1 GBP = 86.00INR                       

BREAKING NEWS

വിട ചൊല്ലിയത് മലങ്കരയിലെ അവസാനത്തെ പാത്രിയാര്‍ക്കാ പ്രതിനിധി; മാര്‍ തീമോത്തിയോസ് അപ്രം ആഹൂദി മെത്രാപ്പൊലീത്തയ്ക്ക് നിറ കണ്ണുകളോടെ യാത്ര പറഞ്ഞ് വിശ്വാസ സമൂഹം; വിസ റദ്ദാക്കപ്പെട്ടതിനാല്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്; അന്ത്യോക്യയുമായുള്ള മലങ്കരയുടെ ബന്ധം ദൃഢപ്പെടുത്തിയ ആത്മീയ തേജസ് ഇനി ഓര്‍മ്മ

Britishmalayali
kz´wteJI³

പുത്തന്‍കുരിശ് : മലങ്കരയുടെ ചരിത്രത്തില്‍ ആത്മീയതയുടെ സൂര്യതേജസായി നിന്നിരുന്ന സന്യാസവര്യന്‍ ഇനി ഓര്‍മ്മ. മലങ്കരയിലെ അവസാന പാത്രിയാര്‍ക്കാ പ്രതിനിധിയായിരുന്ന മാര്‍ തീമോത്തിയോസ് അപ്രം ആബൂദി മെത്രാപ്പൊലീത്ത(89) ലബനനില്‍ കാലം ചെയ്തു. മലങ്കരയും അന്ത്യോക്യയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം. മലങ്കര സഭയില്‍ ദീര്‍ഘനാള്‍ റമ്പാനായും മെത്രാപ്പൊലീത്തയായും അദ്ദേഹം സേവനമനുഷ്ടിച്ച് വരവേയാണ് വീസ റദ്ദാകുന്നത്.

ഇതിന് പിന്നാലെ അദ്ദേഹം ഇന്ത്യ വിട്ടിരുന്നു. കോട്ടയം തിരുന്നക്കര മൈതാനത്ത് വച്ച് 1973 മെയ് 18ന് മെത്രാപ്പൊലീത്തയ്ക്ക് യാത്രയയപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ മലങ്കരയില്‍ അദ്ദേഹം ഇതിന് ശേഷവും സന്ദര്‍ശനം നടത്തിയിരുന്നു. അന്ത്യോക്യ ബന്ധം ദൃഢപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സിംഹാസനപ്പള്ളി കളുടെ അധിപനായും ഓസ്ട്രേലിയയില്‍ ബിഷപ്പായും സേവനമനുഷ്ഠിച്ചു.

ബന്യാമിന്‍ ജോസഫ് മാര്‍ ഒസ്താത്തിയോസ്, കരിമ്പില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, കൊല്ലംപറമ്പില്‍ അന്ത്രയോസ് റമ്പാന്‍ എന്നിവര്‍ ഉള്‍പ്പെടെ 7 പേര്‍ക്കു ശെമ്മാശ പട്ടവും 2 പേര്‍ക്കു വൈദിക സ്ഥാനവും ഇദ്ദേഹം നല്‍കി. തുര്‍ക്കി സ്വദേശിയായ ഇദ്ദേഹത്തെ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് മെത്രാപ്പൊലീത്തയായി വാഴിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category