1 GBP = 87.20 INR                       

BREAKING NEWS

മത്സരഫലത്തിന് കാത്ത് നില്‍ക്കാതെ രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചേക്കും; വിജയിച്ച ശേഷം രാജി വച്ച് ബ്ലോക്ക് ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയെ പിന്തുണച്ച് മാതൃകയായി രമ്യയും; തോറ്റാലും മണ്ഡലത്തില്‍ സജീവമായി നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്; പെങ്ങളൂട്ടി തോറ്റാലും ഇനി ആലത്തൂരുക്കാര്‍ക്കൊപ്പം തന്നെ

Britishmalayali
kz´wteJI³

കോഴിക്കോട്: ആലത്തൂരിലെ ഉയര്‍ന്ന പോളിങ്ങ് രമ്യാ ഹരിദാസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. സിറ്റിങ് എംപി പികെ ബിജുവിനെ സിപിഎം കോട്ടയില്‍ വിറപ്പിച്ച് മുന്നേറിയ രമ്യാ ഹരിദാസും വിജയത്തില്‍ തീര്‍ത്തും ആത്മവിശ്വാസത്തിലാണ്. ഈ സാഹചര്യത്തില്‍ ആലത്തൂര്‍ ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം രാജിവെച്ചേക്കും. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്‍ക്ക് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസിന്റേയും തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള്‍ രമ്യ രാജിവച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല്‍ വോട്ടെടുപ്പില്‍ വീണ്ടും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ് ഇതിന് കാരണം. രമ്യയുടെ പ്രവര്‍ത്തന മേഖല ആലത്തൂരിലേക്ക് മാറ്റാനും കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് രമ്യയും അംഗീകരിച്ചിട്ടുണ്ട്. പ്രചരണത്തില്‍ ഓടി നടന്ന് ആലത്തൂരിന്റെ പെങ്ങളൂട്ടിയായ രമ്യ ഉറപ്പായും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.

രമ്യയുടെ അംഗത്വം നിലനിര്‍ത്തി വോട്ടുചെയ്ത് പ്രിസഡന്റെ സ്ഥാനത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വെള്ളിയാഴ്ച കോഴിക്കോട്ട് യു.ഡി.എഫ്. നേതൃത്വവുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും രമ്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രണ്ട് പട്ടികജാതിസംവരണ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രമ്യയെ സജീവമാക്കി നിര്‍ത്താനാണ് യു.ഡി.എഫ്. നീക്കം. അതിന്റെ ഭാഗമാകാം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള നീക്കം.

പോളിങ് 80 ശതമാനത്തിന് മുകളിലേക്കുയര്‍ന്നത് തുണയാകുമെന്നാണ് ആലത്തൂരില്‍ ഇരു മുന്നണികളുടെയും പ്രതീക്ഷ. 80.33 ആണ് ആലത്തൂരിലെ പോളിങ് ശതമാനം. പ്രചാരണത്തിന്റെ തുടക്കം മുതല്‍ കണ്ട വീറും വാശിയും പോളിംഗിന്റെ അവസാന മണിക്കൂറില്‍ വരെ പ്രകടമായതോടെയാണ് പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നത്. തനിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ജനം ഏറ്റെടുത്തതാണ് ബൂത്തുകളില്‍ പ്രകടമായതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. രമ്യ ഹരിദാസിന് 43,000 വോട്ടിന്റെ ഭൂരിപക്ഷം രമ്യയ്ക്ക് ലഭിക്കുമെന്നാണ് അനില്‍ അക്കര പറഞ്ഞിരിക്കുന്നത്.

നാല്പത്തിമൂവ്വായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആലത്തൂരിലെ നാട്ടുകാര്‍ തെരെഞ്ഞെടുത്ത ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ അനില്‍ അക്കര രംഗത്തെത്തിയത്. ശക്തമായ മത്സരം നടക്കുന്ന ആലത്തൂരില്‍ രമ്യ ഹരിദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ തോല്‍പ്പിക്കുമെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്. ഇതേസമയം ആലത്തൂര്‍ മണ്ഡലത്തില്‍ ശക്തമായ അടിയൊഴുകുണ്ടാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷ വയ്ക്കുന്നു. കുറച്ച് എല്‍ഡിഎഫ് കോട്ടയായ ആലത്തൂരില്‍ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി പൊതു രംഗത്ത് സജീവമായതാണ് രമ്യ. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ് .1 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു ആയി ?തെരഞ്ഞെടുക്കപ്പെട്ടു . 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷംമുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി. ഹരിദാസന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എല്‍.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷന്‍ ഡിസൈനിങ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്‍ഡ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.

ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു. പാട്ടും കളി ചിരികളുമായാണ് ആലത്തൂരിലെ പ്രചരണം രമ്യ കൊഴുപ്പിച്ചത്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category