1 GBP = 97.60 INR                       

BREAKING NEWS

ഇന്നത്തെ ലോകത്തില്‍ മുറിവുണക്കാന്‍ പണത്തിനു വലിയ ശേഷിയുണ്ട്; എല്ലാ മുറിവുമുണക്കാന്‍ അതിനു സാധിക്കുമോയെന്നു ഞങ്ങള്‍ക്കറിയില്ല; അതല്ലാതെ എന്താണ് ബില്‍ക്കീസിനായി ഞങ്ങള്‍ക്കു ചെയ്യാനാവുക എന്ന് സുപ്രീം കോടതി; ബാനുവിന് 50 ലക്ഷവും ജോലിയും വീടും നല്‍കാന്‍ കോടതി ഉത്തരവ്; ഗുജറാത്ത് കലാപത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് നീതി നേടിയത് ലോകം കണ്ട വലിയ പോരാട്ടങ്ങള്‍ക്കൊടുവില്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: കുടുംബം നാമാവശേഷമാകുന്നതിനു സാക്ഷിയായ വ്യക്തിയെന്ന് ബില്‍ക്കീസ് ബാനുവിനെ വിശേഷിപ്പിച്ച സുപ്രീം കോടതി, ഗര്‍ഭിണിയായ ആ അമ്മ തന്റെ പിഞ്ചുമകളെ കലാപകാരികള്‍ ഭിത്തിയിലടിച്ചു കൊല്ലുന്നതു കണ്ടുനില്‍ക്കേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബില്‍ക്കീസിനു മതിയായ നീതി ലഭിച്ചോയെന്ന സംശയവും കോടതി ഉന്നയിച്ചു.

ഗുജറാത്ത് കലാപകാലത്ത് കൂട്ടമാനഭംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് ഉത്തരവു നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.5 ലക്ഷം രൂപ നല്‍കാമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാഗ്ദാനം ബില്‍ക്കീസ് അംഗീകരിച്ചില്ല. കോടതിയാണ് 50 ലക്ഷമെന്നു തീരുമാനിച്ചത്. നഷ്ടപരിഹാരം 2 ആഴ്ചയ്ക്കകം നല്‍കണം. കേസിലുള്‍പ്പെട്ട 3 പൊലീസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കണം.

കലാപകാരികളില്‍ നിന്നു രക്ഷപ്പെടാന്‍ ബില്‍ക്കീസും കുടുംബവും അഹമ്മദാബാദിനടുത്ത് റന്ധിക്പുര്‍ ഗ്രാമത്തില്‍നിന്നു പലായനം ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ബില്‍ക്കീസ് 5 മാസം ഗര്‍ഭിണിയായിരുന്നു. ബില്‍ക്കീസിന്റെ മൂന്നര വയസ്സുള്ള മകള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 7 സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായാണു കൊല്ലപ്പെട്ടത്.കഴിഞ്ഞ കാര്യങ്ങളിലേക്ക് ഇനി നോക്കിയിട്ടു കാര്യമില്ലെന്നും ബില്‍ക്കീസിന്റെ പുനരധിവാസമാണ് ഇപ്പോള്‍ വേണ്ടതെന്നും കോടതി പറഞ്ഞു.

'ഇന്നത്തെ ലോകത്തില്‍ മുറിവുണക്കാന്‍ പണത്തിനു വലിയ ശേഷിയുണ്ട്. എല്ലാ മുറിവുമുണക്കാന്‍ അതിനു സാധിക്കുമോയെന്നു ഞങ്ങള്‍ക്കറിയില്ല, എന്നാല്‍, അതല്ലാതെ എന്താണ് ബില്‍ക്കീസിനായി ഞങ്ങള്‍ക്കു ചെയ്യാനാവുക. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും പറയുക, ഞങ്ങള്‍ ഉത്തരവിടാം' ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. അപ്പോള്‍, ഗുജറാത്ത് സര്‍ക്കാരിനായി ഹാജരായ ഹേമന്തിക വാഹി ഇടപെടാന്‍ ശ്രമിച്ചു. ഉടനെ കോടതി പറഞ്ഞു: 'നിങ്ങള്‍ക്കു ഭാഗ്യമുണ്ട്, നിങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. എത്രകാലമായി ഈ കേസ് നീണ്ടുപോകുകയായിരുന്നു?'

വേട്ടയാടിയ ജീവിതം തിരിച്ചുപിടിച്ച ഉരുക്കുവനിത
കലാപകാരികള്‍ തച്ചുടച്ച ജീവിതത്തെ വീണ്ടും താറുമാറാക്കാന്‍ പൊലീസിലൂടെ സര്‍ക്കാരും ശ്രമിച്ചു. എന്നിട്ടും പിടിച്ചുനിന്ന്, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങോടെയാണ് ബില്‍ക്കീസ് പോരാടിയത്. 20 പ്രതികളില്‍, വിചാരണക്കാലത്ത് മരണമടഞ്ഞ ഒരാളൊഴികെ 19 പേരാണു ശിക്ഷിക്കപ്പെട്ടത്. അതില്‍, പീഡനവും കൊലപാതകങ്ങളും നടത്തിയ 12 പേര്‍ക്കു പുറമെ, 5 പൊലീസുകാരും 2 ഡോക്ടര്‍മാരുമുണ്ട്.

2002 മാര്‍ച്ച് 3നാണ് ബില്‍ക്കീസും കുടുംബവും ആക്രമിക്കപ്പെട്ടത്. അന്ധമായ ക്രൂരതയുടെ ആഴം ലോകത്തോടു പറയാനെന്നോണം ബില്‍ക്കീസ് മാത്രം രക്ഷപ്പെട്ടു. പിറ്റേന്നു തുടങ്ങിയതാണ് നീതിക്കായുള്ള പോരാട്ടം. ആരൊക്കെ ചേര്‍ന്നാണു പീഡനവും കൊലപാതകങ്ങളും നടത്തിയതെന്ന് ബില്‍ക്കീസ് പറഞ്ഞെങ്കിലും ആ പേരുകള്‍ എഫ്ഐആറില്‍ ചേര്‍ക്കാന്‍ പോലും പൊലീസ് തയാറായില്ല. 2003 മാര്‍ച്ച് 25ന്, ബില്‍ക്കീസ് പറഞ്ഞ സംഭവത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നു വ്യക്തമാക്കി കേസ് അവസാനിപ്പിക്കുകയാണ് ലിംകേഡ മജിസ്ട്രേട്ട് കോടതി ചെയ്തത്.

ഉടനെ ബില്‍ക്കീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സഹായിക്കാമെന്നേറ്റ കമ്മിഷന്‍, ഹരീഷ് സാല്‍വെയെ അഭിഭാഷകനായി നിയോഗിച്ചു. മജിസ്ട്രേട്ട് കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നും സിബിഐ അന്വേഷണവും നഷ്ടപരിഹാരവും പൊലീസിനെതിരെ നടപടിയും വേണമെന്നും ബില്‍ക്കീസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് സിഐഡി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ പേരില്‍ ബില്‍ക്കീസിനെ ശല്യപ്പെടുത്തുന്നതു തടഞ്ഞ കോടതി, 2003 ഡിസംബറില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തത്. പൊലീസും പരിശോധന നടത്തിയ ഡോക്ടര്‍മാരും നടത്തിയ ഒത്തുകളിയും സിബിഐ പുറത്തുകൊണ്ടുവന്നു.

ബില്‍ക്കീസ് ആവശ്യപ്പെട്ട പ്രകാരം 2004 ഓഗസ്റ്റിലാണ് കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. 2008 ജനുവരിയില്‍ കോടതി 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മറ്റുള്ളവരെ വെറുതെവിട്ടു. സിബിഐ അപ്പീലില്‍ ബോംബെ ഹൈക്കോടതി 2017 മേയില്‍ 12 പേരുടെ ശിക്ഷ ശരിവച്ചു, 7 പേര്‍ക്കുകൂടി ശിക്ഷ വിധിച്ചു. 2017 ഒക്ടോബറില്‍ സുപ്രീം കോടതിയാണ് നഷ്ടപരിഹാരത്തിനായി പ്രത്യേക ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ടത്. അതിലാണ് ഇന്നലെ തീരുമാനമുണ്ടായത്. കലാപകാരികളുടെ കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍പോലും ലഭിക്കുന്നില്ലെന്നും കോടതി ഉറപ്പാക്കി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category