1 GBP = 87.50 INR                       

BREAKING NEWS

സിപിഎം നേരിടുന്നത് വമ്പന്‍ പരാജയ ഭീതിയോ? കോഴിക്കോട്ടും വടകരയിലും അടക്കം എട്ടിടത്ത് ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് കച്ചവടം ചെയ്തെന്ന വിലയിരുത്തലുമായി സിപിഎം; ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെ, ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് പറയേണ്ടി വരുമെന്ന് മറുപടി നല്‍കി കെ സുരേന്ദ്രന്‍; വോട്ടെല്ലാം പെട്ടിയിലായി കഴിഞ്ഞപ്പോള്‍ വോട്ടുമറിക്കല്‍ ആരോപണവുമായി മുന്നണികള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെല്ലാം പെട്ടിയിലായതോടെ അന്തിമ വിജയം ആര്‍ക്കെന്നറിയാന്‍ ഒരു മാസം കത്തിരിക്കേണ്ടി വരും. ഇതിനിടെ രാഷ്ട്രീയ ഘടകങ്ങളെല്ലാം തിരിച്ചടിയായതോടെ സിപിഎം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന സൂചനയുമായി നേതാക്കള്‍ തന്നെ രംഗത്തെത്തി. സിപിഎം വലിയ പരാജയമാണ് നേരിടുക എന്ന വിധത്തിലാണ് വിലയിരുത്തലുകള്‍ പുറത്തുവരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് - ബിജെപി വോട്ടുകച്ചവടം നടന്നെന്ന ആക്ഷേപവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ രംഗത്തെത്തി. ഇത് കൂടാതെ എട്ട് മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു മറിച്ചെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

കോഴിക്കോട്ടും വടകരയിലും ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം വലിയ രീതിയില്‍ നടന്നുവെന്ന് പി.മോഹന്‍ മാസ്റ്റര്‍ ആരോപിക്കുന്നത്. കെ. മുരളീധരന്‍ ആദ്യമേ ഇങ്ങനെയുള്ള അന്ത:പുര ആലോചനയുടെ ഭാഗമായിട്ടാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയായത്. നേരത്തെ തന്നെ ഈ അവിശുദ്ധ ബന്ധത്തെ പറ്റി ഞങ്ങള്‍ ഉന്നയിച്ചതാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടും സമാന അവസ്ഥയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പു കാലത്ത് എം.കെ രാഘവന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും മുസ്ലിങ്ങള്‍ക്കെതിരേയും സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നടത്തിയ അക്രമത്തെ കുറിച്ചും ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് സംഘപരിവാര്‍ മുന്‍കൈയെടുത്ത് കോഴിക്കോട് നടത്തിയ സ്വീകരണ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു എം.കെ രാഘവന്‍.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂടി ഇത്ര സജീവമായിരുന്നില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ എം.കെ രാഘവനും ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തെ കുറിച്ച് വ്യക്തമാവും. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി നേരത്തെ ഉന്നയിച്ചതാണ്. അതുകൊണ്ട് ഇക്കാര്യം മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യം മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മോഹനന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

പോളിങ് ദിവസവും ബിജെപി-കോണ്‍ഗ്രസ് ബാന്ധവത്തിന്റെ സൂചന വ്യക്തമായിരുന്നു. പലയിടങ്ങളിലും ബിജെപിക്ക് ബൂത്ത് ഏജന്റുമാര്‍ പോലുമുണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ ഒരുമിച്ചായിരുന്നു പ്രവര്‍ത്തനം. പക്ഷെ ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ ഉള്ള് കള്ളികളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1991-ല്‍ സംഭവിച്ച പോലെ കോലീബി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുകയും എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കണ്ണൂരും കാസര്‍കോടും കൊല്ലവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് അനുകൂലമായി നീങ്ങിയെന്ന് ബിജെപി സംശയിക്കുന്നുണ്ട്. തിരുവനന്തപുരം എകെജി സെന്ററില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രമാണു ബിജെപി ശക്തമായി മല്‍സരരംഗത്തുള്ളത്. മറ്റിടങ്ങളില്‍ വോട്ടി മറിച്ചിട്ടുണ്ടാകുമെന്നാണ് അറിയുന്നത്.

ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യുഡിഎഫിലേക്കു വലിയ ചോര്‍ച്ചയുണ്ടാകുമെന്നാണു സിപിഎമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 1,72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടികയില്‍ ഒന്നാമത്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തം. വോട്ടുമറിയുമെന്നതിന്റെ സൂചനയാണിതെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി.സതീഷ് ചന്ദ്രന്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തിനു വിജയിക്കും. എന്നാല്‍ ബിജെപി വോട്ടുമറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണു ഭയം.

സമാനമായ അവസ്ഥയാണു ബിജെപി കഴിഞ്ഞ തവണ 51,636 വോട്ടുകള്‍ നേടിയ കണ്ണൂരും 76,313 വോട്ടുകള്‍ നേരിയ വടകരയിലും നേരിടുന്നത്. ബിഡിജെഎസ് മല്‍സരിക്കുന്ന ആലത്തൂരും മാവേലിക്കരയിലും ബിജെപി സജീവമായിരുന്നില്ലെന്നാണു വിലയിരുത്തല്‍. കൊല്ലത്ത് തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ തന്നെ വോട്ടുമറിയുമെന്നു പ്രതീക്ഷിച്ചിരുന്നതായി സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 1,15,760 വോട്ടുകള്‍ നേടിയ കോഴിക്കോടും എ.പ്രദീപ്കുമാറിന്റെ വിജയപ്രതീക്ഷകള്‍ക്കുമേല്‍ ബിജെപി വോട്ടുകള്‍ തടസം നില്‍ക്കുമെന്ന് ആശങ്കയുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടക്കം ബിജെപി വോട്ടു മറിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്.

അതേസമയം വോട്ടു മറിക്കല്‍ ആരോപണം സിപിഎമ്മിന്റെ പരാജയ ഭീതിയില്‍ നിന്നാണെന്ന് ബിജെപിയും തിരിച്ചടിക്കുന്നു. ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂര്‍ണ നാശത്തിലക്ക് പോവുകയാണെന്നും അതിന് കാരണക്കാരന്‍ പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള ആര്‍എസ്എസിന്റേയും പരിവാര്‍ സംഘടനകളുടേയും പ്രാന്തീയ പരിവാര്‍ ബൈഠക്ക് കൊച്ചിയില്‍ തുടരുകയാണ്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തും. തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേരത്തെ വോട്ടുചെയ്യാത്ത പലരും ഇക്കുറി വോട്ടുചെയ്തു. അതാണ് പോളിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്ന് കുമ്മനം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വോട്ടും ഇക്കുറി ബിജെപിക്ക് ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category