1 GBP = 87.50 INR                       

BREAKING NEWS

ബക്കിംഗ്ഹാം പാലസില്‍ എത്തിയാലും ട്രംപിനെ കാണാന്‍ മേഗന്‍ എത്തില്ല; ട്രംപ് വിരുദ്ധയായ മേഗന് രക്ഷപ്പെടാന്‍ പ്രസവാവധി തുണയായെത്തും; മേഗന്റെ ട്രംപ് വിരോധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

യുഎസ് പ്രസിഡന്റ് ജൂലൈയില്‍ യുകെ സന്ദര്‍ശിക്കുന്ന വേളയില്‍ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍ അദ്ദേഹത്തെ കാണാതെ ഒഴിഞ്ഞ് മാറുമെന്ന് റിപ്പോര്‍ട്ട്. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപും ഭാര്യ മെലാനിയയും ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിയടക്കമുള്ള രാജകുടുംബാംഗങ്ങളെ കാണുന്ന വേളയില്‍ മേഗന്‍ ട്രംപിനെ കാണാതെ മുങ്ങുമെന്നാണ് സൂചന. നേരത്തെ തന്നെ ട്രംപ് വിരുദ്ധയായ മേഗന്‍ പ്രസവാവധിയുടെ പേരില്‍ രക്ഷപ്പെടുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  യുഎസ് ഇലക്ഷന്‍ സമയത്ത് ട്രംപിനെ എതിര്‍ക്കുകയും എതിര്‍ സ്ഥാനാര്‍ത്ഥി ഹില്ലാരി ക്ലിന്റനെ പിന്തുണയ്ക്കുകയും ചെയ്തത മേഗന്റെ നിലപാട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മേഗന്റെ ട്രംപ് വിരോധം വീണ്ടും ചര്‍ച്ചയാകുകയാണ്.

ട്രംപ് വരുമ്പോള്‍ മേഗന്‍ പ്രസവാവധിയുടെ പേര് പറഞ്ഞ് കൊട്ടാരത്തില്‍ നിന്നും മുങ്ങുമെന്ന സൂചന നല്‍കിയിരിക്കുന്നത് ഒരു റോയല്‍ എക്സ്പര്‍ട്ടാണ്. ഇക്കാരണത്താല്‍ മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനത്തിടിയില്‍ മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളെ ട്രംപ് കാണുമെങ്കിലും മേഗന്‍ അതില്‍ നിന്നുമൊഴിഞ്ഞ് മാറുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ട്രംപിനെ ഏതൊക്കെ രാജകുടുംബങ്ങളാണ് കാണുകയെന്ന് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്നാണ് ബക്കിംഗ്ഹാം പാലസ് പറയുന്നത്. എന്നാല്‍ രാജ്ഞി ട്രംപിനെയും പത്നിയെയും കൊട്ടാരത്തില്‍ സ്വീകരിക്കുമെന്ന് കൊട്ടാരം വക്താവ് സ്ഥിരീകരിക്കുന്നുണ്ട്.

സ്യൂട്സ് അഭിനേത്രിയെന്ന നിലയില്‍ തിളങ്ങിയിരുന്ന മേഗന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയില്‍ ട്രംപിനെതിരെ കടുത്ത പ്രചാരണമായിരുന്നു നടത്തിയിരുന്നത്. ഹില്ലാരി ഒരു സ്ത്രീയായതിനാല്‍ മാത്രമല്ല താന്‍ ഹില്ലാരിയെ പിന്തുണയ്ക്കുന്നതെന്നും മറിച്ച്  ട്രംപിന്റെ നയങ്ങളോട് ഒരിക്കലും യോജിക്കാന്‍ സാധിക്കാത്തതിനാലുമാണെന്നാണ് അന്ന് മേഗന്‍ വെളിപ്പെടുത്തിയിരുന്നത്. പ്രസവാവധിയില്‍ പോകുന്നതിനാലാണ് മേഗന്‍ ട്രംപിനെ കാണാതെ പോകുന്നതെന്നാണ് മറ്റൊരു രാജകീയ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്.

യുകെയും യുഎസും തമ്മിലുള്ള പ്രത്യേക ബന്ധം കാരണമാണ് ട്രംപ് കൊട്ടാരത്തിലെത്തുന്നതെന്നും ഈ വേളയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വമല്ല പരിഗണിക്കേണ്ടതെന്നുമാണ് റോയല്‍ എക്സ്പര്‍ട്ടായ ഡന്‍കന്‍ ലാര്‍കോംബ് പ്രതികരിച്ചിരിക്കുന്നത്. കാര്യങ്ങള്‍ നേരത്തെയുള്ളതിനേക്കാളും മാറിയിരിക്കുന്നതിനാല്‍ ട്രംപിനോട് മേഗനുള്ള മുന്‍ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അടിസ്ഥാനപരമായി അമേരിക്കക്കാരിയായ മേഗനെ വിവാഹം കഴിച്ച ഹാരി കൊട്ടാരം ട്രംപിന് നല്‍കുന്ന വിരുന്നില്‍ പങ്കെടുത്തേക്കാമെന്നും  ലാര്‍കോംബ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

2017 ല്‍ വൈറ്റ് ഹൗസില്‍ ചെന്ന് തെരേസ ട്രംപിനെ കാണുകയും യുകെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ അദ്ദേഹത്തിന് യുകെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല.  കുടിയേറ്റ വിരുദ്ധ നിലപാടുകളെടുത്തതിന്റെ പേരില്‍ ട്രംപ് യുകെ സന്ദര്‍ശിക്കുന്നതിനെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അടക്കം നിരവധി പേര്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. ഇതും ട്രംപിന്‍രെ സന്ദര്‍ശനത്തിന് ഒരു പരിധി വരെ തടസം സൃഷ്ടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category