1 GBP = 87.80 INR                       

BREAKING NEWS

ബ്രക്സിറ്റുമായി മുന്നോട്ടു പോയാല്‍ പുതിയ രാജ്യമാകാന്‍ ഉറച്ച് സ്‌കോട്ട്ലന്റ്; ബ്രിട്ടനില്‍ നിന്നും വേര്‍പിരിയുന്നതിനെ കുറിച്ച് രണ്ടു കൊല്ലത്തിനകം വീണ്ടും റഫറണ്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് എസ്എന്‍പി നേതാവ്

Britishmalayali
kz´wteJI³

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന നീക്കവുമായി യുകെ മുന്നോട്ട് പോവുകയാണെങ്കില്‍ യുകെയില്‍ നിന്നും വേര്‍പെട്ട് പുതിയ രാജ്യമാകുമെന്നാണ് സ്‌കോട്ട്ലന്‍ഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നും വേര്‍പിരിയുന്നതിനെ കുറിച്ച് രണ്ട് കൊല്ലത്തിനകം വീണ്ടും റഫറണ്ടം നടത്തുമെന്നാണ് എസ്എന്‍പി നേതാവും സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്ടര്‍ജന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2021ല്‍ അടുത്ത ഹോളിറൂഡ് ഇലക്ഷന്‍ നടക്കുന്നതിന് മുമ്പായിരിക്കും ഈ റഫറണ്ടം നടക്കുകയെന്നും സ്ടര്‍ജന്‍ വെളിപ്പെടുത്തുന്നു.

രണ്ടാമത് റഫറണ്ടം നടത്തുന്നതിനുള്ള പ്ലാനുകല്‍ ഈ വര്‍ഷം അവസാനത്തോടെ പാസാക്കുമെന്നും സ്ടര്‍ജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ബ്രെക്സിറ്റിലുണ്ടായ പ്രതിസന്ധി കാരണം സ്‌കോട്ട്ലന്‍ഡിനെ സംബന്ധിച്ചിടത്തോളം രണ്ടാമത് റഫറണ്ടം അനിവാര്യമായെന്നാണ് ഇന്നലെ എഡിന്‍ബര്‍ഗില്‍ സംസാരിക്കവെ സ്ടര്‍ജന്‍ വ്യക്തമാക്കിയത്. ബ്രക്സിറ്റിനൊപ്പം നിലനില്‍ക്കണമോ അതല്ലെ ഒരു സ്വതന്ത്ര യൂുറോപ്യന്‍ രാജ്യമായി നിലനില്‍ക്കണമോ എന്ന കാര്യത്തിലായിരിക്കും സ്‌കോട്ട്ലന്‍ഡുകാര്‍ക്ക് ഈ റഫറണ്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുകയെന്നും സ്ടര്‍ജന്‍ പറയുന്നു.

2014ല്‍ നടന്ന സ്‌കോട്ട്ലന്‍ഡ് റഫറണ്ടത്തില്‍ സ്‌കോട്ട്ലന്‍ഡ് യുകെയില്‍ നിന്നും വിട്ടു പോകുന്നതിനെ എതിര്‍ത്ത് 55 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ച് 45 ശതമാനം പേരായിരുന്നു വോട്ട് ചെയ്തത്. എന്നാല്‍ നിലവിലെ ബ്രക്സിറ്റിലെ അനിശ്ചിതാവസ്ഥ കാരണം സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്തിയേ പറ്റൂവെന്നാണ് എസ്എന്‍പി വാദിക്കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്തേണ്ടുന്ന സമയമല്ല ഇതെന്നാണ് തെരേസ മേ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ പദ്ധതിക്ക് ടോറികള്‍ക്ക് തടസം നില്‍ക്കാനാവില്ലെന്നും അതിന് മുമ്പ് തന്നെ തെരേസക്ക് പകരം ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സ്ടര്‍ജന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

നോ ഡീലോട് കൂടി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്ക് പോവുകയാണെങ്കില്‍ സ്‌കോട്ട്ലന്‍ഡുകാര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്യുമെന്നായിരുന്നു 2018 ഒക്ടോബറില്‍ നടന്ന പോളിലൂടെ വെളിപ്പെട്ടിരുന്നത്. എന്നാല്‍ സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്താനുള്ള നീക്കം അപഹാസ്യമാണെന്നാണ് സ്‌കോട്ടിഷ് ടോറി ഇന്റെറിം നേതാവായ ജാക്ക്സന്‍ കാര്‍ലോ പറയുന്നത്. യുകെയില്‍ നിന്നും വിട്ടു പോയാല്‍ സ്‌കോട്ട്ലന്‍ഡിലെ പൊതു സര്‍വീസുകള്‍ കടുത്ത ഫണ്ട് ദാരിദ്ര്യത്തിലെത്തിച്ചേരുമെന്നാണ് സ്‌കോട്ടിഷ് ലേബര്‍ നേതാവായ റിച്ചാര്‍ഡ് ലിയോണാര്‍ഡ് പറയുന്നത്. സ്‌കോട്ട്ലന്‍ഡിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ സ്‌കോട്ട്ലന്‍ഡിന്റെ താല്‍പര്യത്തിനായി രണ്ടാമത് റഫറണ്ടം നടത്തിയേ പറ്റൂവെന്നും സ്ടര്‍ജന്‍ തറപ്പിച്ച് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category