1 GBP = 87.80 INR                       

BREAKING NEWS

പരമശിവന്റേ വേഷംകെട്ടിയ ആള്‍ കാളപ്പുറത്തേറി അനുഗ്രഹം ചൊരിയാനെത്തി; ചുറ്റമുള്ള ആള്‍ക്കൂട്ടത്തെ കണ്ട് വിറളിപിടിച്ച കാള ഭക്തര്‍ക്കിടയിലേക്ക് കാലുപൊക്കിച്ചാടി എത്തി; ചവിട്ടേറ്റ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്: ഡല്‍ഹി ക്ഷേത്രത്തിലെ ആരാധനാ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോക മാധ്യമങ്ങളില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹിന്ദു ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം പാശ്ചാത്യ ലോകത്തിന് എപ്പോഴും കൗതുകം ഉയര്‍ത്തുന്ന വാര്‍ത്തയാണ്. ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിലെ ആരാധനയ്ക്കിടെ കാള ഇടഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയ സംഭവമാണ്. നടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കാളയുടെ പുറത്തേറി പരമശിവന്റെ വേളത്തില്‍ ആള്‍ എഴുന്നെള്ളുമ്പോള്‍ അനുഗ്രഹം തേടി എത്തിയവരായിരുന്നു സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവര്‍.

കാള വരുന്നതിന് ചുറ്റുമായി ഇരിക്കുകയായിരുന്നു ഇവര്‍ ഇതിനിടെ കാള ഇടഞ്ഞു. തുടര്‍ന്ന്, കാലുപൊക്കി തൊഴിച്ചു കൊണ്ട് ചുറ്റും നിന്ന ആള്‍കൂട്ടത്തിലേക്ക് കാള ഇരച്ചു കയറുകയായിരുന്നു. ചുറ്റും കൂടിയിരുന്ന സ്ത്രീകളുടെ നടക്കിലേക്ക് കാള പാഞ്ഞു കയറിയതോടെ പിഞ്ചു കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കാള ഇടഞ്ഞതു കണ്ട് ഒരു സ്ത്രീ കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ടുപോയി. വീഡിയോയില്‍ കുഞ്ഞിനെ ചവിട്ടി ചവിട്ടിയില്ലെന്ന വിധത്തിലാണ് കാള കടന്നു പോകുന്നത്.

ചുറ്റുമുള്ള മ്യൂസിക്കും ചൂടും തുണികൊണ്ടു മറച്ചതും എല്ലാം കൂടിയായപ്പോഴാണ് കാള ഇടഞ്ഞത്. കാള ഇടഞ്ഞതിനെ തുടര്‍ന്ന് മറ്റ് പരിപാടികള്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോ സൈബര്‍ ലോകത്ത് വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category