1 GBP = 87.50 INR                       

BREAKING NEWS

12000 കോടിക്ക് മേല്‍ സ്ഥിര നിക്ഷേപവുമായി തിരുപ്പതി ദേവസ്വം; പ്രതിവര്‍ഷം രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കിടേശ്വര ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം 3100 കോടി; ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശയായി ലഭിക്കുന്നത് 845 കോടി; വെങ്കിടേശ്വര ക്ഷേത്രത്തിനായി ഭക്തരില്‍ നിന്നും ലഭിച്ചത് 8.7 ടണ്‍ സ്വര്‍ണം

Britishmalayali
kz´wteJI³

തിരുപ്പതി: സര്‍വ്വ ഐശ്വര്യങ്ങളുടേയും പ്രതീകമായി നിലകൊള്ളുന്ന നമ്മുടെ രാജ്യത്തെ ക്ഷേത്രങ്ങള്‍ക്ക് ദിനം പ്രതി സമ്പത്ത് വര്‍ധിക്കുകയാണെന്ന് നമുക്കറിയാം. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും കൗതുകകരമായ വാര്‍ത്തയാണ് തിരുപ്പതി ദേവസ്വം അധികൃതര്‍ പുറത്ത് വിടുന്നത്. വിവിധ ബാങ്കുകളിലായി 12,000 കോടിയിലധികം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതര്‍ അറിയിച്ചത്.

വാര്‍ഷികക്കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക. ഓരോ വര്‍ഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വര ക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം 3100 കോടി രൂപയോളമാണ്.

ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ കാണിക്കയായി നല്‍കിയ 8.7 ടണ്‍ കിലോ സ്വര്‍ണത്തില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അടുത്തിടെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

ദര്‍ശനത്തിനായി എത്തുന്നത് ലക്ഷങ്ങള്‍

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു ദുരന്തം സംഭവിക്കുമെന്നും ഒരു വിശ്വാസമുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്.

പുലര്‍ച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.


വെങ്കിടേശ്വര ദര്‍ശന ഫലങ്ങളാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദര്‍ശനം ഉത്തമമാണ്.ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവര്‍ തിരുപ്പതി ദര്‍ശനം നടത്തിയാല്‍ ദുരിത ശാന്തി ലഭിക്കും. അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കും.

നാഗദോഷങ്ങളെല്ലാം തീര്‍ക്കുന്ന തിരുപ്പതിദര്‍ശനം രാഹുകേതു ദോഷനിവാരണത്തിനും ഉത്തമത്രേ.ഭഗവാന്‍ പ്രസാദിച്ചാല്‍ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും. കലിയുഗദുരിതങ്ങളില്‍ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാര്‍ഗ്ഗമാണ് തിരുപ്പതിദര്‍ശനം

തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. 'ഞാനെന്ന ഭാവം ഇല്ലാതാക്കുക' എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.കാണിക്കയര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വേണം കാണിക്കയര്‍പ്പിക്കാന്‍. ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കില്‍ നമ്മള്‍ അറിയാതെ തന്നെ വേഗത്തില്‍ ഭഗവാന്‍ ദര്‍ശനം സാധ്യമാക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴില്‍തടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണ്. തിരുപ്പതി ദര്‍ശനവേളയില്‍ ഭഗവാന്റെ രൂപം മനസ്സില്‍ ധ്യാനിച്ച് 108 തവണ 'ഓം നമോ വെങ്കടേശായ' മന്ത്രം ജപിച്ചാല്‍ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളില്‍ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category