1 GBP = 87.80 INR                       

BREAKING NEWS

ആത്മഹത്യാ സ്‌ക്വാഡില്‍ ഒരാള്‍ ഇസ്ലാമിക തീവ്രവാദം സ്വീകരിച്ചത് ലണ്ടന്‍ പഠനകാലത്ത്; ബ്രിട്ടനിലും ഓസ്ട്രേലിയയിലും പഠിച്ച ശേഷം ഭീകരനാവാന്‍ തീരുമാനിച്ചു; 359 പേരെ കൊന്നൊടുക്കി സ്വര്‍ഗത്തില്‍ പോവാന്‍ ടിക്കറ്റ് എടുത്തു മരണം വരിച്ചത് ഒമ്പതു ഭീകരര്‍

Britishmalayali
kz´wteJI³

സ്റ്റര്‍ സണ്‍ഡേയില്‍ ശ്രീലങ്കയിലെ ഹോട്ടലില്‍ കടുത്ത ചാവേറാക്രമണങ്ങള്‍ നടത്തി 359 പേരെ കൊന്ന് തള്ളിയ ഐസിസിന്റെ ആത്മഹത്യാ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഒമ്പത് പേരില്‍ ഒരു ഭീകരനായ അബ്ദുള്‍ ലത്തീഫ് ജമീല്‍ മുഹമ്മദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഈ ഭീകരന്‍ ഇസ്ലാമിക തീവ്രവാദം സ്വീകരിച്ചത് ലണ്ടന്‍ പഠനകാലത്താണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലെ പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയിലും പഠിച്ച ശേഷം ഭീകരനാവാന്‍ തീരുമാനിക്കുകയായിരുന്നു ഇയാള്‍. 359 പേരെ കൊന്നൊടുക്കി സ്വര്‍ഗത്തില്‍ പോവാന്‍ ടിക്കറ്റ് എടുത്ത് മരണം വരിച്ചത് ഒമ്പത് ഭീകരരുടെ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

2006നും 2007നും ഇടയിലാണ് ജമീല്‍ ലണ്ടനില്‍ പഠിച്ചിരുന്നതെന്നാണ് ശ്രീലങ്കന്‍ സെക്യൂരിറ്റി എക്‌സ്പര്‍ട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് പില്‍ക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും ഇയാള്‍ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സും നേടിയെടുത്തിരുന്നു. പിന്നീട് തിരിച്ചു വന്ന് ശ്രീലങ്കയില്‍ സ്ഥിരതാമസമാക്കുകയും ഭീകരതയിലേക്ക് പൂര്‍ണമായും തിരിയുകയുമായിരുന്നു. ജമീല്‍  യുകെയില്‍ പഠിച്ച ആളാണെന്ന് നേരത്തെ തന്നെ ശ്രീലങ്കിന്‍ ഡെപ്യൂട്ടി ഡിഫെന്‍സ് മിനിസ്റ്ററായ റുവാന്‍ വിജെവര്‍ധനെയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങളോ  ഏത് യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ശ്രീലങ്കയില്‍ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്ന ഭീകരരില്‍ മിക്കവരും മിഡില്‍ ക്ലാസ് അല്ലെങ്കില്‍ അപ്പര്‍ ക്ലാസ് കുടുംബങ്ങളില്‍ പെട്ടവരു നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയവരും സാമ്പത്തിക സുരക്ഷിതത്വമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയവരാണെന്നും വിജെവര്‍ധനെ വെളിപ്പെടുത്തിയിരുന്നു. സമ്പന്നരായ ബിസിനസുകാരായ സഹോദരങ്ങള്‍ ഇന്‍ഷാഫ് ഇബ്രാഹിമും ഇല്‍ഹാം ഇബ്രാഹിമും ഈ ആത്മഹത്യാ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇന്നലെ സെക്യൂരിറ്റി ഉറവിടങ്ങളെ  ഉദ്ധരിച്ച് സ്‌കൈ ന്യൂസാണ് ജമീലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കൊളംബോയിലെ ഫൈവസ്റ്റാര്‍ ഹോട്ടലില്‍ സ്വയം പൊട്ടിത്തെറിക്കാനായിരുന്നു ജമീല്‍ ആദ്യം ശ്രമിച്ചിരുന്നത്.  എന്നാല്‍ ബോംബ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന്  അത് പരിശോധിക്കുന്നതിനിടെ ചെറിയ ഒരു ഹോട്ടലില്‍ വച്ചാണ് ഇയാള്‍ പൊട്ടിത്തെറിച്ചത്.  ആഢംബര താജ് സമുദ്ര ഹോട്ടലില്‍ നിന്നും ബോംബ് പൊട്ടിക്കാന്‍  ജമീല്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടതെന്ത് കൊണ്ടാണെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ആഢംബര ഹോട്ടലില്‍ അതിന് ഒരു ദിവസം മുമ്പായിരുന്നു ജമീല്‍ റൂമെടുത്തിരുന്നത്. ഈസ്റ്റര്‍ സണ്‍ഡേയില്‍ ശ്രീലങ്കയിലുടനീളം നിരവധി ആത്മഹത്യാ ബോംബ് സ്ഫോടനങ്ങള്‍ നടന്ന ശേഷം കൊളംബോ സബര്‍ബായ ഡെഹിവാലയിലെ ചെറിയ ഹോട്ടലായ ട്രോപ്പിക്കല്‍ ഇന്നിലേക്ക് ജമീല്‍ എത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ ബോംബ് പൊട്ടാത്തത് എന്താണെന്ന് പരിശോധിക്കുന്നതിനിടെ ഇതു പൊട്ടിത്തെറിക്കുകയും ജമീല്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

ജമീലിന്റെ യുകെ ബന്ധത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചതോടെ വിശദാംശങ്ങള്‍ അറിയുന്നതിനായി ബ്രിട്ടീഷ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്, എംഐ5, എംഐ6, എഫ്ബിഐ മറ്റു പടിഞ്ഞാറന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തുടങ്ങിയ ഏജന്‍സികളില്‍ നിന്നുള്ള ഓഫീസര്‍മാര്‍ ഇയാളെക്കുറിച്ചുള്ള കടുത്ത അന്വേഷണത്തിനായി ശ്രീലങ്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഐസിസിന്റെ നെറ്റ് വര്‍ക്ക് ആഗോള തലത്തില്‍ എത്ര മാത്രം വ്യാപിച്ചിട്ടുണ്ടെന്ന ആശങ്ക നിറഞ്ഞ കാര്യമായിരിക്കും ഇവര്‍ കണ്ടെത്താന്‍ പോകുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category