1 GBP = 87.50 INR                       

BREAKING NEWS

അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; വീട്ടിനടുത്ത് റോഡരികിലെ അസ്വാഭാവിക മരണത്തില്‍ അന്വേഷണത്തിന് പൊലീസ്; തിരുവനന്തപുരം കാലടിയില്‍ ഓട്ടോയില്‍ കൊണ്ടിറക്കിയവരെ കണ്ടെത്താന്‍ നീക്കം; വിടവാങ്ങുന്നത് ചലച്ചിത്ര മേളയുടെ സിഗ്‌നേച്ചര്‍ ഫിലിം അടക്കം ചെയ്ത അസാമാന്യ പ്രതിഭ; ചാനല്‍ പ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിതുമ്പി സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ മികച്ച ഗ്രാഫിക് ഡിസൈനര്‍മാരില്‍ ഒരാളും അമൃതാ ടിവിയിലെ ഗ്രാഫിക് ഡിസൈന്‍ വിഭാഗം മേധാവിയുമായിരുന്ന ടി.പി.സൂരജിന് അകാലത്തില്‍ അന്ത്യം. മരുതൂര്‍ക്കടവ് കാലടിക്ക് സമീപത്തുള്ള കടയ്ക്ക് സമീപം സമീപം രാവിലെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നു പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

മെഡിക്കല്‍ കോളേജില്‍ എത്തിക്കും മുന്‍പ് തന്നെ സൂരജ് മരിച്ചിരുന്നു എന്നാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അമൃതാ ടിവിയുടെ വഴുതക്കാടുള്ള ആസ്ഥാനമന്ദിരത്തില്‍ സൂരജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.

വിഷു അവധിക്ക് വീട്ടില്‍ പോയതിനു ശേഷം കാലടിയിലെ വീട്ടിലേക്ക് സൂരജിന്റെ ഭാര്യ എത്തിയിരുന്നില്ല. ഭാര്യയും മകനും സ്വദേശമായ കണ്ണൂരിലാണ്. അതിനാല്‍ തന്നെ വീട്ടില്‍ സൂരജ് തനിച്ചായിരുന്നു. മരണത്തിലുള്ള ദുരൂഹത മാറിയിട്ടില്ല. എന്താണ് സൂരജിന് സംഭവിച്ചത് എന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയുമില്ല. അര്‍ദ്ധരാത്രിയാണ് സൂരജ് കാലടിയില്‍ വന്നിറങ്ങിയത് എന്നാണ് സൂചന. പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല. റോഡ് വക്കത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് സൂരജിനെ പൊലീസ് കണ്ടത്.

ആശുപത്രിയില്‍ എത്തിക്കുന്നതിന് ആറു മണിക്കൂറിനു മുന്‍പ് സൂരജ് മരിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. സൂരജ് എവിടെ പോയിരുന്നോ എന്നോ ആരാണ് സൂരജിനെ ഓട്ടോയില്‍ നിന്നും പുറത്തിറക്കിയതോ എന്നുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. വലിയ സൗഹൃദ വൃന്ദമുള്ള ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു ടി.പി.സൂരജ്. ഗ്രാഫിക്സിന്റെ വിവിധ മേഖലകളില്‍ വൈവിധ്യ പൂര്‍ണ്ണമുള്ള ഇടപെടലിനും സൂരജിന് കഴിഞ്ഞിരുന്നു.

ജോലിയിലെ മികവ് കാരണം കേരളത്തിലെ ഒട്ടുമിക്ക ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കും സൂരജിനെ പരിചയവുമുണ്ട്. അമൃതാ ടിവി പ്രവര്‍ത്തനം ആരംഭിക്കും മുന്‍പ് തന്നെ ഗ്രാഫിക് ഡിസൈനര്‍ ആയി സൂരജ് എത്തിയിരുന്നു. ഒന്നര പതിറ്റാണ്ടായി സൂരജ് അമൃതയില്‍ തുടരുകയുമായിരുന്നു. സൗമ്യനും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവവും ഉള്ളത് കാരണം സൂരജ് അമൃതയിലും അമൃതയ്ക്ക് പുറത്തും സ്വീകാര്യനായിരുന്നു. ജോലിയിലെ മികവ് ആയിരുന്നു സൂരജിന്റെ കൈമുതല്‍. ചില സിനിമകളിലും ഗ്രാഫിക്സ് കൈകാര്യം ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെയാണ് ഐഎഫ്എഫ്കെയില്‍ സിഗ്നേച്ചര്‍ ഫിലിം ചെയ്യാനും സൂരജിന് കഴിഞ്ഞത്. ഐഎഫ്എഫ്കെയുടെ ഒരു സീസണില്‍ കയ്യടി നേടിയ സിഗ്നേച്ചര്‍ ഫിലിം ആയിരുന്നു സൂരജ് ഒരുക്കിയത്. ഈ സിഗ്നേച്ചര്‍ ഫിലിം കാരണം സിനിമയില്‍ നിന്നും അവസരങ്ങള്‍ സൂരജിനെ തേടി വന്നിരുന്നു. പക്ഷെ അമൃത എന്ന സുരക്ഷിത ലാവണം വിട്ട് സ്വതന്ത്രനായി നില്‍ക്കാന്‍ സൂരജിന് വിമുഖതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലരും വിവിധ ലാവണങ്ങളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ എത്തിയപ്പോള്‍ കഴിവുണ്ടായിട്ടും സൂരജിന് ഈ രീതിയില്‍ ഉയരാന്‍ കഴിഞ്ഞില്ല. അതിന്റെ അസ്വസ്ഥതകള്‍ സൂരജ് അടുപ്പമുള്ളവരോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമൃതയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പലരും സ്ഥാപനം വിട്ടപ്പോഴും പീഡനങ്ങള്‍ സഹിച്ച് പലരും അവിടെ തുടരുകയും ചെയ്തപ്പോള്‍ അത്തരം ജീവനക്കാരോട് യാതൊരു പ്രശ്നങ്ങളും കാണിക്കാതെ പഴയ സൗഹൃദം തുടര്‍ന്ന ഒരേയൊരു ജീവനക്കാരന്‍ സൂരജ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ സൂരജുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന പലര്‍ക്കും സൂരജിന്റെ വിയോഗം ഞെട്ടലുളവാക്കിയിട്ടുണ്ട്. അകാലത്തിലുള്ള സൂരജിന്റെ വിയോഗം ദൃശ്യ-മാധ്യമ രംഗത്തുള്ളവരെയും വിഷമത്തിലാഴ്ത്തിയിട്ടുണ്ട്. അമൃതയില്‍ പൊതുദര്‍ശനത്തിനു ശേഷം സൂരജിന്റെ മൃതദേഹം ഇന്നുതന്നെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category