1 GBP = 87.80 INR                       

BREAKING NEWS

പോടീ പന്നീ... നിന്റെ പണി നോക്കടീ... നിന്നെ ബോധിപ്പിക്കാന്‍ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വര്‍ത്തമാനം പറയേണ്ട; നിന്നോട് ഇഷ്ടമില്ലെങ്കില്‍ ആ ഇഷ്ടമില്ലായ്മ പറയാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല; അതിന് മുമ്പ് അങ്ങനെ പറയിക്കാന്‍ നീ ശ്രമിക്കേണ്ട; നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിലാക്കിയത് ഈ ഫോണ്‍ സംഭാഷണം; സത്യന്റെ രാജി പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം; ചങ്ങരംകുളത്ത് ചര്‍ച്ചയാകുന്ന ഓഡിയോ നിഷേധിച്ച് സിപിഎം നേതാവ്

Britishmalayali
kz´wteJI³

ചങ്ങരംകുളം: വനിതാ പഞ്ചായത്തംഗം ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തെത്തുടര്‍ന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സിപിഎം. ജില്ലാകമ്മിറ്റിയംഗം കൂടിയാണ് രാജിവച്ച ടി. സത്യന്‍. ഫോണ്‍ വിവാദത്തിലുള്‍പ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി യുഡിഎഫും അറിയിച്ചു. ഈ വിവാദ ഫോണ്‍ സംഭാഷണം മറുനാടനും ലഭിച്ചു. ഈ സംഭാഷണം സംസാരിക്കുന്നവര്‍ തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സംഭാഷണം സത്യന്റേതാണെന്ന് വ്യക്തമാകാന്‍ ഫോറന്‍സിക് പരിശോധന നടക്കേണ്ടി വരും. വിഷയത്തില്‍ സത്യന്‍ പൊലീസിന് പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരും.

ഫോണ്‍ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: ഞാന് ഇപ്പോള്‍ വേറൊരാളുമായി ഇഷ്ടത്തിലാണ്. ഇഷ്ടത്തിലാണെങ്കില്‍ എനിക്ക് താങ്കളെക്കാള്‍ ഇഷ്ടം... ആണ്. ആ ഇഷ്ടം എനിക്ക് ഒരുപാട് സന്തോഷം പ്രധാനം ചെയ്യുന്നു. ഒരു ശതമാനം ശല്യപ്പെടുത്തില്ല. അതെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ഞാന്‍ കാത്ത് നില്‍ക്കും. താങ്കള്‍ അവര്‍ക്ക് കൊടുത്തതല്ല. താങ്കള്‍ എനിക്ക് തന്നതാണ്. നിന്നെക്കാള്‍ എനിക്ക് വേറൊരാളോട് ഇഷ്ടം ഇല്ല എന്നും പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു. പോടീ പന്നീ... നിന്റെ പണി നോക്കടീ...നിന്നെ ബോധിപ്പിക്കാന്‍ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വര്‍ത്തമാനം പറയേണ്ടെന്നെല്ലാം പ്രചരിക്കുന്ന ഓഡിയോയിലുണ്ട്.

നിന്നോട് ഇഷ്ടമില്ലെങ്കില്‍ ആ ഇഷ്ടമില്ലായ്മ പറയാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതിന് മുമ്പ് അങ്ങനെ പറയിക്കാന്‍ നീ ശ്രമിക്കേണ്ടെന്നും പ്രചരിക്കുന്ന ഓഡിയോയിലെ പുരുഷ ശബ്ദം പറയുന്നു. ചോദ്യം ചോദിക്കുമ്പോള്‍ പ്രഷര്‍ കൂടുന്ന് ശരിയല്ല.... എന്താ മിണ്ടാട്ടം പോയോ... ഇപ്പോള്‍ എന്നോട് മാത്രമേ ഇഷ്ടമുള്ളൂ അല്ല എന്നാണ് സ്ത്രീയുടെ ചോദ്യം. ജീവിതത്തില്‍ അങ്ങനെയേ ഉണ്ടാകൂ.. എന്റെ ജീവിതത്തിന് അകത്ത് ഇഷ്ടവും സംതൃപ്തിയും എല്ലാം അടിയരവിട്ട് പറയാമെന്നും വിശദീകരിക്കുന്നു. ചാറ്റിങ് മതിയാക്കൂ.. എല്ലാം എനിക്ക് അറിയാമെന്ന പ്രകോപനമാണ് സ്ത്രീ ശബ്ദം തിരിച്ചു നടത്തുന്നത്.-ഇങ്ങനെ പുരോഗമിക്കുന്ന ഫോണ്‍ സംഭാഷണമാണ് സത്യന് വിനയാകുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യന്‍ കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നരവര്‍ഷം മുമ്പാണ് ടി. സത്യന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്.

ചങ്ങരംകുളം: ടി. സത്യനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടോയെന്ന് പാര്‍ട്ടി അടിയന്തരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം. എടപ്പാള്‍ ഏരിയാകമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സത്യനും പ്രതികരിച്ചു. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ചതുപോലെ ഉപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളും പ്രചാരണങ്ങളും നിഷേധിക്കുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെതിരേ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടി. സത്യന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category