1 GBP = 97.60 INR                       

BREAKING NEWS

അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബാക്കി സ്വര്‍ണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആര്‍സി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെന്‍ഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തില്‍ ദുരൂഹത ഏറെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സൈനികന്‍ വിശാഖിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യാ കാമുകന്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ഓഫീസിലെ അമിതാബ് അറസ്റ്റിലായെങ്കിലും ഈ കേസിലെ രണ്ടാംപ്രതിയായ വിശാഖിന്റെ ഭാര്യ അഞ്ജന ഇപ്പോഴും പുറത്ത്. വഴിവിട്ട ബന്ധങ്ങളുമായി ജീവിച്ച അമിതാബിന്റെ റിമാന്‍ഡ് കാലാവധി കോടതി ദീര്‍ഘിപ്പിച്ചെങ്കിലും വിശാഖിന്റെ ആത്മഹത്യയ്ക്ക് വലിയ പങ്കു വഹിച്ച ഭാര്യ അഞ്ജനയെ പൊലീസ് ഇതുവരെ തൊട്ടില്ല. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം. നേരത്തെ ആര്‍ദ്രയെന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അമിതാബ് പിടിയിലായപ്പോഴും അതിന് കാരണക്കാരിയായ ഉമ്മയെ പൊലീസ് വെറുതെ വിട്ടിരുന്നു. സമാനമായ ഇടപെടല്‍ ഇപ്പോഴും നടക്കുന്നതായാണ് സൂചന.

വിശാഖിന്റെ മരണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ഈ കേസില്‍ രണ്ടാംപ്രതിയായിട്ടും അഞ്ജന ഇപ്പോഴും സര്‍വതന്ത്ര സ്വതന്ത്രയായി പുറത്ത് വിഹരിക്കുകയാണ്. സ്വന്തം വിവാഹം ഒരു കൊടും ചതിയായി മാറിയപ്പോഴാണ് സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്യുന്നത്. ഭാര്യ അഞ്ജനയുടെ ബന്ധങ്ങളുടെ വെളിപ്പെടുത്തലും ഭാര്യാ കാമുകന്‍ അമിതാബിന്റെ ഭീഷണിയും കാരണമാണ് വിശാഖിനു ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നത്. ഗുജറാത്ത് ജാം നഗറില്‍ സൈനികന്‍ ആയിരിക്കെയാണ് കഴിഞ്ഞ മാര്‍ച്ച് 19 നാണ് സര്‍വീസ് റിവോള്‍വറില്‍ നിന്നും വെടിയുതിര്‍ത്ത് വിശാഖ് ജീവിതം അവസാനിപ്പിക്കുന്നത്. വിവാഹം ഒരു കൊടും ചതിയായി മാറിയ അനുഭവം നേരിട്ടപ്പോഴാണ് മനംമടുത്ത് സൈനികന്‍ സ്വന്തം ജീവിതം നഷ്ടമാക്കിയത്. അഞ്ജനയെന്ന യൂണിവേഴ്‌സിറ്റി കോളേജ് ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച ശേഷം രണ്ടു മാസം തികയും മുന്‍പ് തന്നെ വിശാഖിനു സ്വന്തം ജീവിതം ത്യജിക്കേണ്ടി വന്നു.

ഭാര്യയായ അഞ്ജനയും കാമുകനായ അമിതാബും ഒരുക്കിയ കെണിയില്‍ അകപ്പെട്ടാണ് വിശാഖിന് ജീവിതം ത്യജിക്കേണ്ടി വന്നത്. വിവാഹാലോചനയ്ക്കായി വിശാഖ് സ്വയം തിരഞ്ഞടുത്ത മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പുതുക്കുളങ്ങരയിലുള്ള അഞ്ജനയുടെ ആലോചന ലഭിക്കുന്നത്. ഈ ആലോചന വഴി വിശാഖ് തിരഞ്ഞെടുത്തത് സ്വന്തം മരണം തന്നെയായിരുന്നു. കാമുകനായ അമിതാബിന് ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ഉപയോഗിക്കുക. ഇതായിരുന്നു അഞ്ജനയുടെയും അമിതാബും പദ്ധതിയിട്ടതെന്നാണ് ഉയരുന്ന ആരോപണം. സൈനികന്റെ സഹോദരനാണ് ഈ ആക്ഷേപവുമായി രംഗത്ത് വരുന്നത്. അഭിലാഷ് തന്നെയാണ് അനുജന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി കൊടുത്തത്. ഇത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് അമിതാബിനെ അറസ്റ്റ് ചെയ്തു. അപ്പോഴും അമിതാബിനൊപ്പം ഗൂഢാലോചനയുടെ ഭാഗമായ അഞ്ജനയെ വെറുതെ വിട്ടു. സ്വ്ത്തും ആനുകൂല്യങ്ങളും തട്ടിയെടുക്കാനാണ് അമിതാബ് വിശാഖിനോട് പോയി ആത്മഹത്യ ചെയ്തുകൂടെ എന്ന് ചോദിച്ചത്. ഭാര്യയുടെ വയറ്റില്‍ വളരുന്ന കൊച്ച് നിന്റേതല്ല. എന്റേതാണ്. പോയി ആത്മഹത്യ ചെയ്തുകൂടെ എന്നാണ് അമിതാബ് വിശാഖിനോട് പറഞ്ഞത്-വിശാഖിന്റെ സഹോദരന്‍ അഭിലാഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി ഇരുപതിനാണ് സൈനികനായ വിശാഖും അഞ്ജനയും തമ്മില്‍ വിവാഹം കഴിക്കുന്നത്. കാമുകന്‍ അമിതാബും അഞ്ജനയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും മനസിലാക്കിയപ്പോള്‍ ഇനി ജീവിതമില്ലെന്ന തോന്നലിലാണ് വിശാഖ് സ്വയം കുരുതി കൊടുത്തത്. തനിക്ക് അമിതാബുമായി ശാരീരിക ബന്ധമുണ്ട്. പല തവണ ഞാന്‍ അമിതാബുമായി ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് 17 പവന്റെ ആഭരണങ്ങള്‍ അമിതാബ് ചോദിച്ചപ്പോള്‍ നല്‍കിയത്. ഇതാണ് ഫോണ്‍ സംഭാഷണത്തില്‍ അഞ്ജന ഭര്‍ത്താവ് വിശാഖിനോട് പറഞ്ഞത്. ഇതോടെയാണ് അമിതാബ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ഭാര്യയെ നശിപ്പിച്ചു. അവനുമായുള്ള ഫോണ്‍ സംഭാഷണം ഞാന്‍ അയക്കുന്നു. അവനെ വിടരുത് എന്ന് സഹോദരനോട് പറഞ്ഞു. അതിനുശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. 


മരിക്കുമ്പോള്‍ വിശാഖിന് വെറും 24 വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ വിശാഖിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിയുന്നുമില്ല. വിവാഹശേഷം വിശാഖ് ഗുജറാത്തിലുള്ള ആര്‍മി ക്യാമ്പിലേക്ക് മടങ്ങിയപ്പോള്‍ അഞ്ജന ആദ്യം ചെയ്തത് തനിക്കുള്ള 17 പവന്‍ ആഭരണങ്ങള്‍ എടുത്ത് പോവുകയായിരുന്നു. ഈ ആഭരണങ്ങള്‍ മുഴുവന്‍ അഞ്ജന അമിതാബിനു നല്‍കിയ കാര്യം വിശാഖിന്റെ വീട്ടുകാര്‍ക്കും അഞ്ജനയുടെ വീട്ടുകാര്‍ക്കും മനസിലായി. അഞ്ജനയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം പറഞ്ഞത് ഒരു ഫാമിലി ഫ്രണ്ടിന് നല്‍കി എന്നാണ്. പിന്നെ ഒരു ബന്ധുവിന് നല്‍കി എന്ന് പറഞ്ഞു. അതിനുശേഷമാണ് അമിതാബിനു ആഭരണങ്ങള്‍ നല്‍കിയ കാര്യം അഞ്ജന വെളിപ്പെടുത്തുന്നത്.

ഇത് മനസിലാക്കിയ വിശാഖ് ഗുജറാത്തില്‍ ഇരുന്നു ഫോണ്‍ വഴി വിശദാംശങ്ങള്‍ അഞ്ജനയില്‍ നിന്നും തിരക്കി. ഇതോടെ നില്‍ക്കക്കള്ളിയില്ലാത്ത അഞ്ജന എല്ലാ കാര്യങ്ങളും വിശാഖിനെ അറിയിച്ചു. ഇത് മനസിലാക്കിയതോടെയാണ് അമിതാബ് വിശാഖിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഞാന്‍ അമിതാബ്, നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുടെ വയറ്റിലെ കുട്ടി വരെ എന്റേതാണ്. അല്ലാതെ നിന്റേതല്ല. നിനക്ക് പോയി ചത്തുകൂടെ എന്നാണ് അമിതാബ് വിശാഖിനോട് ചോദിച്ചത്. മാര്‍ച്ച് 19 ആം തീയതിയാണ് ഈ സംഭാഷണം നടക്കുന്നത്. 19 ആം തീയതി തന്നെ എന്നെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞശേഷം വിശാഖ് ആത്മഹത്യ ചെയ്തു-വിശാഖിന്റെ സഹോദരന്‍ അഭിലാഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പുതുക്കുളങ്ങരയിലെ സദാശിവന്റേയും മോളിയുടെയും രണ്ടാമത്തെ മകളാണ് അഞ്ജന. സദാശിവന്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. അഞ്ജനയുടെ മൂത്ത സഹോദരി വിവാഹിതയാണ്. അഞ്ജനയുടെ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയപ്പോഴാണ് ഈ ആലോചന വിശാഖിന്റെ കയ്യില്‍ വരുന്നത്. അഞ്ജനയുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി. ആദ്യം അന്വേഷിച്ചവര്‍ എല്ലാം കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പിന്നെ വിവാഹത്തിന്റെ കാര്യങ്ങള്‍ നോക്കിയത് വിശാഖ് ആണ്. വിശാഖിനു അഞ്ജനയെ ഇഷ്ടമാകുകയും ചെയ്തു.അതോടെയാണ് വിശാഖിന്റെ വീട്ടുകാര്‍ സമ്മതം മൂളിയത്. ഇപ്പോള്‍ അന്വേഷിച്ചപ്പോള്‍ അന്ന് ഞങ്ങള്‍ക്ക് ലഭിക്കാത്ത പല വിവരവും ലഭിക്കുന്നു. പലരും ഞങ്ങളെ വിളിച്ച് പറഞ്ഞു. ഞങ്ങളോട് ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ എന്ന്. മുന്‍പ് ലഭിക്കാത്ത പല വിവരവും ഞങ്ങള്‍ക്ക് ലഭിക്കുന്നു. എന്തായാലും വലിയ ചതിയിലാണ് വിശാഖ് ചെന്നുകയറിയത്. അത് വിശാഖിന്റെ ജീവിതം എടുക്കുകയും ചെയ്തു-അഭിലാഷ് പറയുന്നു.

അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞ് അവള്‍ കാമുകന് കൊടുത്തിന്റെ ബാക്കി സ്വര്‍ണ്ണവുമായി വീടു വിട്ടിറങ്ങി. എന്റെ അനുജന്‍ കൊടുത്ത ആഭരണങ്ങളും കൊണ്ടു പോയി. അവന്റെ വസ്തുവിന്റെ പ്രമാണങ്ങളും അവന്റെ കാറിന്റെ ആര്‍ സി ബുക്കും കൊണ്ടു പോയി. വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമായി ബന്ധുക്കള്‍ക്കൊപ്പം കാറില്‍ പോവുകയായിരുന്നു-അഭിലാഷ് പറയുന്നു. ഇതില്ലാം ദുരൂഹത കാണുകയാണ് സഹോദരന്‍. അനുജന്‍ സൈന്യത്തില്‍ ഇരുന്ന് മരിച്ചതിനാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആശ്രിത നിയമനവും ആനുകൂല്യങ്ങലും അഞ്ജന ലക്ഷ്യമിട്ടിരുന്നു. ഈ ഗൂഢാലോചനയാണ് അനുജന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള ഫോണ്‍ വിളിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം തെളിയണമെങ്കില്‍ അഞ്ജനയ്ക്കെതിരെ അന്വേഷണം നടക്കണം. അത് നടന്നിട്ടില്ലെന്നത് കുടുംബത്തെ ഇപ്പോഴും അലട്ടുന്നു.
വിശാഖിന്റെ മരണശേഷം ഇപ്പോള്‍ വിശാഖിന്റെ വീട്ടുകാരും അമിതാബ് കാരണം ആത്മഹത്യ ചെയ്ത ആര്‍ദ്രയുടെ വീട്ടുകാരും അമിതാബിന്റെ കേസിന്റെ പിറകെയുണ്ട്. വിശാഖിന്റെ മരണശേഷം ഈ കേസില്‍ അമിതാബ് ഇപ്പോള്‍ റിമാന്‍ഡില്‍ തുടരുകയാണ്. ഈ കഴിഞ്ഞ ദിവസം അമിതാബിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞിരുന്നു. പക്ഷെ കോടതി വീണ്ടും റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്. അമിതാബ് അകത്ത് തുടരുമ്പോള്‍ വിശാഖിന്റെ മരണത്തിനു കാരണക്കാരനായ വിശാഖിന്റെ ഭാര്യയായിരുന്ന അഞ്ജന ഇപ്പോഴും അകത്താകാത്തതില്‍ അമര്‍ഷം വിശാഖിന്റെ വീട്ടുകാര്‍ക്കുണ്ട്. വിശാഖിന്റെ മരണത്തില്‍ ഒന്നാം പ്രതി അമിതാബ് ആണ്. രണ്ടാംപ്രതി അഞ്ജനയുമാണ്. പക്ഷെ ഒന്നാം പ്രതി അകത്തായിട്ടും രണ്ടാം പ്രതി ഇപ്പോഴും പുറത്തു തന്നെയാണ്-രണ്ടാം പ്രതിയേയും അകത്താക്കാന്‍ ഞങ്ങള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്-അഭിലാഷ് പറയുന്നു.
അമിതാബിന്റെയും ആര്‍ദ്രയുടെയും അഞ്ജനയുടെയും വിശാഖിന്റേയും കഥകള്‍ കേരളം എളുപ്പം മറക്കില്ല. വഴിവിട്ട ബന്ധങ്ങളുടെ വഴിയേ നീങ്ങിയപ്പോള്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കിയുള്ള രണ്ടുപേരില്‍ ഒരാള്‍ അഴിക്ക് പുറത്തും ഒരാള്‍ അഴി കാത്ത് കിടക്കുകയും ചെയ്യുന്നു. വിശാഖിന്റെ മരണത്തിനു കാരണക്കാരിയായിട്ടും സര്‍വ സ്വതന്ത്രയായി വിലസുന്ന അഞ്ജനയെ വൈശാഖിന്റെ മരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യിക്കാനാണ് വിശാഖിന്റെ വീട്ടുകാര്‍ ഒരുങ്ങുന്നത്. അഞ്ജനയും അറസ്റ്റ് ചെയ്യപ്പെടും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെ ജാം നഗറിലേക്ക് നീങ്ങുകയാണ്.
കേസിന്റെ തുടര്‍ അന്വേഷണത്തിന് വേണ്ടി. ജാം നഗറില്‍വച്ചാണ് അമിതാബിന്റെ ഫോണ്‍ വഴിയുള്ള ഭീഷണി വൈശാഖിനെ തേടി എത്തുന്നത്. ഭാര്യയുമായുള്ള അമിതാബിന്റെ ബന്ധവും കുട്ടിയുടെ പിതൃത്വ പ്രശ്നവും അടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞാണ് ഇതേ സൈനിക ക്യാമ്പില്‍ വെച്ച് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഗുജറാത്ത് അന്വേഷണത്തിന് ശേഷമാകും ഈ കേസില്‍ അഞ്ജനയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തീരുമാനമാകുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category