1 GBP = 87.50 INR                       

BREAKING NEWS

50,000 വോട്ടിന് ശശി തരൂര്‍ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഷ്ടി ജയരാജന്‍ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പേരില്‍ തള്ളുകള്‍ സ്ഥിരമായതോടെ യഥാര്‍ത്ഥ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്; യുഡിഎഫ് ക്യാമ്പുകളില്‍ പ്രതീക്ഷ പൂക്കുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ മുഴുവന്‍ സീറ്റുകളുടേയും ഫലം ഇന്റലിജന്‍സ് അവലോകനം ചെയ്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല. തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന സൂചനയും ഇന്റലിജന്‍സ് നല്‍കുന്നുണ്ട്. പലവിധ റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് യഥാര്‍ത്ഥ റിപ്പോര്‍ട്ടിലെ വസ്തുത പുറത്തുവരുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന വിലയിരുത്തലാണ് ഇന്റലിജന്‍സിനും ഉള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തരൂരിന് ഗുണകരമാകുന്നത്. അഭിപ്രായ സര്‍വ്വേകള്‍ കുമ്മനത്തിന് അനുകൂലമായോടെയാണ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തരൂര്‍ ഉറപ്പാക്കിയത്. സിപിഐ നേതാവ് സി ദിവാകരന് എത്രമാത്രം വോട്ട് കിട്ടുമെന്ന വിലയിരുത്തല്‍ ഇന്റലിജന്‍സ് നടത്തുന്നില്ല. വളരെ കരുതലോടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. വോട്ടിങ് ശതമാനം വയനാട്ടില്‍ ഉയര്‍ന്നത് രാഹുല്‍ തരംഗത്തിന്റെ ഫലമാണ്. സിപിഎം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം. ഇത് ഇടുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്‍.ഡി.എയുടെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിന്റെ സി ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളം തിരുവനന്തപുരം ബ്യൂറോ ചീഫ് നാരായണനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അടുത്ത ബന്ധങ്ങളുള്ള പത്രപ്രവര്‍ത്തകനാണ് നാരായണന്‍. അതുകൊണ്ടാണ് ഈ വാര്‍ത്ത ഏറെ ചര്‍ച്ചയാകുന്നതും.

1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നേമത്തും തിരുവനന്തപുരത്തും കഴക്കൂട്ടത്തും വട്ടിയൂര്‍കാവിലും കുമ്മനം മുന്‍തൂക്കം നേടിയാലും പറാശ്ശാലയിലെ ഭൂരിപക്ഷം തരൂരിന് തുണയാകുമെന്നാണ് വിലയിരുത്തല്‍. വടകരയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആര്‍ എം പി വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെങ്കിലും സംഘടനാ തലത്തിലെ മികവാണ് ജയരാജന് തുണയായത്. കണ്ണൂരിലെ മണ്ഡലങ്ങളില്‍ ജയരാജന് വോട്ടുറപ്പിക്കാന്‍ കഴിഞ്ഞെന്നും വിലയിരുത്തലുണ്ട്.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെല്ലാം പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. മെയ് മാസം 23നാണ് ഫലം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമാകുകയുള്ളൂ. വോട്ടു പെട്ടിയിലായതോടെ കണക്കു കൂട്ടലുകളുമായി നീങ്ങുകയാണ് മുന്നണികള്‍. ഇതിനിടെ പതിവുപോലെ ഭരണക്കാരെ തൃപ്തിപ്പെടുത്തും വിധമുള്ള റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങളും രംഗത്തെത്തുന്നുണ്ടായിരുന്നു. ഇതിനായി ഉദ്ധരിച്ചിരിക്കുന്നത് ആരും കാണാത്ത കേന്ദ്ര- സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളാണ്. റെക്കോര്‍ഡ് പോളിംഗാണ് ഇക്കുറി കേരളത്തില്‍ നടന്നത്. അതുകൊണ്ട് തന്നെയാണ് ഈ പോളിങ് ശതമാനം തോന്നിയതു പോലെ വ്യാഖ്യാനിച്ചാണ് വാര്‍ത്തകള്‍. കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുടെ റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത് കേരളാ കൗമുദിയാണ്. എല്‍.ഡി.എഫിന് നാല് സീറ്റുകള്‍ ലഭിക്കുമ്പോള്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നതാണ് ഐ ബി റിപ്പോര്‍ട്ടെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ മൂന്ന് സീറ്റുകളിലെ വിലയിരുത്തല്‍ എത്തുന്നത്.

കേന്ദ്ര ഐബി മോദിയെ തൃപ്തിപ്പെടുത്തും വിധത്തില്‍ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നല്‍കുന്നുണ്ട്. അതേസമയം സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഇന്റലിജന്റ്‌സിന്റെ റിപ്പോര്‍ട്ട് മറിച്ചാണ് എന്നും റിപ്പോര്‍ട്ട് എത്തി. ഇന്റലിജന്‍സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകള്‍ ലഭിക്കുകയും അതേസമയം ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തുമില്ലെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടെന്നും വാര്‍ത്തകളെത്തി. ഇതിനിടെയാണ് മൂന്ന് മണ്ഡലങ്ങള്‍ മാത്രമേ കേരളാ പൊലീസ് വിശകലനം ചെയ്തിട്ടുള്ളൂവെന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗമുള്ളതു കൊണ്ടാണ് കരുതലോടെയുള്ള ഈ നീക്കം. മുഖ്യമന്ത്രിയെ പ്രകോപിതനാക്കാതിരിക്കാനാണ് ഇത്.

തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്രുദ്ധനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറിയിരുന്നു. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നില്‍ക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കാലമായതോടെ പിണറായി വീണ്ടും മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറി. എന്നാല്‍ അപ്രതീക്ഷിതമായി പിണറായി വീണ്ടും പ്രകോപിതനാക്കി. ഇതിന് പി്ന്നില്‍ കേരളത്തില്‍ വലത് തരംഗമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് സൂചനയും പുറത്തു വന്നു. ഇന്റലിജന്‍സിന്റെ സൂചനകള്‍ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് മാത്രമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് വടകരയിലും ആയിരം വോട്ടിന്റെ വിജയം പ്രവചിക്കുന്നത്.

പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാല്‍ കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാര്‍ മേഖലയില്‍ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുല്‍ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കന്‍ കേരളത്തില്‍ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം. പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താന്‍ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ആലപ്പുഴയില്‍ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് കഴിയുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വെല്ലുവിളിയെ കോണ്‍ഗ്രസ് ചെറുക്കുമെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ചാലക്കുടിയിലും ഇടുക്കിയിലും സിപിഎമ്മിന് കാര്യങ്ങള്‍ അത്ര അനുകൂലവുമല്ലെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലും അമ്പരപ്പുളവാക്കി. ഇതിന് ശേഷമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വിവരം പുറത്തെത്തിയത്. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നാണ്. എന്നാല്‍ 3 മണ്ഡലത്തില്‍ ബിജെപിക്ക് ഇടത് സ്ഥാനാര്‍ത്ഥിയേക്കാള്‍ മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലും ഏതാണ്ട് ഇതിന് സമാനമാണ്. പാലക്കാടും ആറ്റിങ്ങലും ആലത്തൂരും വടകരയിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നും വിലയിരുത്തുന്നു. എന്നാല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ഇടത് സ്ഥാനാര്‍ത്ഥിക്ക് മുകളില്‍ ബിജെപി മുന്നേറുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category