1 GBP = 87.50 INR                       

BREAKING NEWS

മതഭ്രാന്തന്മാര്‍ കൊന്നു തള്ളിയത് എട്ടു മാസം പ്രായമുള്ള ഈ കുഞ്ഞടക്കം 45 കുരുന്നുകളെ; ഈ മൃതദേഹങ്ങള്‍ക്കരികെ പൊട്ടിക്കരയുന്നവരുടെ കണ്ണുനീര്‍ എന്തേ ലോകം കാണുന്നില്ല? ന്യൂസിലാന്റിലെ മോസ്‌കില്‍ ആക്രമണം ഉണ്ടായപ്പോള്‍ വിലപിച്ചവര്‍ എവിടെ പോയൊളിച്ചു?

Britishmalayali
kz´wteJI³

സ്റ്റര്‍ സണ്‍ഡേയില്‍ ശ്രീലങ്കയിലുണ്ടായ ഐസിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 359 പേരില്‍ 45 പേര്‍ കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മതഭ്രാന്തന്‍മാര്‍ കൊന്ന് തള്ളിയ കുരുന്നുകളില്‍ എട്ട് മാസം പ്രായമുള്ള  ബേബി മാത്യു എന്ന ആണ്‍കുട്ടിയും ഉള്‍പ്പെടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ കുരുന്നിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ആ മൃതദേഹത്തിനടുത്ത് നിന്ന് ഹൃദയം പൊട്ടി വിലപിക്കുന്നവരുടെ കണ്ണുനീര്‍ എന്ത് കൊണ്ട് ലോകം കാണുന്നില്ലെന്ന ചോദ്യം ശക്തമാകുന്നുണ്ട്. ന്യൂസിലാന്‍ഡിലെ മോസ്‌ക് ആക്രമണം ഉണ്ടായപ്പോള്‍ വിലപിച്ചിരുന്നവരൊക്കെ ശ്രീലങ്കന്‍ ആക്രമണത്തെ തുടര്‍ന്ന് എവിടെ പോയൊളിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബേബി മാത്യുവിന്റെ അമ്മൂമ്മയായ ആഗ്‌നെസ് വ്നിക്ക്പ്രിധയും ഈസ്റ്റര്‍ ദിന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊളംബോയിലെ നെഗോംബോയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചില്‍ വച്ച് നടന്ന ഇവരുടെ ശവസംസ്‌കാര ചടങ്ങിനിടെ ഉറ്റവരും ഉടയവരും ഹൃദയം പൊട്ടി നിലവിളിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ചര്‍ച്ചില്‍ നടന്ന ആത്മഹത്യാ ബോംബ് ആക്രമണത്തില്‍ ഈ രണ്ട് പേരടക്കം 110 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് കൊളംബോയിലെ ആര്‍ച്ച് ബിഷപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ കുരുന്നിനുണ്ടായ ദുര്യോഗത്തില്‍ ഹൃദയം പൊട്ടി നിലവിളിക്കുന്ന ബേബി മാത്യുവിന്റെ അമ്മയായ 37കാരി ഡിസ്ന ശ്രിമാലിയെ  ആശ്വസിപ്പിക്കാന്‍ പാടു പെടുന്ന ബന്ധുക്കളുടെ ചിത്രങ്ങള്‍ കരളലയിപ്പിക്കുന്നവയാണ്. ആക്രമണത്തില്‍ ശ്രിമാലിക്കും പരുക്കേറ്റിരുന്നു.

കൊല്ലപ്പെട്ട അമ്മൂമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹങ്ങള്‍ക്ക് അടുത്ത് വിറങ്ങലിച്ചിരിക്കുന്ന നിരവധി കുടുംബാംഗങ്ങളെ കാണാം. ഓരോന്നായിട്ടായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ ചര്‍ച്ചിലേക്ക് കൊണ്ട് വന്നിരുന്നത്. തുടര്‍ന്ന് ചര്‍ച്ചില്‍ പുതുതായി ഉണ്ടാക്കിയ സെമിത്തേരിയില്‍ ഇവ അടക്കം ചെയ്യുകയും ചെയ്തു.  ഈ കാഴ്ചകള്‍ കണ്ട് തനിക്കൊന്നും പറയാനാകുന്നില്ലെന്നാണ് ചൊവ്വാഴ്ച നടന്ന സംസ്‌കാരത്തിന് സഹായിക്കാനായി മറ്റൊരു ഇടവകയില്‍ നിന്നുമെത്തിയ പുരോഹിതനായ ഫാദര്‍ സുരന്‍ഗ വാര്‍ണകുലസൂര്യ പ്രതികരിച്ചിരിക്കുന്നത്. നിരപരാധികളും നിഷ്‌കളങ്കരുമായ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയത് ഒരിക്കലും  പൊറുക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഈസ്റ്റര്‍ സണ്‍ഡേയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെല്ലാം അന്തിമോചാരം അര്‍പ്പിക്കാന്‍ ഹൃദയം പൊട്ടുന്ന ദുഖത്തോടെയാണ് ശ്രീലങ്കക്കാര്‍ അണിനിരന്നിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ നടന്ന മോസ്‌ക് ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് തങ്ങള്‍ ശ്രീലങ്കയില്‍ ആക്രമണ പരമ്പര നടത്തിയതെന്ന് ഐസിസ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിലൂടെ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ടെന്നാണ് ഡിഫെന്‍സ് മിനിസ്റ്ററായ റുവാന്‍ വിജെവര്‍ധന പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 15ന് ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ ബ്രെന്റന്‍ ടാറന്റ് നടത്തിയ വെടിവയ്പില്‍ 50  പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ശ്രീലങ്കയിലെ ആക്രമണത്തില്‍ ചുരുങ്ങിയത് 45 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന കാര്യം യുഎന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ജനീവയില്‍ വച്ച് യൂണിസെഫ് വക്താവ് ക്രിസ്റ്റഫര്‍ ബൗലിറാക് ഇക്കാര്യം റിപ്പോര്‍ട്ടര്‍മാരോട് സ്ഥിരീകരിച്ചിരുന്നു. മിക്ക കുട്ടികളും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മണിക്കൂറുകളോളം വേദന തിന്ന് നരകിച്ചാണ് മരിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category