1 GBP = 97.60 INR                       

BREAKING NEWS

ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്;' ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലര്‍ച്ച; കൂടെ വന്ന വനിതാ പോളിങ് ഓഫസര്‍ പേടിച്ചുപോയി; പട്ടാമ്പിയില്‍ പ്രിസൈഡിങ് ഓഫീസറായ തന്നെ സംഘപരിവാറുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിന്ദു തങ്കം കല്യാണി

Britishmalayali
kz´wteJI³

പാലക്കാട്: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനായി ശ്രമിച്ചതിനെ ചൊല്ലി അധിക്ഷേപങ്ങളും ആക്രമണങ്ങളും വരെ നേരിട്ട അദ്ധ്യാപികയാണ് ബിന്ദു തങ്കം കല്യാണി. സ്‌കൂളില്‍ വരെ ബിന്ദുവിന് അപമാനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന്റെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറായി പോയപ്പോഴും ബിന്ദുവിനെ തേടി ദുരനുഭവമെത്തി.

പട്ടാമ്പി സംസ്‌കൃത കോളേജില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാനാണ് പ്രിസൈഡിങ് ഓഫീസറായി ബിന്ദുതങ്കം കല്യാണി എത്തിയത്. ഡ്യൂട്ടി ചെയ്യാന്‍ റിസര്‍വ് ഓഫീസറായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോളേജിലുണ്ടായിരുന്നു. റിസര്‍വ് ഡ്യൂട്ടിയിലുളേള ഉദ്യോഗ്സ്ഥരുടെ കൂടെ ഇരിക്കുമ്പോള്‍ കേളേജിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ ബിന്ദുവിനെ തിരിച്ചറിഞ്ഞു. അതോടെ അവര്‍ അസ്വസ്ഥരായി. തൃത്താലഅഞഛ ഓഫീസിലും ഡ്യൂട്ടിയിലെ പൊലീസ് ഓഫീസര്‍മാരോടും ഞാന്‍ വിവരം പറഞ്ഞു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്. ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലര്‍ച്ച. കൂടെ വന്ന സ്ത്രീയായ പോളിങ് ഓഫീസര്‍ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

എആര്‍ഒ ഓഫീസില്‍ ബിന്ദു പരാതി എഴുതി കൊടുത്തിട്ടുണ്ട്. പരാതി കളക്ടര്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പൊലീസിലും പരാതിപ്പെടുമെന്ന് ബിന്ദു ഫേസ്ബു്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിസൈഡിങ് ഓഫീസറായാലും
സംഘികള്‍ തെറി വിളിക്കും..

ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയില്‍ പ്രിസൈഡിങ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓര്‍ഡര്‍ പ്രകാരം ട്രയിനിങ് ക്യാമ്പുകളില്‍ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്‌കൃത കോളേജില്‍..അടിയന്തിര ഘട്ടങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെന്ററുമാണ് സംസ്‌കൃത കോളേജ്..പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..

പോളിങ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസില്‍ Reserve Duty യില്‍ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസില്‍ സജീവമായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് എന്നെ മനസിലാവുകയും നേരില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് അവര്‍ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയില്‍ കോളേജിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ R$S/ BJP പ്രവര്‍ത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുന്‍പില്‍ ഇവര്‍ അസ്വസ്ഥരാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.. ഉച്ചയോടെ തൃത്താലARO ഓഫീസിലും ഡ്യൂട്ടിയിലെ പൊലീസ് ഓഫീസര്‍മാരോടും ഞാന്‍ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാള്‍.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.' ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലര്‍ച്ച..
ആ നിമിഷം അവരെന്നെ ആക്രമിക്കാന്‍ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാന്‍ ക്യാംപസിലേക്ക് തിരിച്ചു നടന്നു.'എന്റെ കൂടെ വന്ന സ്ത്രീയായ പോളിങ് ഓഫീസര്‍ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..
തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷന്‍ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറുമെന്നും പ്രോപ്പര്‍ ചാനലില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു..

പൊലീസിലും പരാതിപ്പെടുന്നുണ്ട്.. 
കോളേജ് ക്യാംപസിലേയും 
പോളിങ് ബൂത്തിലെയും പരിസരത്തേയും CCTV യില്‍ ഈ മുഖങ്ങള്‍ പലവട്ടം പതിഞ്ഞിട്ടുണ്ട്..
കണ്ടാല്‍ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്.. 
നിയമപരമായി മുന്‍പോട്ട് പോകും..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category