങനെ നിയമം മാറ്റുകയാണെങ്കില്‍ തെരേസയ്‌ക്കെതിരെ വീണ്ടും അവിശ്വാസം കൊണ്ടുവരാനും അവരെ പുറത്താക്കാനാനുമാവും. ബ്രക്‌സിറ്റ് അനിയന്ത്രിതമായി വൈകിപ്പിച്ചതിന് പിന്നില്‍ തെരേസയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ബ്രക്‌സിറ്റ് വൈകിയതോടെ, മെയ് 23-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പങ്കെടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ നിഗല്‍ ഫരാജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി വിജയിക്കുമെന്നാണ് കരുതുന്നത്.

പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള നീക്കം വിജയിച്ചാല്‍ ജൂണ്‍ 12-ന് തെരേസയ്‌ക്കെതിരേ എംപിമാര്‍ അവിശ്വാസം കൊണ്ടുവരും. ജേക്കബ് റെസ് മോഗിന്റെ നേതൃൃത്വത്തില്‍ കഴിഞ്ഞ ഡിസംബറിലാണ് തെരേസയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ അവിശ്വാസം അവതരിപ്പിച്ചത്. അത് പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരേസയ്‌ക്കെതിരായ അവിശ്വാസം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് എംപിമാര്‍. മാത്രമല്ല, അപ്പോഴേക്കും യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വരികയും തെരേസയുടെ നില കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്യുമെന്നും അവര്‍ കരുതുന്നു.

ബ്രക്‌സിറ്റ് ബില്‍ ഏതുവിധേനയും പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുന്നതിന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി തെരേസ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, കോര്‍ബിന്‍ വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകാതെ വന്നതോടെ ഈ ചര്‍ച്ചയും ഫലം കണ്ടില്ല. വീണ്ടും ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ബ്രിട്ടന്റെ നിര്‍ണായക ഘട്ടമാണെന്ന് എംപിമാരെ ബോധ്യപ്പെടുത്താനാകുമെന്നാണ് തെരേസ കരുതുന്നത്. ലേബര്‍ പാര്‍ട്ടിയുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ കഴിയുന്നതും വേഗം പരിഹാരം കാണാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തെരേസയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ബ്രക്‌സിറ്റ് ബില്‍ മൂന്നുവട്ടം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ, ടോറി പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിട്ട പ്രധാനമന്ത്രിയെന്ന നിലയ്ക്കാണ് തെരേസ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. നേതാവിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള കാലപരിധി ആറുമാസമായി കുറയ്ക്കുന്നതില്‍ വിമത എംപിമാര്‍ വിജയിക്കുകയാണെങ്കില്‍, അത് മറ്റൊരു തിരിച്ചടിക്കുള്ള കളമൊരുങ്ങലാകും. ജൂണില്‍ അവിശ്വാസം കൊണ്ടുവരുന്നത് സംബന്ധിച്ച് വിമത എംപിമാര്‍ക്കിടയില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനുമുമ്പ് ബ്രക്‌സിറ്റ് ഏതുവിധേനയും നടപ്പിലാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് തെരേസ മേ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category