1 GBP = 87.50 INR                       

BREAKING NEWS

ട്രംപുമായുള്ള ഉച്ചകോടിയുടെ പരാജയത്തിന്റെ ചൂടാറുന്നതിന് മുന്‍പേ റഷ്യന്‍ പ്രസിഡന്റിനെ കാണാന്‍ കിം ജോങ് ഉന്‍; കിമ്മിന്റെ 'പച്ചട്രെയിന്‍' ഉത്തര കൊറിയയില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ ലോകത്തിന്റെ കണ്ണുകള്‍ റഷ്യയിലേക്ക്; മുത്തച്ഛന്‍ വന്നപ്പോള്‍ പണി കഴിപ്പിച്ച 'റഷ്യാ-കൊറിയ സൗഹൃദ ഭവനം' സന്ദര്‍ശിച്ച് കൊച്ചുമകനും

Britishmalayali
kz´wteJI³

വ്ലാഡിവൊസ്റ്റോക് (റഷ്യ) : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയുടെ പരാജയത്തിന്റെ ചൂടാറുന്നതിന് മുന്‍പാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ കാണാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എത്തി. റഷ്യയിലെ വ്ലാഡിവൊസ്റ്റോക്ക് നഗരത്തിലാണ് ഉച്ചകോടി നടക്കുക. എന്നാല്‍ കൂടിക്കാഴ്ച്ചയില്‍ കരാര്‍ ഒപ്പുവെക്കാനോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അമേരിക്ക കൊറിയന്‍ ഉപദ്വീപില്‍ ഏര്‍പ്പെടുത്തിയ ഉപരോധവും കൊറിയ അനുഭവിക്കുന്ന സാമ്പത്തിക വിഷയങ്ങളും കിമ്മും പുടിനും ചര്‍ച്ച ചെയ്യുമെന്നാണ് ഇപ്പോള്‍ സൂചനയുയരുന്നത്.

ഉപരോധത്തെച്ചൊല്ലിയുള്ള കടുംപിടുത്തം മൂലമായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ച്ച പാരജയത്തില്‍ അവസാനിച്ചത്. പുടിനുമായുള്ള ചര്‍ച്ചയില്‍ ഉപരോധയിളവു പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഉത്തര കൊറിയയെ പിന്തുണയ്ക്കാന്‍ മേഖലയില്‍ മറ്റു ശക്തികളുണ്ടെന്നു ട്രംപിനുള്ള കിമ്മിന്റെ സന്ദേശം കൂടിയാണ് ഈ ഉച്ചകോടി. കഴിഞ്ഞ ദിവസമാണ് കിമ്മിന്റെ പച്ച ട്രെയിന്‍ ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നിന്നു പുറപ്പെട്ടത്. റഷ്യന്‍ അതിര്‍ത്തി കടന്ന് ട്രെയിന്‍ ഖസാനിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നുനിന്നപ്പോള്‍ തടികൊണ്ടുള്ള താല്‍ക്കാലിക പടവുകള്‍ വച്ച് കിം പുറത്തിറങ്ങി.

പരമ്പരാഗത വേഷം ധരിച്ച പെണ്‍കുട്ടികള്‍ പൂക്കള്‍ സമ്മാനിക്കുകയും ആചാരപ്രകാരം റൊട്ടിയും ഉപ്പും നല്‍കി സ്വാഗതം ആശംസിക്കുകയും ചെയ്തു. കിമ്മിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെ 1986ലെ റഷ്യാ സന്ദര്‍ശനത്തോടനുബന്ധിച്ചു റെയില്‍വേ സ്റ്റേഷനില്‍ പണികഴിപ്പിച്ച 'റഷ്യ കൊറിയ സൗഹൃദ ഭവനം' ചെറുമകന്‍ സന്ദര്‍ശിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ കിം യോങ് ചോളിനെ ഒപ്പം കൂട്ടാതെയാണ് ഉത്തര കൊറിയ നേതാവു റഷ്യയിലെത്തിയിരിക്കുന്നത്. പുടിന്‍ ഇതാദ്യമല്ല ഉത്തര കൊറിയന്‍ നേതാക്കളെ കാണുന്നത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലുമായി 2002 ല്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category