1 GBP = 92.60 INR                       

BREAKING NEWS

വാര്‍ദ്ധക്യം വൈകിപ്പിക്കാനുള്ള ഗവേഷണത്തില്‍ ബഹുദൂരം മുന്‍പില്‍; നഴ്സിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ വഴി എന്‍എച്ച്എസിന്റെ കണ്ണിലുണ്ണി; മലയാളിക്കും അഡ്വാന്‍സ് നഴ്സ് പ്രാക്ടീഷ്ണറാ കാമെന്നു തെളിയിച്ച മിടുക്കി; സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം: സീമ സൈമണ്‍ മോട്ടിവേഷന്റെ പ്രതീകമാകുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: അനേകം മലയാളി നഴ്‌സുമാര്‍ നമ്മുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തി നമുക്കിടയില്‍ തന്നെയുണ്ട്. ബാന്റ് 5ല്‍ തൃപ്തി നേടാതെ കരിയറിന്റെ പടവുകള്‍ ഒന്നിനുമേല്‍ ഒന്നായി താണ്ടി വളരുന്ന അനേകം പേര്‍. പക്ഷെ, ലണ്ടനില്‍ മിനിജ ജോസഫിനെ പോലെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ എന്‍എച്ച്എസിനെ കയ്യിലെടുക്കുന്ന വിധം ഉന്നതങ്ങളിലേക്ക് കുതിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത, പുതിയത് പഠിച്ചെടുക്കാനും ഗവേഷണം നടത്തി കണ്ടെത്താനും അവയൊക്കെ നിയമപരമായി പരീക്ഷിക്കാനുമുള്ള താല്‍പര്യം, സര്‍വ്വോപരി രോഗികളോടും എന്‍എച്ച്എസ് അധികൃതരോടും സഹപ്രവര്‍ത്തകരോടും സുന്ദരമായി പെരുമാറാനുള്ള കഴിവ്, അങ്ങനെ ഒരാളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതു മറ്റാരുമല്ല, ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് സുപരിചിതയായ മാഞ്ചസ്റ്റര്‍ ആശുപത്രിയിലെ നഴ്‌സ് സീമാ സൈമണ്‍ ആണത്.

ബ്രിട്ടനിലെ ആരോഗ്യ രംഗം 48000 നഴ്‌സുമാരുടെ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ ആരോഗ്യ മേഖലയെ രക്ഷിക്കാന്‍ കഴിവുള്ളവരെ കാവല്‍ മാലാഖമാരായി കാണുന്ന നാളുകളാണ് കടന്നു പോകുന്നത്. അസുഖ അവധി എടുക്കാതെ ജോലിക്കെത്തിയാല്‍ പോലും പ്രത്യേക പരിഗണന ലഭിക്കുന്ന നാളുകളില്‍ വൃദ്ധ ജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നേരത്തെ വാര്‍ധക്യ ജന്യ രോഗം പിടികൂടുന്നത് തടയാനും ഉള്ള ഗവേഷണത്തിലാണ് മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് സീമ ജിജു സൈമണ്‍.
നിലവില്‍ ജെറിയാട്രിക് ആന്റ് അക്യൂട്ട് മെഡിസിനില്‍ ബാന്‍ഡ് 8 എ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന സീമ സൈമണ്‍ തൊഴില്‍ രംഗത്ത് ഇനിയും കയ്യെത്തി പിടിക്കാന്‍ അധികം പടവുകള്‍ ബാക്കിയില്ലെന്ന നിലയിലാണ്. മാഞ്ചസ്റ്റര്‍ മെട്രോ പൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് ഫെല്ലോ ട്യൂട്ടറുമാണ് സീമ. ഇതിനൊപ്പം രോഗികളില്‍ കിടക്കയില്‍ നിന്നും ഉള്ള വീഴ്ച തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ട്രസ്റ്റ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ യുകെയിലെ മലയാളി നഴ്‌സുമാരുടെ സേവന മികവിനുള്ള മറ്റൊരു കയ്യൊപ്പായി അതു മാറുക ആയിരുന്നു. 

സാധാരണ തൊഴിലുമായി ബന്ധപ്പെട്ട് ഉയരങ്ങള്‍ തേടുന്നവര്‍ക്കിടയിലും സീമക്ക് വേറിട്ട മുഖമാണ്. ജോലിയുടെ പ്രാരാബ്ധങ്ങളില്‍ കുടുംബത്തെ പോലും വേണ്ട വിധം പരിചരിക്കാന്‍ സാധിക്കില്ലെന്ന പരാതികള്‍ക്കിടയിലാണ് സീമ തന്റെയും ഭര്‍ത്താവിന്റെയും ജീവകാരുണ്യ പ്രവര്‍ത്തികളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ സമയവും സജീവമാകുന്നത്. ബ്രിട്ടീഷ് മലയാളിയുടേത് ഉള്‍പ്പെടെയുള്ള സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ നിറ സാന്നിധ്യമായ സീമ മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തില്‍ പിറവി എടുത്ത ഉപഹാര്‍ എന്ന ജീവകാരുണ്യ സംഘടനയുടെയും നിഴലായി പ്രവര്‍ത്തിക്കുകയാണ്.

ബാന്റ് 5ല്‍ നിന്നും ചവിട്ടി കയറിയത് ഉയരങ്ങളിലേക്ക്
2001ലാണ് ബാന്റ് 5 ഡിപ്ലോമ നഴ്സായി സീമ യുകെയില്‍ എത്തിയത്. അവിടെ നിന്നും ബാന്‍ഡ് 8 എ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ എന്ന നിലയിലേക്കെത്തുവാന്‍ സീമ നടത്തിയത് കഠിന പ്രയത്‌നം തന്നെയാണ്. ആ യാത്ര അത്ര സുഗമം ആയിരുന്നില്ല സീമയ്ക്ക്. പലപ്പോഴും അവഗണനകളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വന്നു.
ഉയര്‍ന്ന ഗ്രേഡില്‍ ഉള്ള ജോലിയിലെത്താനുള്ള ശ്രമത്തിനിടയില്‍ അവഗണിക്കപ്പെട്ടപ്പോഴും, ജീവിത സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നപ്പോഴും സീമ തന്റെ ശ്രമങ്ങള്‍ കൈവിടാന്‍ തയാറായിരുന്നില്ല. ഓരോ അവസരങ്ങളും പരമാവധി ഉപയോഗിക്കുന്നതിനോടൊപ്പം കഠിനാധ്വാനവും അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ എന്ന ലക്ഷ്യത്തില്‍ എത്താന്‍ സഹായിച്ചു. 

ലക്ഷ്യം പിഎച്ച്ഡി, വിജയിച്ചാല്‍ ഇനിയാരും വാര്‍ധക്യത്തെ ഭയക്കേണ്ട
ബ്രിട്ടന്‍ നേരിടുന്ന ഗുരുതരമായ സാമൂഹിക വിഷയം കൂടിയാണ് വര്‍ദ്ധിച്ചു വരുന്ന വൃദ്ധ ജന സംഖ്യാ. പ്രായം കൂടുന്തോറും രോഗങ്ങളും രോഗങ്ങള്‍ നമ്മെ വീണ്ടും വാര്‍ദ്ധക്യരാക്കുകയും ചെയ്യുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് സീമയും ഗവേഷണം ശ്രദ്ധ നേടുന്നത്. വാര്‍ദ്ധക്യ കാല രോഗങ്ങളെയും അവ നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ ഉള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് സീമ ഇപ്പോള്‍ നടത്തുന്നത്. യുകെയില്‍ വിവിധ മേഖലകളില്‍ മലയാളി നഴ്‌സുമാര്‍ പ്രതിഭകള്‍ തെളിയിച്ചവര്‍ ആണെങ്കിലും സീമ കൈകാര്യം ചെയ്യുന്ന ജെറിയാട്രിക് എന്ന ഈ രംഗത്ത് അധികം ഗവേഷണം നടത്തുന്നവര്‍ കുറവാണ്.

ആദ്യ പഠനത്തിന് ലഭിച്ചത് 'വി ആര്‍ പ്രൗഡ് ഓഫ് യു' അവാര്‍ഡ്
ആശുപത്രികളില്‍ വച്ച് പ്രായമായവര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പരിഹാരം കണ്ടെത്തി നല്‍കിയ സീമയെ 'വി ആര്‍ പ്രൗഡ് ഓഫ് യു' എന്ന അവാര്‍ഡ് നല്‍കിയാണ് മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ഹോസ്പിറ്റല്‍ ട്രസ്റ്റ് ആദരിച്ചത്. വൃദ്ധ ജനങ്ങളുചെ വീഴ്ചകളെ കുറിച്ച് തയ്യാറാക്കിയ പഠനമാണ് ട്രസ്റ്റിന്റെ ആദരവിന് വഴി ഒരുക്കിയത്. പ്രായമായവര്‍ക്കായുള്ള ചികിത്സയും അവരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന പ്രൊജക്ടിന്റെ നോര്‍ത്ത് വെസ്റ്റ് സ്റ്റീറിംഗ് കമ്മിറ്റി അംഗം കൂടിയാണ് സീമ. ഈ വിഷയത്തെ കുറിച്ച് ഒരു ട്രസ്റ്റ് ഗൈഡ്‌ലൈന്‍ തയ്യാറാക്കുകയും അത് ബ്രിട്ടീഷ് ജെറിയാട്രിക് സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പിന്നാലെ എത്തിയത് നിരവധി നേട്ടങ്ങള്‍
2016-17 വര്‍ഷം മാഞ്ചസ്റ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നിന്നും ഇന്‍സ്പിരേഷണല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് സീമ. 2015 മുതല്‍ നോര്‍ത്ത് വെസ്റ്റ് അഡ്വാന്‍സ്ഡ് പ്രാക്ടീഷ്‌ണേഴ്‌സ് ഫോറത്തിന്റെ വിദ്യാഭ്യാസം, ക്ലിനിക്കല്‍ പ്രാക്ടീസ് രംഗങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് പ്രാക്ടീഷ്‌ണേഴ്‌സ് എഡ്യുക്കേഷന്‍ ഫോറത്തിന്റെ കവന്‍ട്രിയില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാനും സീമയ്ക്ക് അവസരം ലഭിച്ചു. കൂടാതെ, എംഎസ് സി അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷ്ണര്‍ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിന്റെ യൂണിവേഴ്‌സിറ്റി കരിക്കുലം തയ്യാറാക്കിയതും ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ മൊഡ്യൂള്‍ സംബന്ധിച്ചുള്ള ക്ലാസുകള്‍ എടുക്കുവാനുള്ള അവസരവും സീമയ്ക്ക് ലഭിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയുള്ള മുന്നേറ്റം
ഇത്തരത്തില്‍ നഴ്‌സിംഗ് രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൊട്ടതെല്ലാം പൊന്നാക്കുന്ന നേതൃ മികവിനും അംഗീകാരമായി 'ടാസ്‌ക് ആന്റ് ഫിനിഷ് ഗ്രൂപ്പ്' എന്ന സീമയുടെ ടീം നഴ്‌സിംഗ് ടൈംസിന്റെ ഈവര്‍ഷത്തെ അവാര്‍ഡ് നേടിയിരിക്കുകയാണ്. ടീമിനെ പ്രതിനിധീകരിച്ച് സീമയാണ് അവാര്‍ഡ് ഏറ്റുവാങ്ങുക. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീസ് ആന്റ് സോഷ്യല്‍ കെയറില്‍ എംഎസ് സി പൂര്‍ത്തിയാക്കിയ സീമ കണ്ടമ്പററി ഹെല്‍ത്ത് പ്രാക്ടീസിലും ടീച്ചിംഗിലും ബിഎസ് സിയും നേടിയിട്ടുണ്ട്.

അവയവ ദാന പ്രചാരണ രംഗത്തും ഡിമെന്‍ഷ്യ അവയര്‍നെസ് പരിപാടികളിലും സജീവമാണ് സീമ. ഡിമെന്‍ഷ്യാ കെയര്‍ സ്ട്രാറ്റജിക് ടീമിലും ഇവര്‍ക്കായി രൂപീകരിക്കുന്ന ഫ്രെയില്‍റ്റി സര്‍വ്വീസ് കമ്മിറ്റിയിലും സീമ പ്രവര്‍ത്തിക്കുന്നു. സീമ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്കുള്ള റിക്രൂട്ട്‌മെന്റ് പാനലിലും പ്രവര്‍ത്തിക്കുന്ന സീന ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി ഇന്റര്‍വ്യൂകളും സംഘടിപ്പിക്കുന്നു. 

സാമൂഹിക രംഗത്തും പ്രവര്‍ത്തനങ്ങള്‍ സജീവം
സാധാരണ തൊഴിലുമായി ബന്ധപ്പെട്ട് ഉയരങ്ങള്‍ തേടുന്നവര്‍ക്കിടയിലും സീമ വേറിട്ട മുഖമാണ്. ജോലിയുടെ പ്രാരാബ്ധങ്ങളില്‍ കുടുംബത്തെ പോലും വേണ്ട വിധം പരിചരിക്കാന്‍ സാധിക്കില്ലെന്ന പരാതികള്‍ക്കിടയിലാണ് സീമ തന്റെയും ഭര്‍ത്താവിന്റെയും ജീവകാരുണ്യ പ്രവര്‍ത്തികളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ സമയവും സജീവമാകുന്നത്. ബ്രിട്ടീഷ് മലയാളിയുടേത് ഉള്‍പ്പെടെയുള്ള സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ നിറ സാന്നിധ്യമായ സീമ മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തില്‍ പിറവി എടുത്ത ഉപഹാര്‍ എന്ന ജീവകാരുണ്യ സംഘടനയുടെയും നിഴലായി പ്രവര്‍ത്തിക്കുകയാണ്.
ഭര്‍ത്താവിനൊപ്പം കായിക രംഗത്തും ചുവടുവെപ്പ്
കായിക രംഗത്ത് സജീവമായ ഭര്‍ത്താവ് ജിജു സൈമണ്‍ നേതൃത്വം നല്‍കി രൂപം കൊണ്ട മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും മുഴുവന്‍ സമയ പ്രവര്‍ത്തകയാണ് സീമ. നിലവില്‍ ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് മാഞ്ചസ്റ്ററിന്റെ പിആര്‍ഒയായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ മുന്‍ ആര്‍ട്‌സ് കോഡിനേറ്ററും ആയിരുന്നു. ഇത്തരത്തില്‍ തൊഴിലും സാമൂഹിക ജീവിതവും പാലും വെള്ളവും പോലെ ലയിപ്പിച്ചെടുത്ത യുകെയിലെ അപൂര്‍വം മലയാളി നഴ്‌സുമാരില്‍ ഒരാളായി മാറുകയാണ് സീമ. പതിനഞ്ചു വര്‍ഷമായി സ്പോര്‍ട്സ് മാത്രം നെഞ്ചിലേറ്റിയ ഫ്രണ്ട്സ് ക്ലബ് ആദ്യമായി കലാ രംഗത്തേക്ക് ചുവടു വച്ചപ്പോള്‍ കോ ഓര്‍ഡിനേറ്റര്‍ രംഗത്ത് എത്തിയതും സീമ തന്നെയാണ്.

മികച്ച അവതാരക; ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ സ്ഥിര സാന്നിധ്യം
കഴിഞ്ഞ നാലു വര്‍ഷങ്ങളായി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ സ്ഥിരം സാന്നിധ്യമാണ് സീമ സൈമണ്‍. നിറഞ്ഞു കവിയുന്ന അവാര്‍ഡ് നൈറ്റ് വേദിയെ മികച്ച അവതരണ മികവിലൂടെ കയ്യിലെടുത്ത് തിളങ്ങുന്ന സീമ ഇക്കുറി മത്സരച്ചൂടുമായാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലേക്ക് എത്തുക. 2014ലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ ബെസ്റ്റ് നഴ്സ് അവാര്‍ഡ് പട്ടികയിലും സീമ ഇടം കണ്ടെത്തിയിരുന്നു.

മാത്രമല്ല, യുകെയില്‍ സംഘടിപ്പിക്കുന്ന ഗ്രേസ് നൈറ്റ് മെലഡീസ്, ഐഡബ്ല്യുഎ സംഘടിപ്പിച്ച സമീക്ഷ പരിപാടിയില്‍ അടക്കം മിക്ക പരിപാടികളിലും അവതാരികയായും എത്തിയിട്ടുണ്ട്. മാത്രമല്ല, ഏഷ്യന്‍ കാര്‍ണിവലായ മാഞ്ചസ്റ്റര്‍ മെഗാ മേള 2016, കലാ ഹാംപ്ഷെയറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ്, നോര്‍ത്ത് വെസ്റ്റ് അഡ്വാന്‍സ്ഡ് പ്രാക്ടീഷ്ണേഴ്സ് കോണ്‍ഫറന്‍സ്, 7 ബീറ്റ്സ് സംഗീതോത്സവം, 2016, 17 വര്‍ഷങ്ങളിലെ നോര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചര്‍ ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികളിലും സീമ അവതാരകയായി തിളങ്ങിയ വ്യക്തിയാണ്.

മലയാളികള്‍ക്ക് എത്തിപ്പിടിക്കാനാവാത്തതായി ഒന്നുമില്ല
മലയാളി നഴ്‌സുമാര്‍ക്കിടയില്‍ വളരെ കഴിവുള്ളവര്‍ ഉണ്ടെങ്കിലും ഉയര്‍ന്ന ഗ്രേഡില്‍ ഉള്ള ജോലി അല്ലെങ്കില്‍ ഉപരിപഠനത്തിനു പോകാന്‍ ശ്രമിക്കാതിരിക്കുന്നത് ഒരു പക്ഷെ നമ്മുടെ മുന്‍പില്‍ ഉള്ള അവസരങ്ങള്‍ തിരിച്ചറിയാത്തതും അല്ലെങ്കില്‍ അത് ഏതു വിധത്തില്‍ കണ്ടെത്തും എന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും ആയിരിക്കാം എന്നും സീമ പറയുന്നു. എന്റെ ചുറ്റുമുള്ള മലയാളി നഴ്സിംഗ് സമൂഹത്തിന് അത്തരം നിര്‍ദ്ദേശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സീമ എപ്പോഴും സന്നദ്ധമാണ്. അതിന്റെ ഭാഗമായി പല സെമിനാറുകള്‍, നഴ്സിംഗ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ സീമ തന്റെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും ഷെയര്‍ ചെയ്യാറുണ്ട്.  
മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറും ഫ്രണ്ട്സ് ക്ലബിന്റെ ചെയര്‍മാനുമായ ജിജു സൈമണ്‍ ആണ് സീമയുടെ ഭര്‍ത്താവ്. ലെവല്‍ ടു ക്രിക്കറ്റ് കോച്ചും മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ വോളണ്ടിയറി കോച്ചും ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമായ ലങ്കന്‍ഷെയര്‍ ലയണ്‍സിനായി വോളണ്ടിയറി ഫിസിയോ തെറാപ്പിസ്റ്റും കൂടിയാണ് ജിജു സൈമണ്‍. ജെരൊന്‍, ജിയ എന്നിവരാണ് മക്കള്‍. നാട്ടില്‍ പത്തനംതിട്ട സ്വദേശിയാണ് സീമ. 

വ്യത്യസ്ത ചിന്തകളും ആശയങ്ങളുമായി യുകെ മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന സീമ കൂടുതല്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു എന്ന് ഏതൊരാളും അംഗീകരിക്കും. അതിനാല്‍ പോയ വര്‍ഷത്തെ മികച്ച നഴ്സുമാരെ തേടുമ്പോള്‍ സീമ അവര്‍ക്കിടയില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയാണ്. വര്‍ഷങ്ങള്‍ നീണ്ട അധ്വാനവും ലക്ഷ്യ പൂര്‍ത്തിക്കായി നടത്തിയ ശ്രമവും വായനക്കാരുടെ ഇഷ്ടം വോട്ടായി തന്നോടൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സീമ. സീമയുടെ നേട്ടങ്ങളും കണ്ടെത്തലുകളും ഇനിയും ഉണ്ടാവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്‍കാം സീമയ്ക്ക് ഒരു വോട്ട്.
 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category