1 GBP = 87.80 INR                       

BREAKING NEWS

പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വയം പൊട്ടിത്തെറിച്ച ഇന്‍ഷാഫും ഇല്‍ഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കള്‍; വീട് പരിശോധിക്കാന്‍ എത്തിയപ്പോള്‍ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസര്‍മാരെയും തീര്‍ത്ത് കൊണ്ട് ഇന്‍ഷാമിന്റെ ഗര്‍ഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വര്‍ഗത്തില്‍ എത്താന്‍ കൊല നടത്തുന്നവരുടെ മനശാസ്ത്രം ആര് കണ്ടെത്തും?

Britishmalayali
kz´wteJI³

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച കടുത്ത ഭീകരാക്രമണം നടത്തി 321 പേരുടെ മരണത്തിന് വഴിയൊരുക്കിയ ഭീകര സഹോദരന്‍മാരുടെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത് വന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ പൊട്ടിത്തെറിച്ച ഇന്‍ഷാഫ് ഇബ്രാഹിമും ഇല്‍ഹാം ഇബ്രാഹിമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വീട് പരിശോധിക്കാന്‍ എത്തിയപ്പോള്‍ മൂന്നു കുട്ടികളെയും മൂന്ന് ഓഫീസര്‍മാരെയും തീര്‍ത്ത് കൊണ്ട് ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ വിധത്തില്‍ ജിഹാദി ആക്രമണങ്ങള്‍ നടത്തി സ്വര്‍ഗത്തില്‍ എത്താന്‍ കൊല നടത്തുന്നവരുടെ മനശാസ്ത്രം ആര് കണ്ടെത്തും? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇതിനിടെ ലോകത്തിനു മുന്നില്‍ ഉയരുന്നുണ്ട്.

ശ്രീലങ്കയിലെ ലക്ഷ്വറി ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഷന്‍ഗ്രി-സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടല്‍സില്‍ കൂട്ടക്കൊല നടത്തിയ ഈ സഹോദരങ്ങള്‍ മില്യണയറായ സുഗന്ധവ്യജ്ഞന വ്യാപാരിയുടെ മക്കളാണെന്നും ഇവര്‍ കൊളംബോയില്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എട്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകളടക്കം 41 വിദേശികളുടെ ജീവനാണ് ആക്രമണത്തില്‍ പൊലിഞ്ഞിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളുമാണ്. ആക്രമണത്തിന് ശേഷം കൊളംബോയുടെ നൈബര്‍ഹുഡിലുള്ള ഇവരുടെ ആഢംബര വസതി പോലീസ് പരിശോധന നടത്തിയപ്പോള്‍ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമയാണ് സ്വയം പൊട്ടിത്തെറിച്ച് തന്റെ മൂന്ന് മക്കളെയും മൂന്ന് ഓഫീസര്‍മാരെയും വധിച്ച് ജിഹാദിയായിത്തീര്‍ന്നിരിക്കുന്നത്.

ചാവേറായി പൊട്ടിത്തെറിച്ച ഇന്‍ഷാഫും നല്ലൊരു ബിസിനസുകാരനും കോപ്പര്‍ ഫാക്ടറിയുടെ ഉടമയുമായിരുന്നു. ഈ ഫാക്ടറിയിലൂടെയാണ് അയാള്‍ ആത്മഹത്യാ ബോംബുകള്‍ നിര്‍മിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഷന്‍ഗ്രി ലാ ഹോട്ടലില്‍ അതിഥികള്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഇല്‍ഹാം സ്വയം പൊട്ടിത്തെറിച്ച് ചാവേറാക്രമണം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിന് മുമ്പ് പുറത്ത് വന്ന ഫൂട്ടേജില്‍ ഒരു ചര്‍ച്ചില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഒരു പെണ്‍കുട്ടി ബോംബുകള്‍ വ്യത്യസ്ത രീതിയില്‍ ധരിച്ച് നീങ്ങുന്നത് വെളിപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഭീകരര്‍ ഏറ്റെടുക്കുകയും ആക്രമികള്‍ക്ക് തങ്ങളുമായി ബന്ധമുള്ളതിന്റെ ഫൂട്ടേജ് പുറത്ത് വിടുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ധരിച്ച  ഈ സഹോദരങ്ങള്‍ ഹോട്ടലുകളിലേക്ക് നടന്ന് കയറുകയും അവിടെ അതിഥികള്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് കൂട്ടക്കൊല നടത്തുകയുമായിരുന്നു. സ്വയം ആത്മഹത്യാ ബോംബായി പൊട്ടിച്ചിതറുന്നതിന് മുമ്പ് ഇന്‍ഷാഫ് പരിഭ്രാന്തിയോടെ ഹോട്ടലിലൂടെ നീങ്ങുന്ന ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്.

ഇവിടെ ഭക്ഷണം കഴിക്കുന്നവര്‍ക്കടുത്ത് നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഇന്‍ഷാഫ് ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഈ ക്യാമറാ ദൃശ്യങ്ങളില്‍ കാണാം. ഹോട്ടലിലെ തിരക്കേറിയ ടാപ്രോബാന്‍ റസ്റ്റോറന്റിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇതിന് മുമ്പത്തെ ഫൂട്ടേജില്‍ ഇല്‍ഹാമും ബോംബറാകാന്‍ ഒരുങ്ങിയ മറ്റൊരാളും ഹോട്ടലിലെ റസ്റ്റോറന്റിലെ ലിഫ്റ്റില്‍ കയറുന്നത് വെളിപ്പെട്ടിരുന്നു. ബാക്ക് പാക്കുകളുള്ള ഇവര്‍ രണ്ട് പേരും തങ്ങള്‍ നടത്താന്‍ പോകുന്ന ഓപ്പറേഷനുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ഈ ഫൂട്ടേജില്‍ കാണാം. തുടര്‍ന്ന് ഈ ബോംബര്‍മാര്‍ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതും കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category