1 GBP = 88.70 INR                       

BREAKING NEWS

ലേഡി സൂപ്പര്‍ സ്റ്റാറിനെ കണ്ടതും ആരാധന മൂത്ത് അന്തം വിട്ട് പോളിങ് ഉദ്യോഗസ്ഥന്‍; ചാടിയെണീറ്റ് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കല്‍; ജോലി എല്ലാം നിര്‍ത്തി ജീവനക്കാരെല്ലാം ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു; മാധ്യമങ്ങളെ പോലും ഫോട്ടോ എടുക്കാന്‍ ബൂത്തില്‍ വിടാത്ത കാക്കിധാരികളെ 'സെല്‍ഫി' എടുക്കുമ്പോള്‍ കണ്ടില്ലെന്ന് കളിയാക്കി സോഷ്യല്‍ മീഡിയ; പുള്ളിലെ ബൂത്തില്‍ നടന്നത് ചട്ടലംഘനം തന്നെ; മഞ്ജുവാര്യര്‍ ആരാധന തൃശൂരിലെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

തൃശൂര്‍: മൊബൈല്‍ ഫോണിന് പോളിങ് ബൂത്തുകളില്‍ നിരോധനമായിരുന്നു. ആര്‍ക്കും ഉപയോഗിക്കാന്‍ പാടില്ല. വീട്ടില്‍ മൊബൈല്‍ വച്ചിട്ടാണ് വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ പോകേണ്ടിയിരുന്നത്. വോട്ടെടുപ്പ് തടസ്സപ്പെടാതിരിക്കാനായിരുന്നു ഇത്. ഓരോ വോട്ടറുടേയും സമയം വിലപ്പെട്ടതാണ്. മോഹന്‍ലാലും മമ്മൂട്ടിയും എംഎ യൂസഫലിയും സാധാരണക്കാരെ പോലെ വന്ന് വോട്ട് ചെയ്തു മടങ്ങി. തൃശൂരില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തിയതും താരപകിട്ടുകള്‍ അഴിച്ചു വച്ചാണ്. എന്നാല്‍ ബൂത്തിനുള്ളില്‍ മഞ്ജുവെത്തിയപ്പോള്‍ അവിടെ പോളിങ് ഉദ്യോഗസ്ഥനായിരുന്ന ആളുടെ ആരാധക മനസ്സ് ഉണര്‍ന്നു. താരത്തോടൊപ്പം സെല്‍ഫി... അതാണ് പോളിങ് ബൂത്തില്‍ അവര്‍ നേടിയെടുത്തത്. ഇത് ചട്ടലംഘനമാണെന്നാണ് ഉയരുന്ന വാദം.

സെല്‍ഫി എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതോടെ വിവാദവും തുടങ്ങുന്നു. ഫെയ്സ് ബുക്കില്‍ പ്രതിഷേധങ്ങളും എത്തുന്നു. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പോളിങ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്തപ്പോള്‍ പൊലീസുകാരും തടഞ്ഞില്ല. നിയമവിരുദ്ധ പ്രവര്‍ത്തനത്തെ അവരും നോക്കി നിന്നു. ഇതോടെ സെല്‍ഫി വിവാദം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. പ്രശ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ ആരാധനയില്‍ കുടുങ്ങിയവര്‍ക്ക് നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മാധ്യമ പ്രവര്‍ത്തകനായ അഭിജിത്തിന്റെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതെന്ത് ന്യായം ഇതെന്ത് നീതിയെന്ന ചോദ്യവുമായി അഭിജിത്തിട്ട പോസ്റ്റ് ചര്‍ച്ചയാവുകയാണ്. കടുത്ത ചട്ടലംഘനം ബൂത്തിലുണ്ടായെന്ന് തന്നെയാണ് വിലയിരുത്തല്‍. ആരു വന്നാലും ഇത്തരത്തില്‍ ഓഫീസര്‍മാര്‍ പെരുമാറാന്‍ പാടില്ല. മോഹന്‍ലാലും മമ്മൂട്ടിയും എത്തിയപ്പോള്‍ ആരും ഫോട്ടോ എടുത്തില്ല. നിയമം പോലും അറിയാത്ത ഉദ്യോഗസ്ഥര്‍ സംവിധാനത്തിന് ബാധ്യതയാകുന്നതിന് തെളിവായി ഇത് വിലയിരുത്തുന്നു.

പോളിങ്ങ് ബൂത്തിലെത്തിയാല്‍ രാജ്യത്തെ പ്രഥമ പൗരനടക്കം തുല്യരാണ്.... അവരെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായി പാലിക്കണം... അങ്ങനെയിരിക്കെയാണ് നടി മഞ്ജുവാര്യര്‍ പുള്ളിലെ പോളിങ്ങ് ബൂത്തിലെത്തിയപ്പോള്‍ വോട്ടിങ്ങ് പോലും നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ നടിയ്ക്കൊപ്പം 'സെല്‍ഫി'യെടുത്തത് തികച്ചും നിയമ ലംഘനമാണ്... താര പകിട്ടുമായെത്തി സാധാരണക്കാരായ വോട്ടര്‍മാരുടെ വിലപ്പെട്ട സമയം അപഹരിച്ച് ക്യൂവില്‍ നിര്‍ത്തിച്ച ഈ സംഭവത്തില്‍ ഉദ്യോഗസ്വര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം... കാരണം ഇത് നാളെ ആവര്‍ത്തിക്കപ്പെട്ട് 'മാതൃകയാവരുത്'... -ഇങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകനായ അഭിജിത്ത് ഫെയ്സ് ബുക്കില്‍ കുറിച്ചത്.

'മൊബൈല്‍' ഫോണുമായി ബൂത്തിലെത്തിയവരെ ശാസിച്ച ഉദ്യോഗസ്ഥരാരും, വോട്ടെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു നല്‍കിയ ഐഡി കാര്‍ഡുമായി പോളിങ്ങ് ബൂത്തിലെത്തിയ മാധ്യമങ്ങള്‍ വോട്ടിങ്ങ് ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും (അതും റൂമിന് പുറത്ത് നിന്ന്) വിസമ്മതിച്ച കാക്കി ധാരികളായവര്‍ പോലും ഇവിടെ നോക്കുകുത്തിയായി നിന്നു... ഇവര്‍ക്കെതിരെയും നടപടി ആവശ്യമാണ്... മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള നടന്മാര്‍ സാധാരണക്കാരായ വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കാതെ സ്വയം നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ വരി നിന്ന് വോട്ട് രേഖപ്പെടുത്തിയതും ഇവിടെ ഓര്‍ക്കണം...-അഭിജിത്ത് വിശദീകരിച്ചു.

തൃശൂര്‍ പുള്ള് എ.എ.ല്‍പി സ്‌കൂളില്‍ അമ്മക്കും സഹോദരന്‍ മധു വാര്യര്‍ക്കും ഒപ്പം എത്തിയാണ് മഞ്ജു വാര്യര്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് നല്ലതിനുവേണ്ടിയാണെന്നും മഞ്ജു പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category