1 GBP = 90.70 INR                       

BREAKING NEWS

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസിയും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു; മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരുക്ക്; ട്രാവലറിലുണ്ടായിരുന്നത് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘം; പരുക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; അപകടകാരണം അമിത വേഗതയെന്ന് പൊലീസ്

Britishmalayali
kz´wteJI³

ആലപ്പുഴ: ദേശീയപാതയില്‍ കണിച്ചുകുളങ്ങരയില്‍ ട്രാവലറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണിവര്‍.

കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയന്‍(38) ,ബിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്ന് രണ്ടായി പിളര്‍ന്നു.

ഇവരെ ആലപ്പുഴ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകട കാരണം എന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റെന്നാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category