1 GBP = 87.80 INR                       

BREAKING NEWS

ടി ഹരിദാസിന്റെ ഭാര്യ മാതാവ് നിര്യാതയായി; അനുശോചന പ്രവാഹവുമായി യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ലോക് കേരള സഭ അംഗവും ഇന്ത്യന്‍ എംബസി സീനിയര്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ടി ഹരിദാസിന്റെ ഭാര്യ മാതാവ് രാധമ്മ ലളിതാമ്മ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നിര്യാതയായി.  നീണ്ട കാലത്തേ പ്രവാസ ജീവിതത്തിനു അന്ത്യം കുറിച്ചാണ് 85 കാരിയായ രാധമ്മ ഇന്ന് പുലര്‍ച്ചെ എപ്സം സെന്റ് ഹെലിയര്‍ ആശുപത്രിയില്‍ ഇഹലോക വാസം വെടിഞ്ഞത്. മരണ വിവരമറിഞ്ഞു ഒട്ടേറെ മലയാളികള്‍ ഹരിദാസിനെയും കുടുംബത്തെയും സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു. രാധമ്മ ജീവിത സായാഹ്നം ചെലവിട്ടത് ഹരിദാസിനും കുടുംബത്തിനും ഒപ്പമായിരുന്നു. രാധമ്മയുടെ നാലാമത്തെ മകളായ ജയലതയാണ് ഹരിദാസിന്റെ പത്നി.

മറ്റുമക്കള്‍: ജയശ്രീ, ജയാംബിക, ജയപ്രകാശ, ജയലേഖ, ജയ തിലക്, ജയപ്രസാദ്. ആറ്റിങ്ങല്‍ കവലയൂര്‍ കുടുംബാംഗമായ പരേതനായ നാരായണ കുറുപ്പ് ധര്‍മശീലന്റെ പത്നി ആയ രാധമ്മ പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസത്തിനു ശേഷമാണു മരണത്തിനു ഒപ്പം യാത്ര ആയിരിക്കുന്നത്. ജാമാതാക്കള്‍: പരേതനായ മോഹനന്‍ പിള്ള , ഹരിദാസ് പിള്ള , ലതികമ്മ, സച്ചിദാന്ദന്‍ പിള്ള, ടി ഹരിദാസ്, നന്ദിനി, ലതിക എന്നിവര്‍.

ഒഐസിസി യുകെ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഹരിദാസിന്റെ വീട്ടില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ഹരിദാസിന്റെ കുടുംബത്തിനു രാധമ്മയുടെ വേര്‍പാട് സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ സാധിക്കട്ടെയെന്നു കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു. കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ പ്രതിനിധികളും കുടുംബത്തെ സന്ദര്‍ശിച്ചു വേദനയില്‍ പങ്കു ചേര്‍ന്നു. രാധമ്മയുടെ സംസ്‌ക്കാരം യുകെയില്‍ തന്നെ ആയിരിക്കുമെന്ന് കുടുംബ അംഗങ്ങള്‍ സൂചന നല്‍കി. കുടുംബ അംഗങ്ങളില്‍ ഭൂരിഭാഗവും യുകെ മലയാളികളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category