1 GBP = 87.50 INR                       

BREAKING NEWS

സുഡാനി ഡോക്ടറും ഫിലിപ്പിനൊ ഭാര്യയ്ക്കും ബ്രിട്ടനില്‍ ജോലിയില്‍ തുടരാം; 18 മാസം പ്രായമുള്ള കുഞ്ഞ് ഉടന്‍ നാട് വിടണം; വിസ നിഷേധിച്ച് കൊണ്ട് എന്‍എച്ച്എസ് ഡോക്ടറുടെ നവജാത ശിശുവിന് ഹോം ഓഫീസ് അയച്ച കത്ത് വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

എന്‍എച്ച്സ് ഹോസ്പിറ്റലിലെ സുഡാന്‍ കാരനായ ഡോക്ടര്‍ മാഗ്ഡി ഇബ്രാഹിമും (43) ഭാര്യയായ ഫിലിപ്പിനൊക്കാരി ഏപ്രിലും(30) ഇപ്പോള്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. തങ്ങളുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ നാടു കടത്തണമെന്ന് നിര്‍ദേശിച്ച് ഹോം ഓഫീസ് ഇവര്‍ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. വിദേശികളായ അച്ഛനും അമ്മയ്ക്കും ഇവിടെ തുടരാമെന്നും എന്നാല്‍ 18 മാസം പ്രായമുള്ള ഐസക്ക് എന്ന കുഞ്ഞിന് വിസ നല്‍കാനാവില്ലെന്നും വ്യക്തമാക്കി ഹോം ഓഫീസ് അയച്ചിരിക്കുന്ന കത്ത് ഇപ്പോള്‍ വൈറലാകുന്നുമുണ്ട്.


ഐസക്കിന്റെ വിലാസത്തില്‍ വ്യക്തിപരമായിട്ടാണ് ഹോംഓഫീസ് ഈ മുന്നറിയിപ്പ് കത്തയച്ചിരിക്കുന്നതെന്നതും ഏവരെയും അതിശയിപ്പിക്കുന്നുണ്ട്. ബ്ലാക്ക്പൂളിലെ വിക്ടോറിയ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കില്‍ വച്ച് ഐസക്കിന്റെ സഹോദരി എലിയാന ജനിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ഐസക്ക് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ തള്ളിയിരിക്കുന്നുവെന്നും അതിനാല്‍ ഉടന്‍ യുകെ വിട്ട് പോകണമെന്നുമാണ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ഉറങ്ങാന്‍ പോലുമാകുന്നില്ലെന്നാണ് ഇബ്രാഹിം പ്രതികരിച്ചിരിക്കുന്നത്.

ഇതിനാല്‍ തങ്ങള്‍ രാജ്യം വിട്ട് പോകേണ്ട അവസ്ഥയിലായിരിക്കുന്നുവെന്നും അദ്ദേഹം പരിതപിക്കുന്നു. തങ്ങള്‍ക്ക് ഇരുവര്‍ക്കും ശരിയായ വിസകളുണ്ടായിട്ടും ഹോം ഓഫീസ് ഇത്തരത്തില്‍ പെരുമാറിയിരിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരിയിലായിരുന്നു വിക്ടോറിയ ഹോസ്പിറ്റലില്‍ ഇബ്രാഹിം മെഡിക്കല്‍ പ്രാക്ടീഷണറായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സുഡാനില്‍ നിന്നും ഇവിടേക്ക് വന്നത്. ഫിലിപ്പീന്‍സുകാരിയായ അദ്ദേഹത്തിന്റെ ഭാര്യ ഡിപ്പെന്റന്റ് സ്റ്റാറ്റസിലാണ് ഇബ്രാഹിനൊപ്പം ഇവിടേക്ക് വന്നിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category