1 GBP = 87.30 INR                       

BREAKING NEWS

കായികാധ്വാനമില്ലാതെയും ശരീരഭാരം കുറയ്ക്കാം; ഭക്ഷണശീലത്തിലെ ചില 'ചെപ്പടി' വിദ്യകള്‍ വച്ച് കൊഴുപ്പ് കുറയ്ക്കാമെന്ന് വിദഗ്ധര്‍; ബ്രോക്കോളി കഴിക്കുകയും ഭക്ഷണത്തില്‍ കറുവാപട്ട ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കിട്ടുന്ന ഫലത്തെ പറ്റി അറിയണേ; ആരോഗ്യകരമായ 'ഉപവാസം' എപ്രകാരം ഗുണം ചെയ്യുമെന്നും അറിഞ്ഞിരിക്കാം

Britishmalayali
kz´wteJI³

രീരത്തിന്റെ ഭാരം കുറയ്ക്കണമെന്ന് കരുതുന്നവര്‍ ഒട്ടും കുറവല്ല. അതിനായി ജിമ്മില്‍ പോവുകയും എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങളും വാങ്ങി കാശു കളയുന്നവരാണ് മിക്കവരും. ഇത്രയൊക്കെ കഷ്ടപെട്ടിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് മിക്കവരുടേയും പരാതി. എന്നാല്‍ ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണവും തടി കുറയ്ക്കണമെന്ന് കരുതുന്നവര്‍ കഴിക്കേണ്ട ഭക്ഷണത്തെ പറ്റിയും വിവരിക്കുകയാണ് യുകെയിലെ വിദഗ്ദ്ധര്‍. ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ വലിച്ചെടുക്കാന്‍ ശേഷിയുള്ള ഒന്നാണ് ബ്രോക്കോളി എന്ന് പറയുന്നത്.

ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നതാണ് മിക്കവരിലും കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുമ്പോഴും അഥവാ അത് മാറ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ അല്‍പം ബ്രോക്കോളി കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയമാണ് കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ ഗ്ലൈക്കാമിക്ക് കണ്‍ട്രോളിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയില്‍ നില നിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് കറുവാപട്ട ഉപയോഗിക്കണം എന്നത്. കഞ്ഞിയടക്കമുള്ള വിഭവങ്ങളില്‍ അല്‍പം കറുവാപട്ട ഉപയോഗിക്കുന്നതുകൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വിദേശ രാജ്യങ്ങളിലെ വിഭവങ്ങളില്‍ മിക്കതിലും ആളുകള്‍ കറുവാപട്ട ഉപയോഗിക്കാറുണ്ട്. ക്രോമിയം അടങ്ങിയ ഭക്ഷണമാണ് പ്രായമുള്ള ആളുകളിലും കൊഴുപ്പ് ഇല്ലാതാക്കാന്‍ നല്ലതെന്നും വിദഗ്ദ്ധര്‍ പറയുന്നു. പരുഷന്മാര്‍ക്കാണെങ്കില്‍ 35 മൈക്രോഗ്രാം ക്രോമിയവും സ്ത്രീകള്‍ക്കാണെങ്കില്‍ 25 മൈക്രോഗ്രാം ക്രോമിയവും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തുന്നതാണ് ഉത്തമം. എന്നാല്‍ 50 കഴിഞ്ഞ പുരുഷന്മാരിലും സ്ത്രീകളിലും ഇത് 30 മൈക്രോഗ്രാമും 20 മൈക്രോഗ്രാമും വീതമാണ് നല്ലത്. ഇടവിട്ടുള്ള ഉപവാസവും കൊഴുപ്പ് കുറയ്ക്കുന്നതിന് ഏറെ നല്ലതാണെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഒന്നാണ്.

താരങ്ങളായ ബിയോണ്‍സും, ലിവ് ടൈലറും, ഹഗ് ജാക്ക്മാനും അടക്കമുള്ളവര്‍ തങ്ങളുടെ ശരീര സൗന്ദര്യം കാക്കുന്നത് ഇങ്ങനെയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാത്രി എട്ടു മണിയോടെ അത്താഴം കഴിക്കുന്ന ഒരാള്‍ പിറ്റേന്ന് രാവിലെ 10 മണിക്കാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ ഫാസ്റ്റിങ്ങാണ് ലഭിക്കുക. ഇത്തരത്തില്‍ ഭക്ഷണ ക്രമീകരണം നടത്തുന്നവരില്‍ കൊഴുപ്പ് കുറഞ്ഞ് ശരീരത്തിന്റെ ഭംഗി വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ചെറുപ്പം നില നിര്‍ത്താന്‍ ഏറെ സഹായകരമാണെന്നും ഓര്‍ക്കുക. പിന്നീട് പ്രധാനമായും ഓര്‍ക്കേണ്ടത് വെള്ളത്തിന്റെ ഉപയോഗമാണ്. ശുദ്ധജലം മികച്ച അളവില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം അടക്കമുള്ളവയ്ക്കും ഏറെ പ്രധാനമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category