1 GBP = 87.90 INR                       

BREAKING NEWS

രാവിലെ ചിത്രരചനാ മത്സരങ്ങള്‍, ഉച്ചകഴിഞ്ഞ് ബോളിവുഡ് സിനിമാ റ്റിക് നൃത്തങ്ങളും കരാട്ടെയും സംഗീതാവതരണവും; എംഎംഎ സപ്ലിമെന്ററി സ്‌കൂള്‍ വാര്‍ഷികം 27നു

Britishmalayali
കെ ഡി ഷാജിമോന്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഉള്ള എംഎംഎ സപ്ലിമെന്ററി സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷ പരിപാടികള്‍ 27നു ശനിയാഴ്ച എംഎംഎ സ്‌കൂള്‍ അങ്കണത്തില്‍ (സെട്രര്‍ മൗണ്ട് അക്കാദമി ഗോര്‍ട്ടണ്‍) നടക്കും. രാവിലെ 11 മണിക്ക് കുട്ടികളുടെ ചിത്രരചന, പെയിന്റിംഗ് എന്നീ മത്സരങ്ങളോടെ ആരംഭിക്കും. ഉച്ച കഴിഞ്ഞ് മലയാളം ക്ലാസിലെ കുട്ടികളുടെ സ്‌കിറ്റ് തുടര്‍ന്ന് കരാട്ടെ പരിശീലകരുടെ അവതരണം, ബോളിവുഡ് ട്രൂപ്പുകളുടെ നൃത്ത അവതരണം, ഒപ്പം ക്ലാസിക്കല്‍ ഡാന്‍സിന്റെ വിവിധ ട്രൂപ്പുകളുടെ അവതരണം, പിയാനോ ട്രൂപ്പിന്റെ അവതരണവും നടക്കും. എംഎംഎ സപ്ലിമെന്ററി സ്‌കൂളില്‍ 100ല്‍ പരം കുട്ടികളാണ് വിവിധ പരിശീലനം നടത്തുന്നത്. മലയാളത്തിന്റെ തനതായ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആരംഭിച്ച സപ്ലിമെന്ററി സ്‌കൂള്‍ ഇത് ആറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. വിദഗ്ധ പരിശീലകരുടെ കീഴില്‍ നടക്കുന്ന പുതിയ ബാച്ചിന്റെ പരിശീലനം ഉടന്‍ ആരംഭിക്കും. വാര്‍ഷികാഘോഷ പരിപാടികളുടെ വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ കോഡിനേറ്റര്‍ ജയാസുധീറുമായോ അസോസിയേഷന്‍ സെക്രട്ടറിയുമായോ ബന്ധപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07886526706
സ്‌കൂളിന്റെ വിലാസം
MMA Supplementary School, Cedar Mount Academy 50, Wembley Road, Gorton, Manchester, M18 7DT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category