1 GBP = 86.90 INR                       

BREAKING NEWS

ബ്രക്‌സിറ്റിനുശേഷം ഇവിടെ നഴ്‌സുമാരാരും വരേണ്ടെന്ന് തെരേസ മേ; യുകെയില്‍ ജോലി ചെയ്യാനുള്ള മിനിമം സാലറി 30,000 പൗണ്ട് ആക്കുന്നതോടെ നഴ്‌സിങ് നിയമനവും നിലയ്ക്കും; എന്‍എച്ച്എസ് അടച്ചുപൂട്ടേണ്ടിവരും

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് എന്ന് നടപ്പാകുമെന്ന് ഇനിയും തീര്‍ച്ചയായിട്ടില്ലെങ്കിലും, അതിനുശേഷമുള്ള ബ്രിട്ടനിലെ ജീവിതം അത്ര സുഖകരമാകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഇപ്പോള്‍ത്തന്നെ ജീവനക്കാരില്ലാതെ ശ്വാസം മുട്ടുകയാണ് ബ്രിട്ടനിലെ ആശുപത്രികള്‍. അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. നഴ്‌സിങ് നിയമനം തന്നെ നിലയ്ക്കുന്ന തലത്തിലേക്കാണ് ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനില്‍ നടപ്പാക്കുന്ന കുടിയേറ്റ നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരുടെ മിനിമം സാലറി 20,000 പൗണ്ടാക്കുമെന്ന സര്‍ക്കാരിന്റെ ധവളപത്രം പുതിയ നിയമനങ്ങള്‍ നിലയ്ക്കുമെന്നതിന്റെ സൂചന നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.


പുതിയ നിയമനങ്ങള്‍ നടക്കാതെ വന്നാല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പലതും പൂട്ടേണ്ട സാഹചര്യമാകും ഉണ്ടാവുക. ചില ആശുപത്രികളില്‍ ഇപ്പോള്‍ നല്‍കുന്ന സേവനങ്ങളില്‍ 25 ശതമാനമെങ്കിലും അവസാനിപ്പിക്കേണ്ടിവരുമെന്നും ആരോഗ്യരംഗത്തെ നിരീക്ഷകര്‍ പറയുന്നു. പുതുക്കിയ കുടിയേറ്റനിയമം അനുസരിച്ച് വര്‍ഷം 30,000 പൗണ്ടിലേറെ സമ്പാദിക്കുന്നവര്‍ക്കുമാത്രമേ ബ്രിട്ടനില്‍ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശമുണ്ടാകൂ. എന്‍എച്ചഎസ് നഴ്‌സുമാരുടെ വേതനമൊന്നും ഈ പരിധിയില്‍ വരികയില്ല. നഴ്‌സിങ് ഡിഗ്രിയുള്ളവര്‍ക്ക് ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യാനുള്ള അവസരമാകും ഇത് നിഷേധിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്തരമൊരു വരുമാനപരിധി നിശ്ചയിക്കുന്നത് നഴ്‌സിങ് പോലുള്ള മേഖലകളില്‍ പ്രൊഫഷണലുകള്‍ ബ്രിട്ടനിലേക്ക് വരാനുള്ള സാഹചര്യം ഇല്ലാതാകാക്കുമെന്ന് എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരില്‍ത്തന്നെ ഈ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും വ്യവസായ സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്കും ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന അഭിപ്രായക്കാരാണ്. നഴ്‌സിങ് ബിരുദമുള്ളയാള്‍ക്ക് ലോകത്തെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, ബ്രിട്ടന്‍ അതു നിഷേധിക്കുന്ന നിലപാടെടുക്കുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.

ഇപ്പോള്‍ത്തന്നെ കടുത്ത പ്രതിസന്ധിയിലാണ് എന്‍എച്ച്എസ് മുന്നേറുന്നത്. നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം ചികിത്സയെ ബാധിക്കുന്നുണ്ടെന്ന് പല തരത്തിലുള്ള പഠനങ്ങളും പുറത്തുവന്നിരുന്നു. രോഗികള്‍ക്ക് മതിയായ ശ്രദ്ധയും പരിചരണവും കിട്ടുന്നില്ലെന്നതിന് പുറമെ, ജോലിഭാരം നഴ്‌സുമാരുടെ വൈദഗ്ധ്യത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ ശൈത്യകാലത്ത് മിക്കവാറും എല്ലാ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തില്‍പ്പോലും രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നിരുന്നു. നഴ്‌സിങ് നിയമനം തന്നെ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category