1 GBP = 87.90 INR                       

BREAKING NEWS

പടനായകന് വിട നല്‍കി ഓക്‌സ് ഫോര്‍ഡ്; കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ.എം മാണി സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

ഓക്‌സ് ഫോര്‍ഡ്: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ.എം മാണി സാറിന്റെ വിയോഗത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജു മാത്യുവിന്റേയും, ബോബി മാത്യുവിന്റേയും, രൂപേഷ് ജോണിന്റെയും നേതൃത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ കൂടിയ അനുശോചന യോഗത്തില്‍ നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. 54 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ പല റെക്കോര്‍ഡുകള്‍ക്കും ഉടമയായ അദ്ദേഹം കേരള രാഷ്ട്രീയത്തിലെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെയും ഒരു മാതൃകയാണെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരള കോണ്‍ഗ്രസ്സിനും, കേരള രാഷ്ട്രീയത്തിനും ഒരിക്കലും നികത്താനാവാത്ത ഒരു നഷ്ടമാണെന്നും സ്വാഗത പ്രസംഗത്തില്‍ ബോബി മാത്യു അനുസ്മരിച്ചു.

ഒട്ടേറെ നിയമ നിര്‍മ്മാണങ്ങളുടെ ഉപഞ്ജാതാവായ അദ്ദേഹത്തിന് 2012-ല്‍ ഓക്സ്‌ഫോര്‍ഡില്‍ ഒരു സ്വീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ നേടിത്തരുന്ന വിദേശ നാണ്യം കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും അതുവഴി നാടിന്റെ സമ്പത് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം സംസാരിക്കുകയുണ്ടായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും നന്മ ലക്ഷ്യ മാക്കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹമെന്നും, വെളിച്ച വിപ്ലവവും, കര്‍ഷകത്തൊഴിലാളി പെന്‍ഷനും, കാരുണ്യ ലോട്ടറിയും, അതിന്റെ ചെറിയ ഉദാഹരണങ്ങളാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങള്‍ കേരളമുള്ള കാലത്തോളം അനുസ്മരിക്കപ്പെടുമെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സന്തോഷ് ജോസഫ്, പ്രമോദ് കുമരകം,  ജോബി ജോണ്‍, സതീഷ് കുമാര്‍, മൈക്കിള്‍ പികെ, ജോമോന്‍ സ്റ്റീഫന്‍, സജി തെക്കേക്കര എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.

കര്‍ഷകരാണ് നാടിന്റെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കാലത്തിനു മുമ്പേ സഞ്ചരിച്ചു കൊണ്ട് അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം ആവിഷ്‌കരിച്ച് കര്‍ഷക ജനതയോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു. അതു വഴി സാധാരണക്കാരന്റെയും, കര്‍ഷകന്റേയും, കര്‍ഷകത്തൊഴിലാളികളുടെയും ആശയും, ആവേശവും, പ്രതീക്ഷയുമായി അദ്ദേഹം മാറിയെന്നും നന്ദി പ്രസംഗത്തില്‍ ബിജു മാത്യു അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് യോഗം അവസാനിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category