1 GBP = 97.60 INR                       

BREAKING NEWS

ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയാല്‍ വീണ്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓടാം; ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്കുള്ളത് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനും; നിയമ ലംഘനം നടത്തിയാലും അന്തര്‍ സംസ്ഥാന ബസുകളെ തൊടാന്‍ കേരളത്തിന് കഴിയില്ല; കല്ലട സുരേഷ് വിവാദം പുറത്തു കൊണ്ടു വരുന്നത് നിയമ ലംഘനത്തിന്റെ വിവരങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച വിവാദത്തില്‍ കുടുങ്ങിയ 'സുരേഷ് കല്ലട' ഗ്രൂപ്പിന് ഒന്നും സംഭവിക്കില്ല. ബസിന്റെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും, പിഴയടച്ച് തലയൂരാനുള്ള വഴികളുണ്ട്.

ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന സാഹചര്യങ്ങളിലൊക്കെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സര്‍വീസ് പുനരാരംഭിക്കുകയാണ് പതിവ്. ഇതിന് മോട്ടര്‍ വാഹന അധികൃതരുടെ സഹായം അനിവാര്യമാണ്. ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്ക് കേരളമോ, തമിഴ്നാടോ, കര്‍ണാടകയോ നിലവില്‍ പെര്‍മിറ്റ് നല്‍കുന്നില്ല. ഇത്തരം ബസുകള്‍ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്ത്, ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ സര്‍വ്വീസുകളെ തൊടാനും കവിയില്ല.

അതിനിടെ സംസ്ഥാനാന്തര ബസ് സര്‍വീസില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനു മുന്‍പു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.'സുരേഷ് കല്ലട' സംസ്ഥാനാന്തര ബസില്‍ യാത്രക്കാര്‍ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നാണിത്. സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ കര്‍ക്കശമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിയിലെ എല്ലാ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരും സംസ്ഥാനാന്തര ബസ് സര്‍വീസുകാരും അവരുടെ ഓഫിസ് സംബന്ധിച്ച വിവരം 25നകം കമ്മിഷണറുടെ ഓഫിസില്‍ നല്‍കണം. യാത്രക്കാരോടു മാന്യമായി പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ബസുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ബസ് ഉടമ ഉത്തരവാദിയാകും-ഇതൊക്കെയാണ് നിര്‍ദ്ദേശങ്ങള്‍.

നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന സംസ്ഥാനാന്തര സര്‍വീസുകളും ഏറെയാണ്. കേരള സര്‍ക്കാര്‍ മോട്ടര്‍ വാഹന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബസ് ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് സ്റ്റേ തള്ളിയതോടെ അധിക നികുതി കുടിശിക അടയ്ക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് കേരളത്തിലേക്കുള്ള റൂട്ടുകള്‍ ഒഴിവാക്കി ഈ ബസുകള്‍ ഇതര സംസ്ഥാന റൂട്ടുകളില്‍ ഓടുന്നതിനായി മറിച്ചു വില്‍ക്കുന്ന സാഹചര്യമുണ്ടായി.

ബെംഗളൂരുവിലേക്ക് പുറപ്പെട്ട 'സുരേഷ് കല്ലട' ബസില്‍നിന്ന് യാത്രക്കാരെ മര്‍ദിച്ചിറക്കിവിട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബസ് ജീവനക്കാരായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കടയമ്പളം വീട്ടില്‍ വിഷ്ണു (29), കൊല്ലം മണ്‍റോണ്‍ തുരുത്ത് സ്വദേശി ആറ്റുപുറത്ത് വീട്ടില്‍ ഗിരിലാല്‍ (37), തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി കുമാര്‍(55) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളായ മൂന്നുപേര്‍ ഒളിവിലാണ്. കേസന്വേഷണം എ.സി.പി.യെ ഏല്‍പ്പിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. തൃക്കാക്കര എ.സി.പി. സ്റ്റുവര്‍ട്ട് കില്ലറാണ് ഇനി കേസ് അന്വേഷിക്കുക.

'സുരേഷ് കല്ലട' ബസിലെ ജീവനക്കാരായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ജയേഷ് (29), തൃശ്ശൂര്‍ കൊടകര സ്വദേശി ജിതിന്‍(25), തമിഴ്നാട് സ്വദേശി അന്‍വര്‍(38), ഹരിപ്പാട് സ്വദേശി രാജേഷ്(26) എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരേ വധശ്രമകുറ്റമാണ് ചുമത്തിയിട്ടുള്ളത്. രണ്ടുബാഗുകളും ഒരു മൊബൈല്‍ ഫോണും പ്രതികളില്‍നിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തൃശ്ശൂര്‍ സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്. കോയമ്പത്തൂരില്‍ ചികിത്സ തേടിയ അഷ്‌കറിനെയും സച്ചിനെയും പൊലീസ് നേരില്‍ കണ്ട് മൊഴിയെടുത്തു. നേരത്തേ മൊബൈലിലൂടെയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. വൈറ്റിലയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി മൂന്നുയാത്രക്കാരെയും ആക്രമിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category