1 GBP = 86.90 INR                       

BREAKING NEWS

മെയ് 25ന് കവന്‍ട്രിയില്‍ സ്നേഹ സൗഹൃദങ്ങള്‍ പൂത്തുലയും; മൂന്നാമത് സംഗമം ആഘോഷമാക്കുവാന്‍ ഒരുങ്ങി അയര്‍ക്കുന്നം -മറ്റക്കരക്കാര്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

Britishmalayali
ജോയല്‍ ചെറുപ്ലാക്കില്‍

ഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യുകെ നിവാസികള്‍ സ്നേഹ സൗഹൃദങ്ങള്‍ പങ്കു വയ്ക്കുന്നതിനായി വീണ്ടും യുകെയില്‍ ഒത്തു ചേരുന്നു. മെയ് 25ന് നടത്തുന്ന മൂന്നാമത് സംഗമം കവന്‍ട്രിയിലാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് സംഗമവും വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടക സമിതി നടത്തി വരുന്നത്. അയര്‍ക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
ജോസഫ് വര്‍ക്കി (പ്രസിഡന്റ്) - 07897448282, ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) - 07480363655, ടോമി ജോസഫ് (ട്രഷറര്‍) - 07737933896, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്, സി.എ. ജോസഫ് - 07846747602, പുഷ്പ ജോണ്‍സണ്‍ - 07969797898
സംഗമവേദിയുടെ വിലാസം
Sacred Heart Catholic Church Hall, Harefield Road, Coventry, CV2 4BT
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category