1 GBP = 97.60 INR                       

BREAKING NEWS

അവര്‍ ഇനി മടങ്ങില്ല; രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ മരിച്ച ദള്‍ പ്രവര്‍ത്തകര്‍ ഏഴായി; ഇവരുള്‍പ്പെടെ കൊല്ലപ്പെട്ടത് 10 കര്‍ണാടക സ്വദേശികള്‍; ശ്രീലങ്കയില്‍ 45കുട്ടികള്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം 321 ആയി; കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു; ന്യൂസിലാന്റ് ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന് വിലയിരുത്തല്‍; രണ്ട് ആക്രമണങ്ങളിലും കൊല്ലപ്പെട്ടത് നിസഹായരായ നിരപരാധികള്‍

Britishmalayali
kz´wteJI³

ബെംഗളൂരു: രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ ലങ്കന്‍ സ്ഫോടന പരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ട ജനതാദള്‍ (എസ്) പ്രവര്‍ത്തകരുടെ എണ്ണം ഏഴായി. ഇവരുള്‍പ്പെടെ 10 കര്‍ണാടക സ്വദേശികളാണു കൊല്ലപ്പെട്ടത്. യെലഹങ്ക സ്വദേശി എ.മാരെഗൗഡ, നെലമംഗലക്കാരനായ എച്ച്.പുട്ടരാജു എന്നിവരുടെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. 10 ഇന്ത്യക്കാര്‍ അടക്കം മരണസംഖ്യ 321 ആയി ഉയര്‍ന്നു. അഞ്ഞൂറിലേറേപ്പേര്‍ക്കാണു പരുക്കേറ്റത്. ദേശീയ ദുഃഖാചരണ ദിനമായ ഇന്നലെ കൊളംബോയില്‍ കൂട്ടസംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

ഏഴംഗ സംഘത്തിലെ 2 പേരെക്കുറിച്ചു വിവരമില്ലെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ അവരെങ്കിലും രക്ഷപ്പെടണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ബെംഗളൂരു നോര്‍ത്തിലും ചിക്കബെല്ലാപുരയിലും 18നു നടന്ന ആദ്യഘട്ട വോട്ടെടുപ്പിനു ശേഷം കൊളംബോയില്‍ വിനോദയാത്രയ്ക്കു പോയ 7 ദള്‍ പ്രവര്‍ത്തകരാണ് ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഘത്തില്‍പെടാത്ത, കര്‍ണാടക സ്വദേശികളായ എസ്.ആര്‍. നാഗരാജ്, നാരായണ്‍ ചന്ദ്രശേഖര്‍, രേമുറായി തുളസീറാം എന്നിവരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാഗരാജിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു പുരുഷോത്തം റെഡ്ഡി പരുക്കുകളോടെ ആശുപത്രിയിലാണ്.

കെ.ജി. ഹനുമന്തരായപ്പ (ദാസറഹള്ളി), എം.രംഗപ്പ (ചൊക്കസന്ദ്ര), കെ.എം. ലക്ഷ്മി നാരായണ്‍, എച്ച്. ശിവകുമാര്‍ (ഇരുവരും നെലമംഗല), ലക്ഷ്മണ ഗൗഡ രമേഷ് (തുമക്കൂരു) എന്നിവരാണു മരിച്ച മറ്റു ദള്‍ പ്രവര്‍ത്തകര്‍. കൊളംബോയിലെ ഷാങ്ഗ്രില ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു സ്ഫോടനം. ബെംഗളൂരുവിലെ പ്രാദേശിക ദള്‍ നേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമാണ് മരിച്ച ഹനുമന്തരായപ്പ.

എച്ച്.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസര്‍ഗോഡ് സ്വദേശി റസീന ഖാദര്‍ മരിച്ചെന്ന് കുടുംബാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിന്‍ ശ്രീലങ്കന്‍ പൗരത്വമുണ്ട്.

മാര്‍ച്ച് 15നു ന്യൂസീലന്‍ഡിലെ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണു ലങ്കയിലെ സ്ഫോടനങ്ങളെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇന്നലെ അടിയന്തര പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ അറിയിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും വാനും കൊളംബോയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ അജീവജാഗ്രത പ്രഖ്യാപിച്ചു.ആക്രമണത്തിനു പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്നു പ്രതിരോധ സഹമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇവര്‍ക്കു രാജ്യാന്തര ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളും ഉള്‍പ്പെട്ടതായി യുഎസ് ചില്‍ഡ്രന്‍സ് ഫണ്ട് അറിയിച്ചു. മരിച്ച 10 ഇന്ത്യക്കാരും കര്‍ണാടക സ്വദേശികളാണെന്നു സ്ഥിരീകരിച്ചു.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഫോണില്‍ ബന്ധപ്പെട്ടു. അന്വേഷണത്തില്‍ സഹായിക്കാനായി എഫ്ബിഐ സംഘം കൊളംബോയിലേക്കു പുറപ്പെട്ടു. ബ്രിട്ടിഷ് ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും നാളെ എത്തും. ലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎസും ചൈനയും തങ്ങളുടെ പൗരന്മാരോട് നിര്‍ദേശിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും 3 ക്രൈസ്തവ ദേവാലയങ്ങളിലും 3 പഞ്ച നക്ഷത്ര ഹോട്ടലുകളിലും അടക്കം 8 ചാവേര്‍ സ്ഫോടനങ്ങളാണുണ്ടായത്. ചാവേറുകളെല്ലാം ശ്രീലങ്കക്കാരാണെന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ സൈന്യത്തിനും

പൊലീസിനും ആഭ്യന്തരയുദ്ധകാലത്തേതു പോലെ അമിതാധികാരങ്ങള്‍ ലഭിച്ചു. കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായ 40 പേരില്‍ സിറിയന്‍ പൗരനുമുണ്ട്. ചാവേറുകള്‍ സഞ്ചരിച്ച വാനിന്റെ ഡ്രൈവറും പിടിയിലായി.ഭീകരാക്രമണത്തില്‍ ജീവഹാനി സംഭവിച്ചവരോടുള്ള ആദരസൂചകമായി ശ്രീലങ്കന്‍ ജനത ഇന്നലെ രാവിലെ എട്ടര മുതല്‍ 3 മിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്നായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category