1 GBP = 92.90 INR                       

BREAKING NEWS

ഒരു പ്രതിഭയ്ക്കായി ഒരു രാജ്യം ക്രിക്കറ്റിനെ നെഞ്ചേറ്റി; ആ ഇതിഹാസം കളമൊഴിഞ്ഞപ്പോള്‍ രാജ്യം മുഴുവന്‍ കണ്ണീര്‍ വാര്‍ത്തു; ഈ ജീനിയസിന് ഇന്ത്യയില്‍ സമയം പോലും പിടിച്ചു നിര്‍ത്താനാവുമെന്ന് പീറ്റര്‍ റിബൂക്ക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴും; ദൈവം നാലാം നമ്പറില്‍ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുമെന്ന് മാത്യു ഹെയ്ഡന്‍ പറഞ്ഞപ്പോഴും കാലം അദ്ദേഹത്തെ വിളിച്ചു 'ക്രിക്കറ്റ് ദൈവമെന്ന്'; സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറിന് 46 വയസു തികയുമ്പോള്‍

Britishmalayali
kz´wteJI³

 

ച്ചിന്‍ എന്ന് പേരു കേള്‍ക്കുമ്പോള്‍ ഓരോ ക്രിക്കറ്റ് പ്രേമിക്കും ഉണ്ടാവുന്നത് സ്നേഹവും ബഹുമാനവും അഭിമാനവും ആരാധനയും കലര്‍ന്ന വികാരമാണ്. ക്രിക്കറ്റ് ഇതിഹാസമെന്നും ക്രിക്കറ്റ് ദൈവമെന്നും വിളിപ്പേരുള്ള സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന കളിക്കളത്തിലെ എക്കാലത്തെയും മാന്യന്‍ ഇന്ന് 46ാം ജന്മദിനം ആഘോഷിക്കുകയാണ്. നീണ്ട 24വര്‍ഷത്തെ കരിയറില്‍ ഓരോ ക്രിക്കറ്റ് പ്രേമിക്കും എത്രയോ മനോഹര നിമിഷങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. അത് തന്റെ വാംഖഡെയിലെ വിരമിക്കല്‍ മത്സരത്തില്‍ പോലും നമുക്ക് സമ്മാനിച്ചു. വിരമിക്കല്‍ പ്രസംഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഓരോ ഇന്ത്യക്കാരനും പ്രചോദനമായിരുന്നു.

ആ ദിനം അന്താരാഷട്ര തലത്തില്‍ തന്നെ കണ്ണീരിലാണ്ടു. കളിക്കളത്തില്‍ ഒരിക്കല്‍ പോലും ദേഷ്യപ്പെടാത്ത സച്ചില്‍ ലോകം കണ്ട മാന്യനായ കളിക്കാരില്‍ ഒരാളായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനങ്ങളില്‍ പുറത്താവുമ്പോള്‍ പോലും തല കുനിച്ച് ഒരു ചെറു പുഞ്ചിരിയോടെ മടങ്ങുന്നതായിരുന്നു ഈ പ്രതിഭയുടെ സൗന്ദര്യം. തന്റെ ജീവിതം തന്നെയാണ് അദ്ദേഹം പലര്‍ക്കും മാതൃകയാക്കിയത്. ഇതിഹാസ താരത്തിന് പിറന്നാല്‍ ആശംസിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആരാധകര്‍ക്കൊപ്പം സംവദിക്കുമെന്ന് താരവും ട്വിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1973 ഏപ്രില്‍ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം.2012 ഡിസംബര്‍ 23ന് സച്ചിന്‍ അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിനക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍, അര്‍ദ്ധസെഞ്ച്വറികള്‍, കളിച്ച മത്സരങ്ങള്‍ എന്നീ റെക്കോഡുകളെല്ലാം വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലാണ്.2012 മാര്‍ച്ച് 18ന് മിര്‍പൂരില്‍ പാക്കിസ്ഥാനെതിരെയാണ് സച്ചിന്‍ അവസാന ഏകദിനമത്സരം കളിച്ചത്. 2013 മെയ് 27ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം ശതകം തികച്ചത്.ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം.

2011 ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിന്‍ ലോകകപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. ഏകദിന മത്സരങ്ങളിലായി 17000ത്തില്‍ അധികം റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്.17,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിന്‍.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങിയ റെക്കോര്‍ഡുകളും സച്ചിന്റെ പേരിലുണ്ട്.ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) സച്ചിന്‍, ഏകദിന ക്രിക്കറ്റില്‍ ഇരട്ടശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്.
2009 നവംബര്‍ 5ന് ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യആസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തില്‍, 17000 റണ്‍സ് തികക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിന്‍ നേടി.ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ 2004ല്‍ നേടിയ 248 റണ്‍സ് ആണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14ആമത്തെ വയസ്സില്‍!ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു.

പിന്നീട് 1989 ല്‍ തന്റെ പതിനാറാം വയസ്സില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും സച്ചിനാണ്.
ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റെസ്റ്റോറന്റുകളും സച്ചിന്‍ നടത്തുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാജ്യസഭാംഗവുമാണ് സച്ചിന്‍. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായികതാരമാണ് അദ്ദേഹം.1989ല്‍ കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ക്രിഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. കന്നിമത്സരത്തില്‍ 15 റണ്‍സ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു.

അരങ്ങേറ്റക്കാരനായ വഖാര്‍ യൂനിസ് അദ്ദേഹത്തെ ബൗള്‍ഡാക്കി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഫൈസല്‍ബാദില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു.1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ ഹോളി ദിനത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായി.1994 സെപ്റ്റംബര്‍ 9ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79ആം ഏകദിനമായിരുന്നു അത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category