1 GBP = 87.50 INR                       

BREAKING NEWS

പിന്‍ നമ്പറിന് പകരം ഫിംഗര്‍ പ്രിന്റ്; പുതിയ ബയോമെട്രിക് ബാങ്ക് കാര്‍ഡ് പുറത്തിറക്കി നാറ്റ്വെസ്റ്റ്; ഇതുകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ വിരല്‍ത്തുമ്പ് പതിക്കുക മാത്രം രക്ഷ

Britishmalayali
kz´wteJI³

ബാങ്കിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ട് നാറ്റ്വെസ്റ്റ് പുതിയ ബയോമെട്രിക് ബാങ്ക് കാര്‍ഡ് പുറത്തിറക്കി. പിന്‍ നമ്പറിന് പകരം ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഡാണിത്. ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ വിരല്‍ത്തുമ്പ് പതിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഈ കാര്‍ഡിലൂടെ കസ്റ്റമര്‍മാര്‍ക്ക് 30 പൗണ്ടിന് മേല്‍ വരുന്ന തുകയ്ക്ക് പിന്‍നമ്പറില്ലാതെ വിരല്‍ത്തുമ്പ് പതിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. കാര്‍ഡ് തട്ടിപ്പുകള്‍ പെരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനാണ് ബ്രിട്ടനിലെ ആദ്യത്തെ ഫിംഗര്‍പ്രിന്റ് ഡെബിറ്റ് കാര്‍ഡ് നാറ്റ്വെസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബ്രിട്ടനിലെ 200 കസ്റ്റമര്‍മാര്‍ക്കായിരിക്കും ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

പുതിയ കാര്‍ഡ് പരീക്ഷണാര്‍ത്ഥമാണ് നാറ്റ് വെസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. കാര്‍ഡിന് മേലുള്ള ബോക്സില്‍ വിരലുകള്‍ പതിച്ച് കസ്റ്റമര്‍മാര്‍ക്ക് പേമെന്റുകള്‍ വെരിഫൈ ചെയ്യാന്‍ സാധിക്കും. പിന്‍ ഓര്‍മിക്കാന്‍ സാധിക്കാത്തവര്‍ക്ക് എളുപ്പം പേമെന്റ് നിര്‍വഹിക്കാന്‍ പുതിയ ടെക്നോളജി സഹായിക്കുമെന്നുറപ്പാണ്. വള്‍നറബിളായ കസ്റ്റമര്‍മാര്‍ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനും ബയോമെട്രിക് ബാങ്ക് കാര്‍ഡ് സഹായിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് തങ്ങള്‍ ബിസിനസിലുടനീളം ഉപയോഗിക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് ബയോമെട്രിക് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്നുമാണ് നാറ്റ് വെസ്റ്റ്  ഹെഡ് ഓഫ് എഫര്‍ട്ലെസ്  പേമെന്റ്സ് ആയ ഡേവിഡ് ക്രാഫോര്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

കസ്റ്റമര്‍മാര്‍ക്ക് ബാങ്കിംഗ് അനായാസമാക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും തങ്ങള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന നിരവധി ടെക്നോളജികളില്‍ ഒന്ന് മാത്രമാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.  കാര്‍ഡ് ടെക്നോളജിയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും മഹത്തായ വികാസമാണിതെന്നും ഇത് സര്‍വീസില്‍ പരീക്ഷണാര്‍ത്ഥം ഇറക്കിയപ്പോള്‍ അത്ഭുതകരമായ ഫലമാണുണ്ടായിരിക്കുന്നതെന്നും  ക്രാഫോര്‍ഡ് അവകാശപ്പെടുന്നു. പിന്‍ നമ്പറിന് പകരം ഫിംഗര്‍പ്രിന്റുപയോഗിക്കുന്നത് കൊണ്ട് പലവിധ ഗുണങ്ങളുണ്ടെന്നാണ് ഈ സാങ്കേതിക വിദ്യയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ഡെച്ച് ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഗെമാല്‍റ്റോയുടെ യുകെ മാനേജിംഗ് ഡയറക്ടറായ ഹോവാര്‍ഡ് ബെര്‍ഗ് പറയുന്നത്. ഇതിലൂടെ സുരക്ഷയും സൗകര്യവും വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പുതിയ സംവിധാനം നടപ്പിലായതോടെ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് ഒരു വിരല്‍സ്പര്‍ശത്തിലൂടെ പേമെന്റ് എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ട്.  ഇതിന് പുറമെ കോണ്‍ടാക്ട്ലെസ് പേമെന്റ് ട്രാന്‍സാക്ഷനുകളുടെ  പരിധിയെ പറ്റി ആശങ്കപ്പെടുന്ന സാഹചര്യമൊഴിവാക്കാനും സാധിക്കും. ഗെമാല്‍റ്റോയ്ക്ക് പുറമെ പുതിയ കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിസയും മാസ്റ്റര്‍ കാര്‍ഡും നാറ്റ് വെസ്റ്റിനെ സഹായിച്ചിട്ടുണ്ട്. ചിപ്മേയ്ക്കറായ ഗെമാല്‍റ്റോ 2018ലായിരുന്നു അതിന്റെ ആദ്യത്തെ ബയോമെട്രിക് കാര്‍ഡ് പുറത്തിറക്കിയിരുന്നത്. തുടര്‍ന്ന് ബാങ്ക് ഓഫ് സൈപ്രസിന്റെ ഡെബിറ്റ് കാര്‍ഡ് കസ്റ്റമര്‍മാര്‍ക്കായി ഇത് പ്രദാനം ചെയ്യുകയും ചെയ്തിരുന്നു.

ഒരു ഫിംഗര്‍ പ്രിന്റിലൂടെ ഓഥന്റിക് പേമെന്റുകള്‍ക്ക് പ്രാപ്തമായ കാര്‍ഡാണിത്. കോണ്‍ടാക്ട്ലെസ്, മെഷീന്‍ പേമെന്റുകള്‍ക്കായി ഇത് ഉപയോഗിക്കാനാവും. കാര്‍ഡിന്റെ വലത്ത് വശത്തുള്ള ചെറിയ സെന്‍സറിന് മേല്‍ വിരല്‍ പതിച്ചാണ് ഇതിലൂടെ പേമെന്റ് നിര്‍വഹിക്കാന്‍ സാധിക്കുന്നത്. ഫിംഗര്‍ പ്രിന്റ് ഡാറ്റ സെന്‍ട്രല്‍ ഡാറ്റബേസിലല്ല മറിച്ച് കാര്‍ഡിലായിരിക്കും സ്റ്റോര്‍ ചെയ്തിരിക്കുന്നത്. കസ്റ്റമര്‍മാര്‍ക്ക് ആദ്യം ഡെബിറ്റ്കാര്‍ഡ് എടുക്കുമ്പോള്‍ തങ്ങളുടെ ഫിംഗര്‍ പ്രിന്റ് തങ്ങളുടെ ലോക്കല്‍ ബാങ്ക് ബ്രാഞ്ചില്‍ ഇതിനായി രജിസ്ട്രര്‍ ചെയ്യാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category