1 GBP = 87.50 INR                       

BREAKING NEWS

വെറും 21 കിലോ മാത്രം ഭാരം വെച്ച് ട്രാക്കില്‍ നഗ്‌നപാദയായി ഓടി ആദ്യ നേട്ടം കൊയ്തു; ഇല്ലായ്മയോടു പടവെട്ടി ട്രാക്കില്‍ മിന്നല്‍ പോരാട്ടം കാഴ്ച്ച വച്ച വേഗതയുടെ 'ചിത്രശലഭത്തിന്' രാജ്യത്തിന്റെ നിറകയ്യടി; ജോലിയെന്ന സ്വപ്നം റെയില്‍വേയിലെ ക്ലാര്‍ക്ക് എന്ന പദവി വഴി സ്വന്തമായെങ്കിലും തന്നെ വളര്‍ത്തിയ ട്രാക്കിനെ അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു; ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കം സ്വന്തമാക്കിയ പി.യു ചിത്രയെന്ന പടക്കുതിര ഇനിയും കുതിക്കും

Britishmalayali
kz´wteJI³

 

ദോഹ: വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ട്രാക്കില്‍ വേഗതയുടെ അഗ്‌നിയായി ജ്വലിച്ചപ്പോള്‍ മലയാളക്കരയില്‍ നിന്നും ഭാരതത്തിന്റെ അഭിമാനമായി മാറിയ പി.യു ചിത്രയെന്ന മിടുമിടുക്കി ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കമാണ് നേടിയത്. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്ത ചിത്ര ഒന്നാം സ്ഥാനം കരങ്ങളില്‍ ഉയര്‍ത്തി ഇന്ത്യയ്ക്കായി ഒരു സ്വര്‍ണ മെഡല്‍ കൂടി നേടിയിരിക്കുന്നു. അവസാന മുന്നൂറ് മീറ്ററിലെ കുതിപ്പ് വഴി ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയ ചിത്രയ്ക്ക് ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4: 13:58 സെക്കണ്ട് എന്ന റെക്കോര്‍ഡ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് മാത്രമായിരുന്നു ഒരു ചെറിയ കുറവ്.

എന്നാല്‍ പോരാട്ട വീര്യത്തിന്റെ തീച്ചൂളയില്‍ ചിത്ര നേടിയെടുത്ത സ്വര്‍ണത്തിന് ചെങ്കനലിന്റെ തിളക്കമുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ചിത്രയെന്ന കൊച്ചുമിടുക്കിയുടെ ജീവിതം തന്നെ നോക്കിയാല്‍ നിലനില്‍പിനായുള്ള ഓട്ടമായിരുന്നു ഓരോ ദിനവും താരം നടത്തിയിരുന്നത്.

പതിനൊന്ന് വര്‍ഷം മുന്‍പാണ് ചിത്രയെന്ന ട്രാക്കിലെ മിന്നല്‍ പിണരിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 2008 നവംബര്‍ 27ന് മുട്ടികുളങ്ങര കെ.എ.പി മൈതാനത്ത് നടന്ന റവന്യു ജില്ലാ സ്‌കൂള്‍ മീറ്റിലാണ് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആ പെണ്‍കുട്ടി ട്രാക്കില്‍ വിസ്മയം തീര്‍ത്തത്. 1500 മീറ്ററില്‍ പറളിയുടെ അന്തര്‍ദേശീയ താരം വി.വി ശോഭയെ വിസ്മയിപ്പിക്കുന്ന വേഗം കൊണ്ട് തോല്‍പിച്ച ആ നാലരയടി ഉയരക്കാരിക്ക് നിറ കണ്ണുകളോടെ അന്ന് മലയാളക്കര കൈയടി നല്‍കി. 3000 മീറ്ററിലും 800 മീറ്ററിലും വിജയം കൊയ്ത ശോഭ അന്ന് 1500 മീറ്റര്‍ മത്സരത്തിന്റെ ആദ്യ ലാപിലും മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം ലാപു മുതല്‍ വീറോടെ മുന്നേറിയ ആ മെലിഞ്ഞ പെണ്‍കുട്ടിയെ കാണികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ സെക്കണ്ട് മുതലുള്ള കരഘോഷങ്ങള്‍ അവളുടെ മുന്നേറ്റത്തിന് ഇന്ധനമായി മാറി.
ട്രാക്കില്‍ മിന്നല്‍പിണരിനെ തോല്‍പിക്കുന്ന വേഗത്തില്‍ അവള്‍ പാഞ്ഞു. മുന്നിലുള്ളത് മത്സരമല്ല താന്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതമാണ് എന്ന ചിന്തയില്‍ പാഞ്ഞ ചിത്ര തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച വിജയ നിമിഷത്തെ അന്ന് സൃഷ്ടിച്ചെടുത്തു. വെറും 21 കിലോ മാത്രം ഭാരമുണ്ടായിരുന്ന ആ 22കാരിക്ക് സ്പൈക്ക് ധരിക്കാന്‍ സാധിച്ചിരുന്നില്ല. നഗ്‌നപാദയായി ഓടിയ ആ പാച്ചില്‍ വെറുതേയായില്ല. കായിക ലോകത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആ ചിത്രശലഭം പറന്നുയരുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിന് മുന്‍പ് ചിത്രയെ വാര്‍ത്തകളില്‍ നിറച്ച മത്സരമായിരുന്നു 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്ക് മീറ്റ്.

മത്സരത്തിന്റെ ആരംഭം മുതല്‍ അഞ്ചാമതായിരുന്ന ചിത്ര മത്സരം അവസാനിക്കാന്‍ 200 മീറ്റര്‍ മാത്രം ദൂരം മുന്നില്‍ നിന്ന വേളയില്‍ മിന്നല്‍ പിണര്‍ തോല്‍ക്കുന്ന വേഗതയില്‍ ട്രാക്കില്‍ പാഞ്ഞു. രണ്ടാമത്തെ രാജ്യാന്തര സ്വര്‍ണം നേടി ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിന് യോഗ്യത നേടിയ ആ വിജയ നിമിഷം ഇന്നും കായിക പ്രേമികള്‍ മറന്നിട്ടില്ല. ബഹ്റൈനിന്റെയും ചൈനയുടേയും താരങ്ങളുടെ വരെ വേഗതയെ നിമിഷ നേരം കൊണ്ട് തോല്‍പിച്ച് മുന്നേറുന്ന ചിത്രയെന്ന പ്രതിഭ കടന്നു വന്ന വഴി കനലില്‍ തീര്‍ത്ത പാതയാണ്. മുണ്ടൂര്‍ ഹൈസ്‌കൂളില്‍ തന്റെ കായിക അദ്ധ്യാപകനായിരുന്നു എന്‍.എസ് സിജിന്റെ ശിക്ഷണത്തില്‍ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചിത്ര 2009 മുതല്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം 1,500ല്‍ സംസ്ഥാന, ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ ജേതാവാണ് ചിത്ര. 3,000, 5,000 മീറ്ററുകളിലും ജേതാവാണ്.
2013ലെ ഏഷ്യന്‍ സ്‌കൂള്‍ അത്ലറ്റിക്സില്‍ 1,500ല്‍ സ്വര്‍ണം, രണ്ടുതവണ അന്തര്‍ സര്‍വകലാശാലാ മീറ്റില്‍ ജേതാവ്, കഴിഞ്ഞ സാഫ് ഗെയിംസില്‍ സ്വര്‍ണം. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ തന്റെ ഏറ്റവുംമികച്ച സമയവുമായി (4മിനിറ്റ് 17.92 സെക്കന്‍ഡ്) സ്വര്‍ണവും നേടി. ചിത്രയുടെ വീട്ടിലേക്ക് നടപ്പുവഴി മാത്രമുള്ളപ്പോഴാണ് യു.പി.യില്‍ നടന്ന ദേശീയസ്‌കൂള്‍ മീറ്റില്‍ മികച്ചതാരത്തിനുള്ള നാനോ കാര്‍ ലഭിക്കുന്നത്. കാര്‍ നാട്ടിലെത്തുന്നതിനുമുമ്പേ നാട്ടുകാര്‍ചേര്‍ന്ന് അതിവേഗം റോഡ് നിര്‍മ്മിച്ചിരുന്നു. സ്ഥലം എംഎല്‍എ.യായ വി എസ്. അച്യുതാനന്ദന്‍ റോഡിന് പണവും അനുവദിച്ചിരുന്നു.

കൂലിപ്പണിയെടുത്ത് തന്നെ പോറ്റി വളര്‍ത്തിയ അച്ഛനമ്മമാര്‍
വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും ചിത്ര ഇപ്പോഴും സ്മരിക്കുന്നത് തന്റെ അച്ഛനമ്മമാരുടെ കഷ്ടപ്പാടാണ്. വിജയത്തിന്റെ കൊടുമുടി കീഴടക്കുമ്പോഴും അതിന്റെ തിളക്കം മുഴുവനും അവര്‍ക്ക് സമര്‍പ്പിക്കുകയാണ് താരം. പ്രോത്സാഹനത്തോടൊപ്പം മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണ് മകള്‍ക്ക് വേണ്ടതെന്ന തിരിച്ചറിവ് മാതാപിതാക്കളെ ഒരുകാലത്ത് ആശങ്കപ്പെടുത്തിയിരുന്നത് എന്ന കാര്യം നാം മാധ്യമങ്ങളിലൂടെ മുന്‍പ് നിറകണ്ണുകളോടെ വായിച്ച വാര്‍ത്തകളാണ്.

2017ല്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ ഷിപ്പില്‍ 44 വര്‍ഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞപ്പോള്‍ അതില്‍ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്. മകളുടെ മുഖം ടിവിയില്‍ തെളിഞ്ഞപ്പോള്‍ ആ അമ്മയുടെ ഉള്ളു പിടഞ്ഞു. അന്ന് ആ അമ്മയുടെ കരച്ചിലിനൊപ്പം മലയാളക്കരയും തേങ്ങിയിരുന്നു. കൂലിപ്പണിക്കാരായ അച്ഛനമ്മമാര്‍ മകള്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍ മത്സരിച്ചപ്പോള്‍ ഒഡീഷയിലെ കലിംഗത്തില്‍ ഈ പാലക്കാട്ടുകാരി അന്ന് നടത്തിയത് യഥാര്‍ത്ഥത്തില്‍ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാന്‍. ഒന്നും ഇല്ലായ്മയില്‍ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി.
1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്രയുടെ സ്വര്‍ണ മെഡല്‍ നേട്ടം ഇതാദ്യമായല്ല. കേരള സംസ്ഥാന സ്‌കൂള്‍ കായിക മേളയിലും ദേശിയ സ്‌കൂള്‍ കായിക മേളയിലുമായി മുന്‍പ് ആറ് വട്ടം സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. സ്‌കൂള്‍ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സര്‍ക്കാരും കേരള സര്‍ക്കാരും നാനോ കാര്‍ സമ്മാനമായി നല്‍കിയും ചിത്രയെ ആദരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമത്തെയാളാണ് ചിത്ര.

ജോലിയെന്ന സ്വപ്നം പൂവണിഞ്ഞത് റെയില്‍വേയിലെ നിയമനത്തിലൂടെ
കായികതാരം പി.യു. ചിത്ര ഇനി റെയില്‍വേ ജീവനക്കാരിയായി എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് കേരളം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കേട്ടത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായിട്ടായിരുന്നു ചിത്രയുടെ നിയമനം. നിയമനോത്തരവ് ഡി.ആര്‍.എം. പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് കൈമാറി. ഇതിനിടെ ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ അഭിനന്ദനവുമായെത്തിയിരുന്നു.

കേരളത്തിനും രാജ്യത്തിനും വേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടും ഏറെക്കാലമായി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സ്‌കൂള്‍ അത്ലറ്റിക് മീറ്റിലൂടെ കായികരംഗത്ത് ശ്രദ്ധനേടിയ ചിത്ര പടിപടിയായി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലം നേടി.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍  1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡിലാണ് മലയാളിതാരം ദൂരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യന്‍ഷിപ്പിനും ചിത്ര യോഗ്യത നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category