1 GBP = 87.50 INR                       

BREAKING NEWS

ശ്രീലങ്കയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംഭവത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ എന്തേ മൗനം പാലിച്ചു? രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ സിംഗപ്പൂരില്‍ ലങ്കന്‍ പ്രസിഡന്റ് അവധി ആഘോഷിച്ചത് ഉചിതമോ? ശ്രീലങ്കയുടെ കരള്‍ ഉരുക്കുന്ന ആക്രമണം അരങ്ങേറിയതിന് പിന്നാലെ ഉയരുന്ന ചോദ്യശരങ്ങള്‍ക്ക് ഉത്തരമില്ലാതെ ഭരണകൂടം

Britishmalayali
kz´wteJI³

ശ്രീലങ്ക എന്ന് കേള്‍ക്കുമ്പോള്‍ ആഹാ..ഒറ്റപ്പെട്ട ദ്വീപായി കിടക്കുന്ന ഒരു രാജ്യമെന്നാണ് പലര്‍ക്കും തോന്നുന്നതെങ്കില്‍ ഇന്ത്യയ്ക്ക് ഇത് ഒരു അയല്‍രാജ്യം മാത്രമല്ല. പരസ്പരം ഉള്ളറിയുന്ന സഹോദരങ്ങളെ പോലെയാണ് ഇരു രാജ്യങ്ങളും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനമുണ്ടാകുന്നതിന് മുന്‍പ് അതിനുള്ള സാധ്യത അവരെ ഓര്‍മ്മിപ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലങ്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ആക്രമണമുണ്ടാകുമെന്ന് കൃത്യമായി ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും അക്കാര്യത്തില്‍ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ലങ്ക പരാജയപ്പെട്ടു. സ്ഫോടന പരമ്പരയ്ക്ക് മൂന്നു മണിക്കൂര്‍ മുന്‍പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ക്ക് എന്തുകൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി പ്രതിരോധിക്കാന്‍ സാധിച്ചില്ല എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.

ഇന്ത്യയുമായി വലിയ ബന്ധം വച്ചു പുലര്‍ത്തുന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗേ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലേ എന്നും എന്തുകൊണ്ടാണ് താനിത് അറിഞ്ഞില്ലെന്ന് പ്രസിഡന്റും പറയുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍. 359 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അഞ്ഞൂറിലധികം ആളുകള്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പര അരങ്ങേറുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ശ്രീലങ്കന്‍ വാര്‍ത്താ വിതരണ മന്ത്രിയായ ഹരിന്‍ ഫെര്‍ണാണ്ടോയുടെ ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഒന്നായിരുന്നു.'ഈസ്റ്ററിന് ഇത്തവണ പള്ളിയില്‍ പോകേണ്ട എന്നാണ് എന്റെ പിതാവ് എന്നോടു പറഞ്ഞത്. എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടത്രെ.' എന്നായിരുന്നു ഹരിന്റെ ട്വീറ്റ്.

രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അവധിക്കാലം ആഘോഷിക്കുകയായിരുന്നു. അതും ആഡംബരത്തിന് പേരു കേട്ട സിംഗപ്പൂരില്‍. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേയ്ക്കും ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അധികാരത്തിന്റെ പേരില്‍ നടന്ന പിടിവിലകളും രാജ്യം മറന്നിട്ടില്ല. ശക്തമായ അഭിപ്രായ പോരാട്ടത്തില്‍ പ്രസിഡന്റിന് തോല്‍വി ഏല്‍ക്കേണ്ടി വന്നതിനും രാജ്യം സാക്ഷിയായി. അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സ്ഫോടന പരമ്പര രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത് എന്ന് ഓര്‍മ്മിക്കണം.

ശ്രീലങ്കയില്‍ പ്രധാനമന്ത്രിപദത്തില്‍ റെനില്‍ വിക്രമസിംഗെ 90 മാസം പിന്നിട്ടിരിക്കുന്നു. ഏഷ്യയിലെ കരുത്തനായ നേതാവ് എന്ന ഖ്യാതിയുമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് ഭീകരാക്രമണം. മറുവശത്ത് പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്ഷെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേക പ്രതിരോധത്തിന്റെ ചുമതലയിലായിരുന്നുവെങ്കില്‍ ഇത്തരമൊന്നു സംഭവിക്കില്ല എന്നാണ് രാജപക്ഷെ പറയുന്നത്. ഫൊന്‍സേകയുമായി അടുത്തബന്ധമില്ലാത്ത രാജപക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നത് അടുത്ത തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെന്നു നിശ്ചയം.

എല്‍ടിടിഇ കാലം മുതല്‍ മിലിട്ടറി ഇന്റലിജന്‍സില്‍ ശ്രീലങ്കയ്ക്കു വ്യക്തമായ മുന്‍പരിചയങ്ങളും മേല്‍ക്കയ്യും ഉള്ളതാണ്. എന്നാല്‍, 2009നു ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ക്കു പറ്റിയ വീഴ്ചയാണു സ്ഫോടനമെന്ന് മുന്‍ സൈനിക മേധാവിയും പാര്‍ലമെന്റ് അംഗവുമായ ശരത് ഫൊന്‍സേക പറയുന്നതും ഈ സമയത്ത് ഓര്‍ക്കേണ്ട ഒന്നാണ്. ശ്രീലങ്കയില്‍ അടുത്തകാലത്ത് കാന്‍ഡിയിലും മറ്റും മുസ്ലിംകളും ബുദ്ധമതക്കാരും തമ്മില്‍ പലവട്ടം സംഘര്‍ഷങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഏതാനുംപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇത്തരം സംഘര്‍ഷങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടത്. കാന്‍ഡിയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് നാഷനല്‍ തൗഹീദ് ജമാഅത്തിന്റെ പേര് ആദ്യം കേള്‍ക്കുന്നത്. ഇതില്‍നിന്ന് ആശയപരമായി ഭിന്നിച്ചു പോന്നവരാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യം അതിന്റെ ശക്തികേന്ദ്രങ്ങളില്‍ അവസാനിച്ചുവെന്നു കരുതുമ്പോഴാണ് ഏഷ്യയിലെ പുതിയ കേന്ദ്രങ്ങളിലേക്കു ഭീകരത വ്യാപിക്കുന്നതെന്നത് ഇന്ത്യയും പാശ്ചാത്യ ശക്തികളും ആശങ്കയോടെയാണു നോക്കുന്നത്.

ശ്രീലങ്കയെ ഞെട്ടിച്ച സ്പോടന പരമ്പരയുടെ സമയം ലോകത്തെ ഓര്‍മ്മിപ്പിക്കുകയാണ് കൊച്ചിക്കട സെന്റ് ആന്റണീസ് പള്ളിയുടെ പുറംചുമരിലെ വലിയ ക്ലോക്ക്. 8.45ന് നിലച്ചതാണ് ക്ലോക്ക്. ആദ്യ സഫോടനം നടന്ന ആ സമയത്ത് നഗരത്തിലെ സെന്റ് ആന്റണീസ് പള്ളിയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ മരിച്ചത് മുപ്പത്തഞ്ചോളം പേരാണ്.പള്ളിയും പരിസരവും കനത്ത പട്ടാളക്കാവലിലാണ്. കൊളംബോ തുറമുഖത്തോടു ചേര്‍ന്നുള്ള സെന്റ് ആന്റണീസ് പള്ളി എല്ലാ മതസ്ഥരുടെയും ആരാധനാലയമാണ്. തൊട്ടടുത്തുള്ള പൊന്നമ്പലേശ്വരം ശിവക്ഷേത്രത്തില്‍ തൊഴുത് പള്ളിയില്‍ക്കയറി പ്രാര്‍ത്ഥിച്ചു മടങ്ങുന്ന ജനതയാണ് ഇവിടെയുള്ളത്.

കൊച്ചിക്കാര്‍ തുറമുഖം വഴി വന്ന് കുടിയേറി കടകള്‍ തുടങ്ങിയതുകൊണ്ടാണ് ഈ സ്ഥലം കൊച്ചിക്കട എന്നറിയപ്പെടുന്നത്. മലയാളികളുടെ സജീവമായൊരു നാലാം തലമുറ ഇവിടെയില്ല. പലരും തമിഴരെയും സിംഹളരെയും വിവാഹം ചെയ്ത് വേരുകള്‍ പറിച്ചുനട്ടെങ്കിലും ഈ തെരുവും വഴിയും പേരുകൊണ്ടെങ്കിലും കൊച്ചിക്കു സ്വന്തമാണ്.

പതിമൂന്നാം നൂറ്റാണ്ടില്‍ കൊളംബോ ഭരിച്ചിരുന്ന ഭുവനേകബാഹു എന്ന രാജാവ് പോര്‍ച്ചുഗീസ് ആക്രമണം വന്നപ്പോള്‍ കോഴിക്കോട് സാമൂതിരിയുടെ സഹായം തേടിയതായി ഒരു കഥയുണ്ട്. സാമൂതിരി സൈന്യത്തെ അയയ്ക്കുകയും സേന പറങ്കിപ്പടയെ തുരത്തുകയും ചെയ്തു. അന്ന് സേനയെ നയിച്ച സര്‍വസൈന്യാധിപനായ മലയാളിയെ ഭുവനേകബാഹു നാട്ടിലേക്ക് അയച്ചില്ലെന്നും മകളെ വിവാഹം ചെയ്തുകൊടുത്തുവെന്നുമാണ് കഥ.

ശ്രീലങ്കയുടെ പവര്‍ പൊളിറ്റിക്സിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മലയാളിയാണ് എം.കെ.രാഹുലന്‍. കൊളംബോയുടെ ഹൃദയഭാഗത്ത് ഗാള്‍ഫേസിലെ പ്രസിഡന്റിന്റെ ഓഫിസില്‍ ഞങ്ങള്‍ കാണാന്‍ ചെല്ലുമ്പോള്‍ വലിയ തിരക്കിലായിരുന്നു രാഹുലന്‍. ചാവേര്‍ സ്ഫോടനം നടന്ന ഷാങ്ഗ്രില, കിങ്സ്ബറി ഹോട്ടലുകളുടെ നടുവിലുള്ള പഴയ പാര്‍ലമെന്റ് മന്ദിരമാണ് ഇപ്പോള്‍ രാഷ്ട്രത്തലവന്റെ ഓഫിസ്. കൊളംബോയിലെ എല്ലാ എംബസികളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ ചുമതലയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക 'ഇന്റര്‍പ്രെട്ടര്‍' ആയ രാഹുലന്.

രാഷ്ട്രത്തലവന്മാരും അംബാസഡര്‍മാരും വരുമ്പോള്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കരികില്‍ രാഹുലനുണ്ടാകും. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ 1973ല്‍ ഇന്റര്‍പ്രെട്ടറായി ജോലിക്കു കയറിയ രാഹുലന്‍, സിരിമാവോ ബന്ദാരെ നായകെയ്ക്ക് ഒപ്പമാണ് ആദ്യം പ്രവര്‍ത്തിച്ചത്. നാലു പതിറ്റാണ്ടിനുള്ളില്‍ രാഹുലന്‍ ഏഴു രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ആരാണ് ശ്രീലങ്കയുടെ ഭാവനാസമ്പന്നനായ ഭരണാധികാരി എന്നു ചോദിച്ചാല്‍ രാഹുലന്‍ പറയും - 'എല്ലാവരും ഓരോരോ കഴിവുകള്‍ ഉള്ളവരാണ്. മുഖം നോക്കാതെ ആത്മാര്‍ഥമായി ജോലി ചെയ്യുക എന്നതാണ് എന്റെ രീതി. മഹിന്ദ രാജപക്ഷെയെ അല്‍പം തമിഴ് പഠിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു. അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയില്‍ ആദ്യമായി തമിഴില്‍ പ്രസംഗിച്ച ശ്രീലങ്കന്‍ പ്രസിഡന്റാണ്'.വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊളംബോയില്‍ കുടിയേറിയ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി മേപ്രത്ത് കിട്ടുആശാനാണ് രാഹുലന്റെ പിതാവ്. അമ്മ സിംഹള വംശജ കുത്തുമണിക്കെലാഗെ ഡിലോണ. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category