1 GBP = 94.20 INR                       

BREAKING NEWS

അവസാന നിമിഷം വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായ വോട്ടുകളില്‍ മിക്കതും കോണ്‍ഗ്രസുകാരുടേയും ബിജെപിക്കാരുടേയും; മിക്ക മണ്ഡലങ്ങളിലും നാടകീയമായ അട്ടിമറി വഴി കുറഞ്ഞത് 1000 പേരുടെ എങ്കിലും വോട്ട്; ഓരോ മണ്ഡലത്തിലെ പല ബൂത്തുകളില്‍ പല ഐഡി കാര്‍ഡുകള്‍ വഴി ഒരാളെ തന്നെ വോട്ട് ചെയ്യിപ്പിച്ചും അട്ടിമറി; വോട്ടിങ് മെഷീനുകള്‍ രംഗം പിടിച്ചിട്ടും കള്ളവോട്ട് കാര്യത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാനാവാതെ യുഡിഎഫും ബിജെപിയും

Britishmalayali
kz´wteJI³

കണ്ണൂര്‍: വോട്ടര്‍ ഐഡികാര്‍ഡില്‍ ഫോട്ടോയുണ്ട്. ബൂത്തിലെ പട്ടികയിലും ഫോട്ടോ. എന്നിട്ടും കേരളത്തില്‍ കള്ളവോട്ട് ഇപ്പോഴും സജീവമായി നടക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് കള്ളവോട്ട് ആരോപണം ഉയരുന്നത്. എങ്ങനെയാണ് ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നതെന്ന് ആര്‍ക്കും പിടിത്തം കിട്ടുന്നില്ല. അത്യാധുനിക സംവിധാനങ്ങളുമായി വോട്ടിങ് മെഷീനെത്തിയിട്ടും കള്ള വോട്ട് തടയാന്‍ ഇപ്പോഴും കമ്മീഷന് കഴിയുന്നില്ല. സിസിടിവി ക്യാമറ വച്ചിട്ടും കാര്യമില്ല. ഇത് ബിജെപിയേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നതാണ് വസ്തുത. ഗള്‍ഫിലുള്ള ആളുകളെ വോട്ടുകള്‍ നാട്ടില്‍ ചെയ്തുവെന്ന തരത്തിലാണ് കണ്ണൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പ്രവാസി വോട്ടിന്റെ സാധ്യതയാണ് ദുരുപയോഗപ്പെടുത്തുന്നത്.

വോട്ടിങ് മെഷീനെ കുറിച്ചുള്ള പരാതിയും തെരഞ്ഞെടുപ്പ് ദിനം ചര്‍ച്ചയായി. എന്നാല്‍ പരാതിക്കാര്‍ അത് തെളിയിക്കാന്‍ ബാധ്യസ്ഥരായിരുന്നു. ഇതോടെ ചിലര്‍ അറസ്റ്റിലായി. പിന്നെ പരാതിയും കേട്ടില്ല. വോട്ടര്‍ പട്ടികയില്‍ പലരുടേയും പേരുകള്‍ കാണാതിരുന്നതു കേരളത്തിലെ പല ജില്ലകളിലും വ്യാപക പരാതിക്കിടയാക്കി. തൃശൂര്‍ ജില്ലയില്‍ ആയിരത്തിലേറെ വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത്. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും പേരുകള്‍ ഇത്തവണ പട്ടികയിലില്ലെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. പലരും ബൂത്തുകളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇത്തരം പ്രശ്നം നേരിടുന്നവര്‍ തന്റെ ഓഫിസിനെ സമീപിക്കണമെന്ന് തരൂര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ആര്‍ക്കിടെക്റ്റ് ശങ്കര്‍ ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഇത്തവണ പട്ടികയിലുണ്ടായിരുന്നില്ല. സിനിമാ താരം ജോജൂ ജോര്‍ജിനും ഇത് കാരണം വോട്ട് ചെയ്യാനായില്ല. എന്നാല്‍ ഏറെ സാധാരണക്കാര്‍ക്ക് വോട്ട് നഷ്ടമായി. ത്രികോണ ചൂടുണ്ടായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആളുകള്‍ ബൂത്തിലെത്തി മടങ്ങി. തങ്ങള്‍ക്ക് കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് തന്ത്രപരമായി നീക്കിയതായിരുന്നു ഇതിനും കാരണം.

ഇരട്ട വോട്ട് ആരോപണവും സജീവമായിരുന്നു. ഒരാള്‍ തന്നെ പല സ്ഥലത്ത് വ്യത്യസ്ത വോട്ടിങ് ഐഡി ഉപയോഗിച്ചും വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത് നടന്നില്ല. നേരത്തെ തന്നെ ക്രമക്കേട് കണ്ടെത്തി കോണ്‍ഗ്രസും ബിജെപിയും പരാതി കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട് വോട്ട് ചെയ്യുന്നവരെ പിടിക്കാന്‍ കമ്മീഷന്‍ പ്രത്യേക ഇടപെടല്‍ നടത്തി. ഈ സാഹചര്യത്തില്‍ കേസ് വരുമെന്ന ഭയത്തില്‍ ഇത്തരം വോട്ടര്‍മാര്‍ ഇന്നലെ വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. ഇത് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന ആരോപണം സജീവമാണ്.

ഇടുക്കി ജില്ലയില്‍ പലരുടെയും പേരുകള്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായാണു പരാതി. ജീവിച്ചിരിക്കുന്ന നൂറുകണക്കിന് ആളുകളെ മരിച്ചു പോയവരുടെ ലിസ്റ്റില്‍പെടുത്തിയെന്നും പേരുകള്‍ വെട്ടിമാറ്റിയെന്നുമാണ് ആരോപണം. ജില്ലയിലെ വിവിധ ബൂത്തുകളില്‍ അവസാനവട്ടമായി വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണു പലരുടെയും പേരുകള്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത പലരും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്തരത്തില്‍ നീക്കം ചെയ്ത ഭൂരിപക്ഷം പേരും യുഡിഎഫ് അനുകൂലികളാണെന്ന് പറയുന്നു. ഇതിനു പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇടതു സര്‍വീസ് സംഘടനാ ഭാരവാഹികളുമാണെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കൊല്ലം ജില്ലയിലും വോട്ടര്‍ പട്ടികയില്‍ നിന്നു പേരു വെട്ടിയെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. തൃശൂര്‍ ജില്ലയില്‍ ആയിരത്തിലേറെ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ കാണാതായി. കരടു വോട്ടര്‍ പട്ടികയിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ പട്ടികയിലും ഉള്‍പ്പെട്ടവരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായത്. യുഡിഎഫ് അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കുടുംബങ്ങളാണ് വോട്ടവസരം നഷ്ടപ്പെട്ടവരിലേറെയും. എറണാകുളം എസ്ആര്‍വി സ്‌കൂളിലെ 88ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരുടെ പേരുകള്‍ പട്ടികയില്‍ ഇല്ലായിരുന്നു. കുസാറ്റ് മുന്‍ പ്രോവൈസ് ചാന്‍സലര്‍ പൗലോസ് േജക്കബിന്റെയും കുടുംബാംഗങ്ങളുടെയും 4 വോട്ടുകള്‍ നഷ്ടമായി. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് ഇവിടെ വോട്ടു ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതായി പറയുന്നു.

കൊല്ലം ജില്ലയില്‍ പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്‌കൂള്‍, വിഷ്ണത്തുകാവ് ക്ഷേത്രത്തിനു സമീപം, അഞ്ചല്‍ ഏരൂര്‍ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നു. പട്ടത്താനത്തെ ബൂത്തില്‍ രണ്ടാമത്തെ വോട്ടായാണു കള്ളവോട്ട് വീണത്. കായംകുളത്ത് സിപിഐ നേതാവായ നഗരസഭാ കൗണ്‍സിലര്‍ ജലീല്‍ എസ്. പെരുമ്പളത്ത് ഇരട്ടവോട്ട് ചെയ്തതായി യുഡിഎഫ് പരാതി നല്‍കി. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തിലും കൊയ്പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തിലുമാണ് ജലീല്‍ ഒരേ പേരില്‍ വോട്ട് ചെയ്തതെന്നാണു പരാതി.

ആറാട്ടുപുഴ കള്ളിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 127ാം നമ്പര്‍ ബൂത്തില്‍ യഥാര്‍ഥ വോട്ടറായ കരിത്തറയില്‍ അംബിക വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടു. പ്രിസൈഡിങ് ഓഫിസര്‍ യഥാര്‍ഥ വോട്ടറെക്കൊണ്ട് ടെന്‍ഡര്‍ വോട്ട് ചെയ്യിച്ചാണു പ്രശ്നം പരിഹരിച്ചത്. ആറാട്ടുപുഴ പനയ്ക്കല്‍ സ്‌കൂളിലെ 134 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയയാള്‍ വിരലില്‍ മഷി പുരട്ടിയശേഷം വോട്ട് ചെയ്യാതെ തിരിച്ചുപോയി. വോട്ടര്‍ക്ക് അതിനുള്ള അവകാശമുള്ളതിനാല്‍ ആരും എതിര്‍ത്തില്ല.

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ കണ്ണമ്പ്ര പഞ്ചായത്തിലെ 4 ബൂത്തുകളില്‍ സഹായം ആവശ്യമായ വോട്ടര്‍മാര്‍ക്കു വേണ്ടി സിപിഎം പ്രവര്‍ത്തകര്‍ വോട്ടു ചെയ്തതായി പരാതിയുണ്ട്. പരാതിയെത്തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പി ഇടപെട്ട് 2 പൊലീസുകാരെ മാറ്റി. അനില്‍ അക്കര എംഎല്‍എ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. വിളയൂര്‍ യൂണിയന്‍ എഎല്‍പി സ്‌കൂളിലെ 26ാം ബൂത്തിലും 24ാം ബൂത്തിലും അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍ 165ാം ബൂത്തിലും കള്ളവോട്ടിനു ശ്രമം നടന്നതായി പരാതിയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category