1 GBP = 86.00INR                       

BREAKING NEWS

27 കൊല്ലം മുമ്പ് 31-ാം വയസ്സില്‍ കാറപകടത്തില്‍ പെട്ട് കോമയില്‍ ആയ സ്ത്രീ ബോധം വീണ്ടെടുക്കുന്നത് ഇപ്പോള്‍; മുനീറ അബ്ദുള്ള ജീവിതത്തിലേക്ക് മടങ്ങിയത് അന്ന് നാലു വയസ്സായിരുന്ന മകന്റെ പേരു വിളിച്ച്; യുഎഇ പൗരന്റെ അത്ഭുതകരമായ മടക്കത്തിന് ചുക്കാന്‍ പിടിച്ചത് കോടീശ്വരനായ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ്

Britishmalayali
kz´wteJI³

അബുദാബി: നാലുവയസുള്ള മകന്റെ കയ്യില്‍പിടിച്ച് സ്‌കൂളില്‍ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസിലെ അവസാനത്തെ ഓര്‍മ. 27 വര്‍ഷത്തിന് ശേഷം ഈ അമ്മ ഓര്‍മ്മയിലേക്ക് തിരിച്ചു വരുമ്പോഴും ആദ്യം വിളിച്ചത് മകന്റെ പേര് തന്നെ-ഒമര്‍. അപകടമുണ്ടായ സമയത്ത് മുനീറാ അബ്ദുള്ള എന്ന യുവതിക്ക് 31 വയസായിരുന്നു. സ്‌കൂളില്‍ നിന്ന് മകനെയും കൂട്ടി കൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ആ അപകടത്തിന് ശേഷം മുനീറാ പൂര്‍ണമായും കോമ സ്റ്റേജിലായി. അങ്ങനെ വര്‍ഷങ്ങളുടെ കളിടപ്പ്.

കോമ സ്റ്റേജിലായ മുനീറ ഇനി പഴയ ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, മകനും ഭര്‍ത്താവും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടര്‍ന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം മുനീറാ കോമ സ്റ്റേജില്‍ നിന്ന് നടക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിന് കാരണം അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദിന്റെ ഇടപെടലാണ്. ഈ അമ്മയുടെ കഥയറിഞ്ഞ ശതകോടീശ്വരന്‍ ജര്‍മനിയില്‍ ചികില്‍സയ്ക്ക് സൗകര്യമൊരുക്കി. ഈ ചികില്‍സയാണ് ഗുണം ചെയ്തതും അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നതും. അമ്മയ്ക്ക് പഴയത് പോലെയാകാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്ന് ഒമര്‍ പറയുന്നു. എന്നാല്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു. അമ്മ തിരികെ പഴയ ജീവിതത്തിലേക്ക് കരുത്തോടെ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മകന്‍ ഒമര്‍ പറയുന്നു. മുനീറാ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് അറിയാമായിരുന്നുവെന്ന് ഭര്‍ത്താവ് അബ്ദുള്ള പറഞ്ഞു.

കോമയിലോയ ശേഷം കണ്ണതുറന്ന് കിടക്കുകയാണെങ്കിലും മകന്‍ വളര്‍ന്നതും കാലം മാറിയതുമൊന്നും മുനീറ അറിഞ്ഞതേയില്ല. ഒരിക്കലും മുനീറ ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടറുമാര്‍ വിധിയെഴുതി. മകനെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തില്‍ മുനീറയുടെ തലയ്ക്ക് പരുക്കേറ്റു. മുനീറയുടെ മകന്‍ ഒമര്‍ വെബറിനും വണ്ടിയോടിച്ചിരുന്ന ഇവരുടെ സഹോദരനും പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 1991ലായിരുന്നു അപകടം നടന്നത്. കാറില്‍ അടുത്തിരുന്ന മകനെ രക്ഷിച്ചത് മുനീറിന്റെ ഇടപെടലായിരുന്നു.

ആംബുലന്‍സ് എത്താനും മുനീറയ്ക്ക് വൈദ്യസഹായം നല്‍കാനും താമസമുണ്ടായി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കോമയിലേക്കാണ്ട് പോയി. വിദഗ്ധ ചികില്‍സയ്ക്ക് ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിരാശയായിരന്നു ഫലം. ഇവരെ തിരികെ യുഎഇയിലേക്ക് തന്നെ എത്തിച്ചു. വിവിധ ആശുപത്രികളിലായി 27 വര്‍ഷം കഴിഞ്ഞു. ഇതിനിടെയാണ് മുനീറിന്റെ കഥ അബുദാബിയിലെ കിരീടാവകാശി അറിയുന്നത്. ജര്‍മനിയിലെ ചികില്‍സയെ കുറിച്ച് മനസ്സിലാക്കി സഹായങ്ങള്‍ ഒരുക്കി.

സ്‌കൂളില്‍ പോകുന്ന സമയത്ത് എല്ലാദിവസവും അമ്മയുടെ അടുത്തിരുന്ന് വിശേഷങ്ങള്‍ പറയുന്ന രീതി മുതിര്‍ന്നിട്ടും ഒമര്‍ ഉപേക്ഷിച്ചില്ല. കഴിഞ്ഞവര്‍ഷം ഇതുപോലെ അമ്മയോട് സംസാരിച്ചപ്പോള്‍ അവര്‍ പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിക്കുന്നതായി ശ്രദ്ധിച്ചു. ഇത് ഡോക്ടറുമാരോട് പറഞ്ഞപ്പോള്‍ വെബറിന്റെ തോന്നല്‍ മാത്രമാണെന്നും വീണ്ടുമൊരു തിരിച്ചുവരവ് മുനീറയ്ക്ക് സാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഡോക്ടറുമാരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മുനീറ മകനെ പേരെടുത്ത് വിളിച്ചു. പതിയെപതിയെ മുനീറയിലേക്ക് നഷ്ടപ്പെട്ടുപോയ ഓര്‍മകളെല്ലാം തിരികെ വന്നു. അപകടം നടക്കുമ്പോള്‍ മുനീറയുടെ പ്രായം 31 ആയിരുന്നു. മകന് ഇപ്പോള്‍ ആ പ്രായം കഴിഞ്ഞിരിക്കുന്നു.

ആ അമ്മ മകന്റെ കൈപിടിച്ചാണ് പുനര്‍ജന്മത്തിലേക്ക് പിച്ചവെച്ചത്. നടക്കാനുള്ള കഴിവ് മുനീറയ്ക്ക് തിരിച്ചുകിട്ടിയിട്ടില്ല. വീല്‍ചെയറിന്റെ സഹായം വേണം. കുടുംബാംഗങ്ങളോട് തെറ്റില്ലാതെ ആശയവിനിമയം നടത്താനും പറ്റും. അമ്മയെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് പള്ളിയിലാണ് ആദ്യം ഒമര്‍ കൊണ്ടുപോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category