1 GBP = 87.50 INR                       

BREAKING NEWS

സൗദി തലവെട്ടിക്കൊന്നവരില്‍ 16ഉം 17ഉം വയസ്സില്‍ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരും; അമേരിക്കയിലേക്കും പോകാന്‍ വിസ റെഡിയായ മുജ്തബയെ വധശിക്ഷക്കിരയാക്കിയത് രാജകുടുംബത്തിനെതിരെയുള്ള പ്രക്ഷോഭം വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തതിന്! ഇന്ത്യന്‍ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ!

Britishmalayali
kz´wteJI³

റിയാദ്: എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പകരം വെക്കാന്‍ മറ്റൊന്ന് ഇല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിലെ പോലെ രാജഭരണം നിലനില്‍ക്കുന്ന രാജ്യത്തു നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ എന്തുകൊണ്ടും ഇന്ത്യന്‍ ജനാധിപത്യം സ്തുതിയായിരിക്കട്ടെ എന്നു പറയേണ്ടി തന്ന വരും. കഴിഞ്ഞ ദിവസമാണ് തീവ്രവാദ കുറ്റം ആരോപിച്ചു കൊണ്ടും സൗദി അറേബ്യ 37 പേരുടെ തലവെട്ടി പ്രദര്‍ശിപ്പിച്ചത്. ഈ സംഭവം ലോകത്തെ മുഴുവന്‍ നടക്കിയിട്ടുണ്ട്. ലോക മാധ്യമങ്ങളില്‍ മുഴുവന്‍ ഇതു സംബന്ധിച്ച വാര്‍ത്തയും വന്നു. ഇങ്ങനെ കിരാതമായ വിധത്തില്‍ തവവെട്ടി കൊലപ്പെടുത്തിയവരിര്‍ 16ഉം 17ഉം വയസ്സില്‍ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഡെയ്ലി മെയ്ല്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അമേരിക്കയില്‍ പുതുജീവിതം ആഗ്രഹിച്ചിരുന്ന കൗമാരക്കാരുടെ തലയാണ് അറുക്കപ്പെട്ടത്. യുഎസ്എയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ തുടര്‍പഠനം ആഗ്രഹിച്ച ആധുനിക കാഴ്ച്ചപ്പാടുള്ള മുജ്തബ അല്‍ സ്വീക്കാത്ത് എന്ന പതിനേഴുകാരും അബ്ദുള്‍ കരീം അല്‍ ഹവാജ് എന്നയാള്‍ 16ാം വയസില്‍ പിടിയിലായി തടവിലാക്കപ്പെട്ട ആളാണ്. ഇവരെയാണ് കസ്റ്റഡിയില്‍ വെച്ച് വളരെ ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

രാജകുടുംബത്തിനെതിരെ വാട്സ് ആപ്പില്‍ പോസ്റ്റിട്ടു എന്നത് അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇത് രാജ്യദ്രോഹമായി പരിഗണിച്ചു കൊണ്ടാണ് വധശിക്ഷ നടല്ലികാക്കിയതും. അന്താരാഷ്ട്ര നിയമ പ്രാകാരം 18 വയസില്‍ താഴെയുള്ളവരുടെ വധശിക്ഷ ഒരു കാരണ വശാലും അംഗീകരിക്കാനാകാത്ത കാര്യമാണ്. എന്നാല്‍, ഇതൊന്നും തടവിലാക്കപ്പെട്ട ഈ കൗമാരക്കാരുടെ കാര്യത്തില്‍ ബാധകമായില്ല. അബ്ദുള്‍ കരീം അല്‍ ഹവാജ് തീര്‍ത്തും സമാധാനപരമായ ഒരു പ്രക്ഷോഭത്തിന്റെ ചിത്രമായിരുന്നു വാട്സ് ആപ്പ് വഴി ഷെയര്‍ ചെയ്തത്. ഇതിന്റെ പേരില്‍ ഇവരുടെ തലയറുത്ത സംഭവം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിട്ടുണ്ട്.

ഇരുവരും തെറ്റു ചെയ്തു എന്നു വരുത്താന്‍ വേണ്ടി കസ്റ്റഡിയില്‍ വലിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഫറയുന്നത്. വിമാനത്താവളത്തില്‍ വച്ചാണ് അല്‍ ഹാവാജ് അറസ്റ്റു ചെയ്യപ്പെടുന്നത്. സൈബര്‍ കുറ്റമാണ് ഇയാള്‍ക്കെതിരെ ആദ്യം ചുമത്തിയത്. പിന്നീട് വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടുകാണ് സൗദി ചെയ്തത്. ഇതില്‍ രണ്ടുപേരുടെ തല കമ്പില്‍ക്കുത്തി പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യന്‍ ഭരണകൂടം അറിയിച്ചു.

കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയര്‍ത്തിയത്. സ്വന്തം പൗരന്മാര്‍ക്ക് തന്നെയാണ് സൗദി വധശിക്ഷ നല്‍കിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേര്‍തിരിവിനും പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വിധിയുടെ പകര്‍പ്പ് സര്‍ക്കാര്‍ അധീനതയിലുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ഏറെ പഴികേട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category